Activate your premium subscription today
ഹൈദരാബാദ് ∙ മിസ് വേൾഡ് മത്സരത്തിന്റെ സംഘാടകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മത്സരം പാതിവഴിയിൽ ഉപേക്ഷിച്ച് മിസ് ഇംഗ്ലണ്ട് മില്ല മാഗി മടങ്ങി. ബ്രിട്ടിഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അധികൃതർ മത്സരത്തിന് എത്തിയവരെ പരിഗണിച്ചത് ലൈംഗികത്തൊഴിലാളികൾക്ക് സമാനമായാണെന്നുൾപ്പെടെ മില്ല പറഞ്ഞത്. ‘‘വലിയ പ്രതീക്ഷകളുമായാണ് മത്സരത്തിനു വന്നത്. പക്ഷേ, സംഘാടകരുടെ ഭാഗത്തുനിന്ന് ഒട്ടും മര്യാദയുള്ള പെരുമാറ്റമായിരുന്നില്ല. മത്സരം സ്പോൺസർ ചെയ്യുന്ന ധനികരായ പുരുഷന്മാർ പങ്കെടുത്ത പരിപാടിയിൽ 6 അതിഥികൾ വീതമുള്ള ഓരോ മേശയിലും ഞങ്ങളിൽ 2 പേരെ വീതം ഇരുത്തി. ഒരു വൈകുന്നേരം മുഴുവൻ അതിഥികൾക്കൊപ്പം ചെലവഴിപ്പിച്ചു. അവർക്ക് ഞങ്ങളെക്കൊണ്ട് നന്ദി പറയിപ്പിക്കുക ആയിരുന്നു ഉദ്ദേശ്യം. പ്രദർശനവസ്തു എന്ന പോലെയാണു മത്സരത്തിനെത്തിയവരെ സംഘാടകർ കണ്ടത്. ആ സംഭവത്തിനു ശേഷമാണ് ഞാൻ മടങ്ങാൻ തീരുമാനിച്ചത്. ഒരു മാറ്റം സൃഷ്ടിക്കാനും പുതിയ തലമുറയെ പ്രചോദിപ്പിക്കാനുമാണ് ഞാൻ എത്തിയത്.
തൊടുപുഴ ∙ കാന്തല്ലൂർ പഞ്ചായത്തിലെ കുളച്ചിവയൽ മുതുവാൻ ആദിവാസി സമൂഹത്തിൽനിന്നു ജീവിതത്തോടു പടപൊരുതി മോഡലിങ് രംഗത്തേക്കു പറന്നുയരുകയാണ് എസ്.സുധാലക്ഷ്മി (29). സ്ത്രീകൾക്കു പത്താം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം അനുവദിച്ചിരുന്ന സമൂഹത്തിൽനിന്നാണു സുധ നഴ്സിങ് കോഴ്സും (എഎൻഎം) മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ (ഡിഎംഎൽടി) ഡിപ്ലോമയും പൂർത്തിയാക്കി മോഡലിങ് എന്ന സ്വന്തം ഇഷ്ടങ്ങളിലേക്ക് എത്തിയത്. കൊച്ചി ആസ്ഥാനമായുള്ള അറോറ ഫിലിം കമ്പനി ജൂണിൽ നടത്തുന്ന ‘മിസ് കേരള ഫോറസ്റ്റ് ഗോഡസ്’ ഫാഷൻ ആൻഡ് ഫിറ്റ്നസ് മത്സരത്തിൽ ആദിവാസിസമൂഹത്തിൽ നിന്നു പങ്കെടുക്കുന്ന ഏകവ്യക്തിയാണു സുധാലക്ഷ്മി.
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളും ഫാഷൻ നിരീക്ഷകരും ആകാംക്ഷയോടെ കാത്തിരുന്ന കാൻ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് മേയ് 13 ന് തിരശ്ശീല ഉയർന്നു. എന്നാൽ, ഈ വർഷത്തെ മേളയിൽ തനിക്ക് പങ്കെടുക്കാൻ സാധിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് സമൂഹ മാധ്യമത്തിലെ നിറസാന്നിധ്യവും ഫാഷൻ സംരംഭകയുമായ ഉർഫി ജാവേദ്.
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടി നൽകിയതിനെക്കുറിച്ച് വിശദീകരിച്ച രണ്ട് വനിതാ ഉദ്യോഗസ്ഥരുടെ പേരുകൾ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇന്ത്യൻ സേനയുടെ പെൺകരുത്തിന്റെ മുഖങ്ങളായ വ്യോമസേനാ വിങ് കമാൻഡർ വ്യോമിക സിങ്ങും കരസേനയിലെ കേണൽ സോഫിയ ഖുറേഷിയും അഭിമാനത്തിന്റെ
പോർട്ലൻഡ്∙ മിസ് മെയ്ൻ യുഎസ്എ സൗന്ദര്യമത്സരത്തിൽ ബാംഗോറിൽ നിന്നുള്ള ഷെൽബി ആൻ ഹൗവൽ സൗന്ദര്യറാണിയായി തിരഞ്ഞെടുക്കപ്പെട്ടു. മുൻ മിസ് മെയ്ൻ യുഎസ്എ ആൻ ബാൾഡ്റിഡ്ജ് ആണ് പുതിയ സൗന്ദര്യറാണിയെ കിരീടം അണിയിച്ചത്. മുൻ ന്യൂ ഇംഗ്ലണ്ട് പേട്രിയോട്സ് പരിശീലകൻ ബിൽ ബെലിചിക്കിന്റെ കാമുകി ജോർദാൻ ഹഡ്സനാണ് മത്സരത്തിൽ
ധാക്ക∙ പ്രശസ്ത ബംഗ്ലാദേശി മോഡലും മുൻ മിസ് എർത്ത് ബംഗ്ലാദേശ് ജേതാവുമായ മേഘ്ന ആലം (30) അറസ്റ്റിൽ. രാജ്യത്തിന്റെ നയതന്ത്ര ബന്ധത്തിന് ഭീഷണി ഉയർത്തിയെന്നാരോപിച്ച് സ്പെഷൽ പവർസ് ആക്ട് പ്രകാരമാണ് പൊലീസ് നടപടി. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം തകർക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു "പ്രധാനപ്പെട്ട വ്യക്തിയെക്കുറിച്ച്",
നട്ടെല്ലും കൈകാലുകളും തകർന്ന നിലയിൽ യുക്രേനിയൻ മോഡലിനെ റോഡരികിൽ കണ്ടെത്തി. ദുബായിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത് പത്തുദിവസങ്ങൾക്കു ശേഷമാണ് മരിയ കോവൽചെക്ക് എന്ന ഇരുപതുകാരിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. പാർട്ടിക്കു ശേഷം യുവതിയെ കാണാതായിരുന്നു. ദുബായിൽ ഒരു പാർട്ടിയിൽ പങ്കെടുക്കാൻ
24 മണിക്കൂറിനുള്ളിൽ 100 പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുമെന്ന് പ്രഖ്യാപിച്ച ഒൺലിഫാൻസ് മോഡൽ അറസ്റ്റിലായി.
