Activate your premium subscription today
റാൽഫ് ലോറൻ ഗൗണിനൊപ്പം മുല്ലപ്പൂ ചൂടിയാലോ? അസംബന്ധം എന്നുപറഞ്ഞ് തള്ളിക്കളഞ്ഞേക്കും ഫാഷൻപ്രേമികൾ. പക്ഷേ കഴിഞ്ഞദിവസം ഹൈദരാബാദിൽ മിസ് വേൾഡ് ക്രിസ്റ്റീന പിഷ്കോവയെത്തിയത് ഈ ലുക്കിലാണ്. ഗോൾഡൻ സീക്വിൻ ഗൗണിനൊപ്പം പിന്നിൽ ബൺ ചെയ്ത മുടിയിൽ ചുറ്റിക്കെട്ടിയ മുല്ലപ്പൂമാല; നെറ്റിയിൽ തിളങ്ങുന്ന ചെറിയൊരു പൊട്ട്.
2000ൽ മില്ലേനിയൽ മിസ് വേൾഡ് കിരീടം ചൂടിയാണ് പ്രിയങ്ക ചോപ്ര സൗന്ദര്യ ലോകത്ത് ചരിത്രം സൃഷ്ടിച്ചത്. പതിനെട്ടാം വയസ്സിലെ കിരീട നേട്ടത്തിന് പിന്നാലെ അഭിനയരംഗത്ത് സജീവമായ പ്രിയങ്ക ബോൾഡ് സമീപനങ്ങളിലൂടെ ആരാധക മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടുകയും ചെയ്തു. സൗന്ദര്യ മത്സരങ്ങളിൽ മത്സരാർത്ഥികൾ വിവിധ റൗണ്ടുകളിലായി
മിസ് വേൾഡ് സൗന്ദര്യ മത്സരത്തിന് വീണ്ടും വേദിയൊരുക്കി പുതിയ ചരിത്രം കുറിക്കുകയാണ് ഇന്ത്യ. രാജ്യാന്തര ഇവന്റുകൾക്ക് തുടർച്ചയായി വേദിയൊരുക്കുന്നതിലൂടെ ആഗോള രംഗത്തെ ഇന്ത്യൻ ‘ഇമേജിന്’ മേക്ക് ഓവർ കൂടിയാണിത്. മിസ് വേൾഡ് മത്സരത്തിന് ഒരു രാജ്യം തുടർച്ചയായി രണ്ടു തവണ വേദിയാകുന്നത് അപൂർവമാണ്. ഏറ്റവുമധികം തവണ മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിച്ചിട്ടുള്ള ഇംഗ്ലണ്ട് മാത്രമാണ് ഈ രീതിയിൽ (1999, 2000) തുടർച്ചയായി മത്സരവേദിയായിട്ടുള്ളതും. ആഗോളശ്രദ്ധ ക്ഷണിച്ച് എഴുപത്തിരണ്ടാം ലോക സുന്ദരി മത്സരത്തിനായി ഇന്ത്യ അണിഞ്ഞൊരുങ്ങുമ്പോൾ അണിയറയിലെ കഥകൾ എന്തൊക്കെയാണ്? എന്തുകൊണ്ടാണ് ഇന്ത്യയ്ക്കു വീണ്ടും മത്സരവേദിയാകാനുള്ള നറുക്കു വീണത്? ഇന്ത്യയിലെ ഒരു സംസ്ഥാനം നേരിട്ട് മിസ് വേൾഡ് മത്സരവേദി ‘പിച്ച്’ ചെയ്തെടുത്തതെങ്ങനെ? ഇതിനു പിന്നിലെ ബുദ്ധികേന്ദ്രം ആര്? – ഉത്തരങ്ങൾ തേടാം.
ആഗോളശ്രദ്ധ വീണ്ടും ഇന്ത്യയിലേക്കു ക്ഷണിച്ച് 72–ാം ലോക സുന്ദരി മത്സരത്തിന് ഹൈദരാബാദിൽ വേദിയൊരുങ്ങുന്നു. മേയ് 7 മുതൽ 31 വരെ നീളുന്ന രാജ്യാന്തര മത്സരത്തിനായി മിസ് വേൾഡ് ഓർഗനൈസേഷനുമായി നേരിട്ട് കൈകോർക്കുകയാണ് തെലങ്കാന ടൂറിസം വകുപ്പ്. ലോക സുന്ദരി മത്സരത്തിന്റെ ഫിനാലെ ഉൾപ്പെടെ ഒരു മാസം നീളുന്ന വിവിധ സെഷനുകൾക്ക് പൂർണമായും തെലങ്കാന ആതിഥേയത്വം വഹിക്കും.
