Activate your premium subscription today
ആദ്യം ചോറ്, പിന്നെ മാങ്ങാക്കറി, ശേഷം പോർക്ക്, തൊട്ടുകൂട്ടാൻ സർലാസ് (നമ്മടെ സള്ളാസേ...). അങ്കമാലിക്കാരുടെ വയറും മനസ്സും നിറയാൻ ഇതു ധാരാളം. പണ്ടൊക്കെ അങ്കമാലിയിലെ കല്യാണ സദ്യയിൽ ഇത്രയും വിഭവങ്ങൾ നിർബന്ധമായിരുന്നു. കാശുണ്ടെങ്കിൽ പോർക്കിനൊപ്പം ബീഫും ഇടം പിടിക്കും. ഇനി അതിസമ്പന്നനാണെങ്കിൽ ചിക്കനും വിളമ്പും, അതും ഒരു കഷ്ണം. മൂന്നു കൂട്ടം ഇറച്ചിയും മാങ്ങാക്കറിയും ചേർത്തുള്ള സദ്യ വിളമ്പിയാൽ ആ കുടുംബത്തിന്റെ പേര് ഇതുപോലെ അടുത്ത സദ്യകിട്ടുന്നതുവരെ കഴിക്കുന്നവരുടെ മനസ്സിലും നാവിലും കാണും. അന്നൊക്കെ അധ്വാനികളായ ആണുങ്ങൾ ഇരുന്ന ഇരുപ്പിൽ ഒരു കിലോ പോർക്കും കഴിച്ചേ എഴുന്നേൽക്കുകയുള്ളൂ. എങ്കിലും കൈകഴുകിയാൽ പിന്നെ സംസാരം മുഴുവൻ മാങ്ങാക്കറിയെ കുറിച്ചായിരിക്കും. മാങ്ങാക്കറി ശരിയായില്ലെങ്കിൽ സദ്യ മൊത്തത്തിൽ കുളമായി. ഈ ‘രുചി വിധി’യിൽ ഒപ്പം കഴിച്ച പോർക്കും ബീഫും പോലും രക്ഷയ്ക്കെത്തില്ല. 2017ൽ അങ്കമാലിയുടെ രുചിമനസ്സ് നന്നായി അറിയാവുന്ന ചെമ്പൻ വിനോദ് തിരക്കഥ എഴുതിയ സിനിമ അങ്കമാലി ഡയറീസിലൂടെയാണ് മാങ്ങാക്കറിക്കു ലോകം മുഴുവൻ ആരാധകർ ഉണ്ടായത്. ശേഷം മാങ്ങാക്കറി നാടുവിട്ട് പലയിടത്തും അടുപ്പിൽ തിളച്ചു കുറുകി. എന്നിട്ടും ജന്മനാട്ടിലെ രുചി നൽകാൻ അവയ്ക്കൊന്നും കഴിഞ്ഞില്ല. എന്തിനേറെപ്പറയണം, അങ്കമാലിയിൽ വീടുകളിൽ ഉണ്ടാക്കുന്ന മാങ്ങാക്കറിക്കു പോലും കല്യാണ സദ്യയിൽ വിളമ്പുന്ന മാങ്ങാക്കറിയുടെ ‘ഒറിജിനൽ’ രുചി ലഭിക്കില്ലെന്നാണ് പറയുക. അതിനും ഉണ്ട് ഒരു കാരണം. അങ്കമാലി മാങ്ങാക്കറിയുടെ രഹസ്യങ്ങൾ തേടിയുള്ള ഈ വിഡിയോ യാത്രയിൽ ഒപ്പം കൂടിയാൽ നിങ്ങൾക്കും കിട്ടും ആ രുചിക്കൂട്ട്.
പ്രതിവർഷം കേരളത്തിൽ എത്ര കാള, പോത്ത് തുടങ്ങിയവയെ കശാപ്പ് ചെയ്യുന്നു എന്നു ചോദിച്ചാൽ തദ്ദേശ സ്വയംഭരണ വകുപ്പിനോ, മൃഗസംരക്ഷണ വകുപ്പിനോ വ്യക്തമായ, ആധികാരികമായ കണക്കുകൾ തരാൻ കഴിയില്ല. ലഭ്യമായ കണക്കുകള്‍ പത്തു വർഷം മുൻപുള്ള 2015–16ലേതാണ്. ഈ കണക്കുകൾ പ്രകാരം 11.7 ലക്ഷം കാള, പശു തുടങ്ങിയവയും 9.39 ലക്ഷം പോത്ത്, എരുമകളുമാണ് പ്രതിവർഷം കശാപ്പു ചെയ്യപ്പെടുന്നത്.
സിഡ്നി ∙ ഓസ്ട്രേലിയൻ ബീഫിന് തിരിച്ചടിയാകാൻ സാധ്യതയുള്ള യുഎസ് താരിഫിന്റെ കാര്യത്തിൽ രാജ്യത്തിന്റെ ദേശീയ താൽപര്യങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന് ഓസ്്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും പ്രതിപക്ഷ ലിബറൽ പാർട്ടി നേതാവ് പീറ്റർ ഡുട്ടനും. യുഎസുമായി വ്യാപാര മിച്ചമുള്ള രാജ്യമാണ് ഓസ്ട്രേലിയ.
