Activate your premium subscription today
ആൽപ്സ് പർവതനിരകളിൽ 5300 വർഷം മുൻപു ജീവിച്ചതായി കരുതുന്ന ഓട്സി എന്ന ഹിമമനുഷ്യനെ മമ്മി രൂപത്തിൽ കണ്ടെത്തുമ്പോൾ ശരീരത്തിൽ 61 ടാറ്റൂകളുണ്ടായിരുന്നു...! അതെല്ലാം ശരീരത്തിലെ അക്യുപംക്ചർ സ്ഥാനങ്ങളിലായിരുന്നു. ചികിത്സയുടെ ഭാഗമായി ടാറ്റൂ ചെയ്തതാകാം എന്നു കരുതാം, അല്ലെങ്കിൽ അക്കാലത്തെ മനുഷ്യരുടെ എന്തെങ്കിലും ആചാരമാകാം. പോളിനേഷ്യൻ (ശാന്തസമുദ്രത്തിന്റെ മധ്യഭാഗത്തും തെക്കുഭാഗത്തുമുള്ള ആയിരത്തിൽപരം ദ്വീപുകൾ ഉൾപ്പെട്ട പ്രദേശം) സംസ്കാരത്തിൽ ടാറ്റൂ സാമൂഹികപദവിയും പോരാട്ടങ്ങളിലെ വിജയങ്ങളും സൂചിപ്പിക്കുന്ന, തൊലിപ്പുറത്തെഴുതിയ ബയോഡേറ്റയാണ്. ടാറ്റൂ ജെൻ സി മുദ്രയല്ലെന്നു ചുരുക്കം. ലോകജനസംഖ്യയിൽ ഏകദേശം 38% പേർ ഒന്നോ അതിലധികമോ ടാറ്റൂ ഉള്ളവരാണ്. അതിൽ സ്ത്രീകളാണു കൂടുതൽ
ആമ്പർ ലുക്ക് എന്ന പേരിനേക്കാൾ ഓസ്ട്രേലിയൻ ജനതയ്ക്ക് അവളെ പരിചിതം ‘നീലക്കണ്ണുള്ള വെളുത്ത ഡ്രാഗൺ’ എന്ന പേരിലാണ്. കൃഷ്ണമണികളിലെ വ്യത്യസ്തമായ ടാറ്റൂകൾ കാരണമാണ് അവൾക്ക് ആ പേരു കിട്ടിയത്. സമൂഹമാധ്യമ ഇൻഫ്ലുവൻസറായ ആമ്പറിന് ‘ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത ഓസ്ട്രേലിയൻ വനിത’ എന്ന വിശേഷണം കൂടിയുണ്ട്. രണ്ടു
റിയോ ഡി ജനീറോ ∙ ടാറ്റൂ ചെയ്യുന്നതിനിടെ ഹൃദയാഘാതം സമൂഹ മാധ്യമ താരത്തിന് 45-ാം വയസ്സിൽ ദാരുണാന്ത്യം.
നമുക്ക് ചുറ്റുമുള്ള ആളുകളെ ശ്രദ്ധിച്ചാൽ നൂറിൽ 5 പേർക്കെങ്കിലും ഒരു ടാറ്റൂ ഉണ്ടാവും. കാരണം ഇന്ന് ടാറ്റൂ സ്റ്റൈലിന്റെ ഭാഗമാണ്. ഇന്ത്യയിൽ എവിടെയും ടാറ്റൂ സ്റ്റുഡിയോകൾ സജീവമാണ്. എന്നാൽ ദക്ഷിണകൊറിയയുടെ അവസ്ഥ അങ്ങനെയല്ല. അവിടെ ടാറ്റൂ ജോലി ചെയ്യുന്ന വ്യക്തി ലൈസൻസുള്ള മെഡിക്കൽ പ്രൊഫഷനൽ ആയിരിക്കണം.
ചെന്നൈ ∙ തിരുച്ചിറപ്പള്ളിയിൽ ടാറ്റൂ പാർലറിന്റെ മറവിൽ ‘നാവു പിളർത്തൽ’ നടത്തിയിരുന്നയാളെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിൽ അണ്ണാശാലയ്ക്ക് സമീപം ടാറ്റൂ പാർലർ നടത്തി വന്ന ഹരിഹരൻ, സഹായി ജയരാമൻ എന്നിവരാണ് പിടിയിലായത്. ‘മോഡിഫിക്കേഷൻ കൾച്ചർ’ എന്നു വിശേഷിപ്പിച്ച് ഒട്ടേറെ യുവാക്കൾ ഇവിടെ നാവു പിളർത്തലിന് വിധേയരായതായി പൊലീസ് സംശയിക്കുന്നു.
