Activate your premium subscription today
കൊച്ചി ∙ ആ കാത്തിരിപ്പിന് വിരാമം; അഴകളവുകളുടെ രാജകുമാരിമാർ മാറ്റുരച്ച ‘കല്യാൺ സിൽക്സ് വനിത മിസ് കേരള 2025’ കിരീടമണിഞ്ഞത് എ.അരുണിമ ജയൻ. നൃത്തവും അഭിനയവും മോഡലിങ്ങും ഇഷ്ടമേഖലകളായ അരുണിമ, സോഫ്റ്റ്വെയർ എൻജിനീയറാണ്. 750 മല്സരാര്ഥികളിൽ നിന്ന് 20 പേരായ ചുരുങ്ങിയ ഗ്രാൻഡ് ഫിനാലെയിൽ ഫസ്റ്റ് റണ്ണറപ്പായത് ശ്വേത ജയറാം. കെമിസ്ട്രി ബിരുദധാരിയായ ശ്വേത മോഡലിങ്, സംരംഭകത്വ രംഗത്തും മികവു തെളിയിക്കുന്നു. അത്ലറ്റിക്സ്, മോഡലിങ്, നൃത്ത– അഭിനയ മേഖലകളിൽ സാന്നിധ്യമറിയിച്ചിട്ടുള്ള ഓഡിറ്ററായ സാൻഡ്ര ഫ്രാൻസിസാണ് സെക്കൻഡ് റണ്ണറപ്പ്.
ലൊസാഞ്ചലസ് ∙ ഓസ്കർ പുരസ്കാരദാന ചടങ്ങിന് ശേഷം നടന്ന വാനിറ്റി ഫെയർ ആഫ്റ്റർ പാർട്ടിയിൽ താരങ്ങൾ അണിനിരന്നത് അതീവ ഗ്ലാമറസായി. ബെവർലി ഹിൽസിലെ വാലിസ് അന്നൻബെർഗ് സെന്റർ ഫോർ ദി പെർഫോമിങ് ആർട്സിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത താരങ്ങളിൽ ശരീരം പ്രദർശിപ്പിക്കുന്ന വിധത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചത്.മെഗൻ തി
കൈമുട്ട് വരെ ഇറങ്ങിയ സ്ലീവുകൾ, പിങ്ക് മുതൽ പർപ്പിൾ വരെ പലനിറങ്ങൾ, ചെറുതും വലുതുമായ ഫ്ലോറൽ പ്രിന്റുകൾ, കയ്യിലും കഴുത്തിലും വരെ ആക്സസറികൾ... Are men dressing UP? നന്നായി ഡ്രസ് ചെയ്യാൻ മാത്രമല്ല, അതിൽ ‘ഫെമിനിൻ എലമെന്റുകൾ’ ഉൾപ്പെടുത്താനും മടിക്കുന്നില്ല ഇന്നത്തെ പുരുഷന്മാരെന്നു വ്യക്തമാക്കുന്നതാണ്
അമ്മയായ ശേഷം ആദ്യമായി ദീപിക പദുക്കോൺ പങ്കെടുത്ത പൊതുചടങ്ങ്, ഫാഷൻ ലോകത്തെ മുടിചൂടാമന്നൻ സബ്യസാചി മുഖർജിയുടെ 25 വർഷക്കാലത്തെ ഫാഷൻ അനുഭവങ്ങളുടെ നേർക്കാഴ്ച... അങ്ങനെ ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഒരു ചടങ്ങാണ് പോയവാരം ഫാഷൻവാർത്തകളിൽ നിറഞ്ഞത്. ഫാഷൻ ഡിസൈനർ സബ്യസാചിയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷ പരിപാടിയിൽ
1999ൽ കൊൽക്കത്തയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ (നിഫ്റ്റ്) നിന്ന് ബിരുദപഠനം പൂർത്തിയാക്കിയിറങ്ങുമ്പോൾ, ആ വർഷത്തെ നാല് അക്കാദമിക് അവാർഡുകളും ആ യുവാവിന്റെ കയ്യിലായിരുന്നു. അന്നു തന്റെ മുന്നിലെത്തിയ ജോലി വാഗ്ദാനങ്ങളെല്ലാം നിരസിക്കുമ്പോൾ അഹങ്കാരമായിരുന്നില്ല, അതിമോഹമെന്നു വിളിക്കാവുന്ന ഒരു സ്വപ്നമായിരുന്നു മനസ്സിൽ– രാജ്യത്തെ മികച്ച ഫാഷൻ ബ്രാൻഡ് കെട്ടിപ്പടുക്കുക. ആറു മാസത്തിനുശേഷം വീട്ടിൽ നിന്ന് കടം വാങ്ങിയ 20,000 രൂപയുമായി ആ സംരംഭത്തിനു തുടക്കം; 25 വർഷങ്ങൾക്കിപ്പുറം ഇന്ത്യൻ ഫാഷന്റെ ആഗോളമുഖമാണ് ആ പേര് – സബ്യസാചി !