ബീഫ് കയറ്റുമതിയിൽ ഇന്ത്യ വൻ മുന്നേറ്റമാണ് നടത്തുന്നതെന്ന അവകാശവാദത്തോടെ ഏതാനും പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യക്കാർ പശുവിന്റെ വിസർജ്യങ്ങൾ ഭക്ഷിച്ച് മാംസം വിദേശത്തുള്ളവർക്ക് നൽകുന്നുവെന്ന് പരിഹാസരൂപേണയാണ് പ്രചാരണം. വിദേശനാടുകളിൽ ബീഫ് കൗണ്ടറുകള്‍ തുടങ്ങി എന്നും ഇതിൽ പറയുന്നു.
ബീഫ് കറിയും ഫ്രൈയും പെരട്ടുമൊക്കെ ഭക്ഷണപ്രേമികൾക്ക് എന്നും വികാരമാണ്. ഏത് രുചിയിൽ ബീഫ് തയാറാക്കിയാലും കിടിലൻ രുചിയെന്ന് ഇക്കൂട്ടർ പറയും. ബീഫും കൂർക്കയും ബീഫും കായയുമൊക്കെ ബെസ്റ്റ് കോമ്പിനേഷനാണ്. ഈ വെറൈറ്റി കറികൾ കിട്ടുന്ന രുചിയിടങ്ങളുമുണ്ട്. പോത്തിന്റെ വാരിയെല്ലും കൂർക്കയും കറിവച്ചിട്ടുണ്ടോ?
കോട്ടയം∙ യുട്യൂബ് ഷോയ്ക്കിടെ മലയാളികളെ ഒന്നു ‘ചൊറിഞ്ഞ’ കൊമേഡിയൻ ജസ്പ്രീത് സിങ്ങിന് ‘എയറിൽ’നിന്നു താഴെയിറങ്ങാൻ നേരം കിട്ടിയിട്ടില്ല. അതിനിടെയാണ് ‘കേരള സാർ... 100% ലിറ്ററസി സാർ...’ എന്ന ജസ്പ്രീതിന്റെ പരിഹാസത്തിനു മറുപടി നൽകിയ യുവതിയുടെ വിഡിയോയും വൈറൽ ആയത്.
കൊച്ചിക്കാരുടെ പ്രിയപ്പെട്ട ഈ ബീഫ് കറി ഈയിടെയായി സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് എന്ന് മാത്രമല്ല, മുളക്പൊടി, മല്ലിപൊടി മസാല തുടങ്ങിയവയൊന്നും വേണ്ട. പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന ഈ വിഭവത്തിന് എന്നാല്‍ അപാര രുചിയാണ്. ചോറിനെക്കാള്‍, പുട്ടിനൊപ്പമാണ് ഇതിന്റെ
അലിഗഡ്∙അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ ബീഫ് ബിരിയാണി നൽകുമെന്ന നോട്ടിസ് പ്രചരിച്ചതിനെച്ചൊല്ലി വിവാദം. സംഭവത്തിൽ പങ്കില്ലെന്നും നോട്ടിസ് പുറപ്പെടുവിച്ച 2 വിദ്യാർഥികൾക്കു കാരണം കാണിക്കൽ നോട്ടിസ് നൽകിയെന്നും യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞു. ഞായറാഴ്ചത്തെ മെനുവിൽ മാറ്റം വരുത്തിയെന്നും ആവശ്യക്കാർക്ക് ചിക്കൻ ബിരിയാണിക്കു പകരം ബീഫ് ബിരിയാണി നൽകുമെന്നുമായിരുന്നു നോട്ടിസ്. കൂടുതൽ പേർ ആവശ്യപ്പെട്ടതു കാരണമാണു മാറ്റം വരുത്തിയതെന്നും നോട്ടിസിലുണ്ടായിരുന്നു. നോട്ടിസ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു.
ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് ബാക്ടീരിയ കണ്ടെത്തിയതിനെ തുടർന്ന് ആരോഹെഡ് ബ്രാൻഡ് റോസ്റ്റ് ബീഫ് കഴിക്കുന്നതിനെതിരെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) മുന്നറിയിപ്പ് നൽകി.
ബീഫ് ഏതു രീതിയിൽ തയാറാക്കിയാലും ഭക്ഷണപ്രേമികൾക്ക് ഇഷ്ടമാണ്. ഫ്രൈയും റോസ്റ്റും ബീഫ്ക്കറിയുമൊക്കെ രുചിച്ചവർക്ക് നാവിന്റെ മുകുളങ്ങളെ സ്വാദിന്റെ ലഹരിയിലാഴ്ത്താൻ ബീഫും കായയും ചേർത്തൊരു ഉഗ്രൻ കറി തയാറാക്കാം. ചോറിന്റെ കൂടെയും സൂപ്പറാണ്. നന്നായി കഴുകി വൃത്തിയാക്കിയ പോത്തിന്റെ കഷണങ്ങളിലേക്ക്
Results 1-10 of 156