പാക്കിസ്ഥാനി മോഡലും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ മാദിറയുടെ സ്വകാര്യ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതായി റിപ്പോർട്ട്. പദവികൾ ലഭിക്കുന്നതിനു വേണ്ടി മാദിറ വിട്ടുവീഴ്ചകള്‍ക്കു തയാറായി എന്നാരോപിച്ച് വിഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നതായും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. എന്നാൽ വിഡിയോ
ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ദശലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ഒരു പെൺകുട്ടി. ഇൻസ്റ്റഗ്രാമിൽ കിട്ടുന്ന ഓരോ ലൈക്കിനും ഡോളറുകൾ വന്നുവീഴുന്നുണ്ടെന്നു പലരും അസൂയയോടെ അടക്കം പറഞ്ഞ ഒരു സാധാരണ തൃശൂരുകാരി. അമ്മയ്ക്കൊപ്പം ക്ഷേത്രദർശനം നടത്തി, നാടൻ ഭക്ഷണം കഴിച്ച്, ക്ലാസിക്കൽ നൃത്തവും സംഗീതവും അഭ്യസിച്ച്, വീടിനോടും വീട്ടുകാരോടും പറ്റിച്ചേർന്നു വളർന്ന ആ പെൺകുട്ടി ഒറ്റച്ചിത്രത്തിലെ ഒരേയൊരു രംഗം കൊണ്ട് അനേകരുടെ ഹൃദയം കീഴടക്കി. അതില്‍ മലയാളികൾ മാത്രമായിരുന്നില്ല, ലോകമൊട്ടുക്കുണ്ടായി പ്രിയ വാരിയർ എന്ന ആ പെൺകുട്ടിക്ക് ആരാധകർ. ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന പാട്ടിലെ കണ്ണിറുക്കൽ രംഗമായിരുന്നു പ്രിയ വാരിയർ എന്ന സോഷ്യൽ മീഡിയ താരത്തെ സൃഷ്ടിച്ചത്. പക്ഷേ ആ പാട്ട് ഹിറ്റായില്ലായിരുന്നെങ്കിൽ പോലും താൻ സിനിമയിലെത്തുമായിരുന്നുവെന്ന് ആത്മവിശ്വാസത്തോടെ പറയുന്നു പ്രിയ. കുട്ടിക്കാലം മുതൽ കണ്ട സിനിമയെന്ന വലിയ സ്വപ്നത്തെ പിന്തുടരവേ അഡാർ ലവും ആ പാട്ടും പ്രശസ്തിയിലേക്കുള്ള എളുപ്പവഴിയായെന്നു മാത്രം. ചെറുപ്രായത്തിൽത്തന്നെ പ്രതീക്ഷിച്ചതിലധികം ജനകീയത പ്രിയയ്ക്കു കിട്ടി. ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണം 80 ലക്ഷത്തോടടുക്കുന്നു. പെട്ടെന്നുണ്ടായ പേരിനും പ്രശസ്തിക്കുമൊപ്പം വിമർശനങ്ങൾക്കും കുറവൊന്നുമുണ്ടായിരുന്നില്ല. തുടക്കത്തിൽ അതെല്ലാം അൽപം മുറിവേൽപ്പിച്ചെങ്കിലും ഇന്ന് എല്ലാറ്റിനെയും ആത്മവിശ്വാസത്തോടെ നേരിടാനുള്ള ധൈര്യവും മാനസിക പക്വതയും തനിക്കുണ്ടെന്നും പറയുന്നു പ്രിയ. നടിയും മോഡലും മാത്രമല്ല, ഇന്ത്യയിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന സോഷ്യല്‍ മീഡിയ താരങ്ങളിലൊരാൾ കൂടിയായ പ്രിയ സംസാരിക്കുകയാണ്. തന്റെ കരിയർ, സ്വപ്നങ്ങൾ, സിനിമകൾ, വിവാദങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം മനോരമ ഓൺലൈൻ അസിസ്റ്റന്റ് പ്രൊഡ്യൂസർ സീന എലിസബത്ത് മാമ്മനുമായുള്ള സുദീർഘ സംഭാഷണത്തിൽ മനസ്സു തുറക്കുകയാണ് പ്രിയ.
Results 1-10 of 60