ഹൈദരാബാദ്∙ 72ാം ലോക സുന്ദരി കിരീട മത്സരം ഇത്തവണ തെലങ്കാനയിൽ നടക്കും. മേയ് 7 മുതൽ 31വരെയാണ് മിസ് വേൾഡ് മത്സരം നടക്കുക. മിസ് വേൾഡ് ലിമിറ്റഡ് ചെയർപഴ്സനും സിഇഒയുമായ ജൂലിയ മോർലിയും ടൂറിസം, സംസ്കാരം, പൈതൃകം, യുവജനകാര്യങ്ങൾ എന്നിവയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്മിത സഭർവാളും ഇക്കാര്യം സ്ഥിരീകരിച്ചു. ഉദ്ഘാടന
സ്വരോസ്കി ക്രിസ്റ്റലുകളും ആക്രിലിക് പൂക്കളും തുന്നിച്ചേർത്ത അതിമനോഹരമായ ഐവറി– സിൽവർ ഗൗൺ, ഇന്ദ്രനീലക്കല്ലുള്ള നെക്ലേസ്... മുംബൈ ജിയോ വേൾഡ് കൺവൻഷൻ സെന്ററിൽ മിസ് ഇന്ത്യ സിനി ഷെട്ടിയെ കണ്ടവർ പരസ്പരം പറഞ്ഞു; ‘ലോകകിരീടം ചൂടാനുള്ള മികച്ച വേഷം’. വജ്രവും ഇന്ദ്രനീലവും തിളങ്ങുന്ന ഒരു ലക്ഷം ഡോളർ മൂല്യമുള്ള (ഏകദേശം 82 ലക്ഷം ഇന്ത്യൻ രൂപ) മിസ് വേൾഡ് കിരീടം ശിരസ്സിലണിയാൻ ഒരുങ്ങിത്തന്നെയാണ് സിനി ഷെട്ടി അന്നെത്തിയത്. പക്ഷേ ആ ദിവസം 140 കോടി ഭാരതീയരുടേതായിരുന്നില്ല; സിനിയുടേതും! ഇന്ത്യയെ സംബന്ധിച്ച് ലോകത്തിനു മുന്നിൽ വളർച്ചയുടെ വലിയ കോട്ടവാതിൽ തുറന്നിടുന്ന രാജ്യാന്തരവേദിയായിരുന്നു 71–ാം മിസ് വേൾഡ് മത്സരം. ആറു തവണ ലോകകിരീടം ചൂടിയ ഇന്ത്യ, സ്വന്തം മണ്ണിൽ ഒരിക്കൽകൂടി വിജയം ആവർത്തിച്ചാൽ അതു മറ്റൊരു ചരിത്രമുഹൂർത്തം– ഏറ്റവും കൂടുതൽ തവണ ഈ നേട്ടം സ്വന്തമാക്കുന്ന രാജ്യമെന്ന ബഹുമതി! 28 വർഷത്തിനു ശേഷം രാജ്യം ആതിഥ്യം വഹിക്കുന്ന ലോകസുന്ദരി മത്സരം ‘മലയാള മനോരമ’യ്ക്കു വേണ്ടി നേരിട്ടു റിപ്പോർട്ട് ചെയ്യാനെത്തിയത് ആവേശത്തോടെയായിരുന്നു. പക്ഷേ അവിടെ കണ്ട സാഹചര്യങ്ങൾ വ്യത്യസ്തവും.
2022 ലെ ഫെമിന മിസ് ഇന്ത്യ വേള്‍ഡ് ആയിരുന്നു സിനി ഷെട്ടി. രാജ്യത്തെ ഫാഷന്‍ രംഗത്ത് അതോടു കൂടി വന്മൂല്യമുള്ള സെലിബ്രിറ്റിയായി മാറി സിനി. ഇപ്പോള്‍, 28 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന 71-ാമത് ലോകസുന്ദരി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോകത്തെ അമ്പരപ്പിക്കാന്‍ ഒരുങ്ങുകയാണ്
ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന മിസ് വേൾഡ് 2024 വേദിയിൽ സ്വദേശ് കരകൗശ വിദഗ്ധർ നെയ്തെടുത്ത ബനാറസി ജംഗ്ല സാരിയിൽ നിത അംബാനി. കറുപ്പ് നിറത്തിലുള്ള സാരിയിൽ നിറയെ എംബ്രോയ്ഡറി നൽകിയിട്ടുണ്ട്. സ്വർണ നൂലിഴകളാൽ അലങ്കരിച്ച സാരിയുടെ പ്രധാന ആകർഷണം മീനകരി വിശദാംശങ്ങളോടെയുള്ള ഫ്ലോറൽ ജാൽ ഡിസൈൻ ആണ്. കൈത്തറി
ലോകം കാത്തിരുന്ന നിമിഷങ്ങൾ. ദിവസങ്ങൾ നീണ്ടു നിന്ന ആഘോഷത്തിന് അവസാനം. മുംബൈയിലെ വർണാഭമായ ചടങ്ങിൽ അഴകന്റിന്റെ ജോതാവായി ചെക്ക് സുന്ദരി ക്രിസ്റ്റീന ഫിസ്കോവ. ഇരുപത്തിയഞ്ചുകാരിയായ ലോക സുന്ദരി ബിരുദ വിദ്യാർഥിയാണ്. ഏറെ സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷമാണിതെന്നാണ് മത്സരത്തിന് ശേഷം ക്രിസ്റ്റീന ഫിസ്കോവ
∙140 രാജ്യങ്ങളിലായി 100 കോടിയിലേറെ തത്സമയ പ്രേക്ഷകർ; വസുധൈവ കുടുംബകം എന്ന ഇന്ത്യൻ ആതിഥ്യ സങ്കൽപത്തിന്റെ വർണക്കാഴ്ചയായി മുംബൈയിൽ അരങ്ങേറിയ 71-ാം ലോകസുന്ദരി മത്സരം. രാത്രി നടന്ന മത്സരത്തിൽ മിസ് ചെക്ക് റിപ്പബ്ലിക് ക്രിസ്റ്റീന ഫിസ്കസ്ക (23) കിരീടം ചൂടി. മിസ് ലെബനൻ യാസ്മിൻ ആണ് ഫസ്റ്റ് റണ്ണറപ്പ്.
Results 1-10 of 37