ഫിൻലൻഡിലുള്ള ടാറ്റൂപ്രിയയായ വനിതയാണ് കാറിന വൂറിനെൻ. 30 വയസ്സുള്ള കാറിന ഈയടുത്ത് തന്റെ കാലിൽ ഒരു ടാറ്റൂ ചെയ്തു. എന്നാൽ ടാറ്റൂ ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ആർട്ടിസ്റ്റ് ആ വിവരം പറഞ്ഞത്. ഈ ടാറ്റൂ താൻ ഡിസൈൻ ചെയ്തത് എഐ സഹായത്തോടെയാണ്. കാറിനയ്ക്ക് സഹിച്ചില്ല. അവർ കുപിതയായി ആർട്ടിസ്റ്റിനെ വഴക്കുപറഞ്ഞു. പക്ഷേ
മുംബൈയുടെ സെന്റർ ബാക്ക് ടിറിയുടെ കാലുകൾ ഫുട്ബോളിനു സ്വന്തമെങ്കിലും ഇടംകൈ ‘ഇന്ത്യ’യ്ക്കു വേണ്ടി ഉഴിഞ്ഞുവച്ചിരിക്കുകയാണ്. കൈത്തണ്ട മുതൽ തോൾ വരെ ഇന്ത്യയോടുള്ള സ്നേഹം പച്ചകുത്തി നിറച്ചിരിക്കുകയാണ് ഈ സ്പാനിഷ് താരം. 45 ദിവസമെടുത്ത് പൂർത്തിയാക്കിയ ടാറ്റൂവിലുള്ളതു ശ്രീബുദ്ധനും ബംഗാൾ കടുവയും. തോളിൽ ഇന്ത്യ എന്ന വാക്കും പച്ചകുത്തിയിട്ടുണ്ട്. ടാറ്റൂവിനു പിന്നിലെ രഹസ്യം ഇങ്ങനെ: ‘ശ്രീബുദ്ധനോട് എന്നും എനിക്ക് ആദരവും സ്നേഹവുമുണ്ട്.
സൗദിയിൽ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളിൽ ലേസർ, ടാറ്റൂ എന്നിവ നിരോധിച്ചു.
മക്കളൊരുക്കുന്ന സർപ്രൈസുകൾ പലപ്പോഴും അമ്മമാരുടെ മനം നിറയ്ക്കാറുണ്ട്. അത്തരത്തിലൊരു സർപ്രൈസ് നടി മഞ്ജു പിള്ളയ്ക്ക് നൽകിയിരിക്കുകയാണ് മകൾ ദയ സുജിത്ത്. തന്റെ കയ്യിൽ അമ്മയുടെ ചിത്രം ടാറ്റൂ ചെയ്താണ് മോഡലായ ദയ അമ്മയ്ക്ക് സർപ്രൈസ് ഒരുക്കിയത്. ടാറ്റൂ ആർട്ടിസ്റ്റ് കുൽദീപ് കൃഷ്ണയാണ് ദയ തന്റെ കയ്യിൽ അമ്മയുടെ
മുംബൈ∙ വോർളിയിലെ സ്പാ കൊലപാതക കേസിൽ പ്രതികളിലേക്ക് പൊലീസിന് എത്തിച്ചേരാൻ സാധിച്ചത് മരിച്ച വ്യക്തിയുടെ ശരീരത്തിൽ ടാറ്റൂ ചെയ്തിരുന്ന പേരുകളിലൂടെ. വോർളിയ്ക്ക് സമീപം സോഫ്റ്റ് ടച്ച് സ്പായിലാണ് വിവരാവകാശ പ്രവർത്തകനായ ഗുരു വാഗ്മർ ബുധനാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്. തുടർന്ന് നടത്തിയ ശരീര പരിശോധനയിൽ ഗുരു തന്നെ കൊലപ്പെടുത്താൻ സാധ്യതയുള്ളവരുടെ പേരുകൾ ശരീരത്തിൽ ടാറ്റൂ ചെയ്ത നിലയിൽ കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു
Results 1-10 of 60