ദോഹ തുറമുഖത്ത് ഈ വാരാന്ത്യം രാവിലെ 10 മുതല്‍ രാത്രി 10 മണി വരെ കൈറ്റ് ഫെസ്റ്റിവല്‍ കാണാം. ഫെസ്റ്റിവലിന്റെ ഭാഗമായി സാംസ്കാരിക പരിപാടികള്‍, കാര്‍ണിവല്‍ പരേഡുകള്‍, പട്ടം നിര്‍മാണ പരിശീലനം, കുട്ടികള്‍ക്കായി പ്രത്യേക സോണുകള്‍, ഭക്ഷണ-പാനീയ ശാലകള്‍ എന്നിവയെല്ലാമുണ്ട്.
ഫാഷൻ ഷോകളിലും മറ്റും കാണുന്ന വൈവിധ്യമാർന്ന ഫാഷൻ തിരഞ്ഞെടുപ്പുകൾ പലപ്പോഴും നമ്മെ അമ്പരപ്പിക്കാറുണ്ട്. പച്ചക്കറിയും പഴവർഗങ്ങളുമെല്ലാം ഇത്തരം ഫാഷൻ തിരഞ്ഞെടുപ്പുകളുടെ ഭാഗമാകാറുണ്ട്. എന്നാൽ വ്യത്യസ്ത വലുപ്പത്തിലുള്ള മത്സ്യങ്ങൾ ഫാഷന്റെ ഭാഗമാകുന്നതിനെ കുറിച്ച് ചിന്തിക്കാനാകുമോ? അത്തരത്തിൽ മീനുകളെ
സിനിമാതാരമായിരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് തുറന്ന് പറയുകയാണ് പ്രശസ്ത ബോളിവുഡ് താരം ആലിയ അട്ട്. മെറ്റ് ഗാലയിൽ പങ്കെടുത്തപ്പോൾ താൻ ധരിച്ച വസ്ത്രത്തിന്റെ കാരണത്താൽ ആറുമണിക്കൂറോളം വാഷ്റൂമിൽ പോകാൻ സാധിച്ചില്ലെന്നാണ് ആലിയ ഭട്ട് പറയുന്നത്. ഒരു അഭിമുഖത്തിലായിരുന്നു ആലിയയുടെ പ്രതികരണം. പ്രശസ്ത
ഫാഷന്റെ പുത്തൻകാഴ്ചകൾ ലോകത്തിനു മുൻപിലെത്തുന്ന വേദിയാണ് പാരിസ് ഫാഷൻ വീക്ക്. ഇത്തവണയും പതിവുതെറ്റിക്കാതെ പാരിസ് ഫാഷൻ വീക്കിന്റെ റാംപിലെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഐശ്വര്യ റായ്. ഫ്രഞ്ച് ബ്രാൻഡായ മോസ്സിയുടെ ഗൗണ്‍ ധരിച്ചാണ് ഐശ്വര്യ റാംപിലെത്തിയത് ചുവപ്പു നിറത്തിലുള്ള സിൽക്കെൻ ബലൂൺ ഹെമ്മഡ് ടെന്റ്
മിസ് ഇന്ത്യ വേൾഡ് വൈഡ് 2024 വിജയിയായി യുഎസ്സിലെ കംപ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റം വിദ്യാർഥി ധ്രുവി പട്ടേലിനെ തിരഞ്ഞെടുത്തു. മോഡലിങ്ങിനൊപ്പം അഭിനയത്തിലും താത്പര്യമുള്ള ധ്രുവി ബോളിവുഡാണ് ലക്ഷ്യമിടുന്നത്. യുനിസെഫ് അംബാസിഡറാകാനും താത്പര്യമുണ്ട്. ‘‘മിസ് ഇന്ത്യ വേൾഡ് വൈഡ് വിജയിയാകാൻ കഴിഞ്ഞതിൽ വലിയ
Results 1-10 of 65