Activate your premium subscription today
ഇന്ന് എപ്പോഴെങ്കിലും ഒരു മുട്ട കഴിച്ചിരുന്നോ? എങ്കിൽ അമേരിക്കക്കാരെ സംബന്ധിച്ചിടത്തോളം നിങ്ങൾ സമ്പന്നനും അതിലേറെ ഭാഗ്യവാനുമാണ്. കാരണം അവിടെ കയ്യിൽ കാശുള്ളവർക്കു പോലും ഇപ്പോൾ കോഴിമുട്ട കിട്ടാത്ത അവസ്ഥയാണ്. മുട്ടയ്ക്കു യുഎസിൽ വലിയ ക്ഷാമമാണ്. രണ്ടാം തവണ പ്രസിഡന്റായുള്ള സ്ഥാനാരോഹണം മുതൽ ഇറക്കുമതി തീരുവ ഉയര്‍ത്തിയും അനധികൃത കുടിയേറ്റക്കാരെ വിലങ്ങിട്ടു നാടുകടത്തിയും ലോകരാജ്യങ്ങളെ വിരട്ടിയ ഡോണൾഡ് ട്രംപിന് സ്വന്തം നാട്ടിൽ മുട്ടയിൽ ഇങ്ങനെയൊരു പണി കിട്ടുമെന്നു ആരും കരുതിയിട്ടുമുണ്ടാവില്ല. എന്നാൽ അവിടെയും തനി രാഷ്ട്രീയക്കാരനാണ് ട്രംപ്, മുട്ടക്ഷാമത്തിന്റെ ഉത്തരവാദിത്തം മുഴുവനായി മുൻ പ്രസിഡന്റിന്റെ തലയില്‍ വച്ചുകെട്ടി. സ്ഥാനമേറ്റ ശേഷം യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് യുഎസ് പ്രസിഡന്റ് രാജ്യത്തെ മുട്ട ക്ഷാമത്തിന്റെ കാരണക്കാരനായി ജോ ബൈഡനെ 'പൊരിച്ചത്'. അതിനിടെ ഈസ്റ്ററും എത്തുകയാണ്. മുട്ടയ്ക്ക് ഏറെ ആവശ്യമുള്ള സമയം. എന്തു ചെയ്യും എന്ന ചോദ്യം ട്രംപിനു നേരെ വന്നപ്പോൾ ‘മുട്ടവിലയെപ്പറ്റി മിണ്ടിപ്പോകരുത്’ എന്നായിരുന്നു ട്രംപ് പൊട്ടിത്തെറിച്ചത്. മുട്ട ക്ഷാമം നേരിടാൻ അതിനിടെ പല വഴികളാണ് ഭരണകൂടവും ജനങ്ങളും തേടുന്നത്. ഓണത്തിനിടയ്ക്കു പുട്ടുകച്ചവടം എന്ന പോലെ ഈ ക്ഷാമത്തെ ബിസിനസ് അവസരമാക്കി മാറ്റുന്നവരും ഉണ്ട്. ഇറക്കുമതി, റേഷനിങ്, കള്ളക്കടത്ത് ഇതൊന്നും പോരാതെ മുട്ടക്കോഴിയെ വാടകയ്ക്ക് നൽകുന്ന കച്ചവടം വരെ യുഎസിൽ പൊടിപൊടിക്കുന്നു. ലോകത്തെ ഒന്നാം നമ്പർ സമ്പന്നരാജ്യത്തിൽ എന്തുകൊണ്ടാണ് മുട്ടയ്ക്ക് ഇത്രയും ക്ഷാമം?
ലോകത്തെ ഏറ്റവും സമ്പന്നരാഷ്ട്രമായ അമേരിക്ക മുട്ട വിലക്കയറ്റത്താൽ (US egg prices) പൊറുതിമുട്ടുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ (Donald Trump) റിപ്പബ്ലിക്കൻ പാർട്ടിയും മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിയും തമ്മിലെ കടുത്ത വാക്പോരിനും വഴിവച്ചിരിക്കുകയാണ് കോഴി മുട്ട.
മുട്ട വില ഉയരുന്നത് പിടിച്ചുനിർത്തുമെന്നും അതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചെന്ന് ട്രംപ്. യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത വിഷയങ്ങളിലൊന്നായിരുന്നു അമേരിക്കയിലെ മുട്ടയുടെ വിലക്കയറ്റം
ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നവർ ദിവസവും മുട്ട കഴിക്കുന്നത് ശീലമാക്കിയിട്ടുള്ളവർ ആയിരിക്കും. എന്നിരുന്നാലും മുട്ട കഴിക്കുന്നവരിൽ പലപ്പോഴും ആശങ്ക ഉണ്ടാക്കുന്ന ഒരു കാര്യമുണ്ട്, അത് മറ്റൊന്നുമല്ല. മുട്ടയുടെ മഞ്ഞക്കരുവിൽ ഉണ്ടാകുന്ന നിറവ്യത്യാസങ്ങൾ ആണ് പലപ്പോഴും നമ്മളെ സംശയാലുവാക്കുന്നത്. ചില
പുതിയ മുട്ട രണ്ടാഴ്ച കേടില്ലാതെ ഫ്രിജിൽ സൂക്ഷിക്കാം. പാകം ചെയ്യുന്നതിന് അര മണിക്കൂർ മുമ്പ് ഫ്രിജിൽ നിന്നു വെളിയിൽ എടുക്കുന്നതാണു നല്ലത്. സാധാരണ ഊഷ്മാവിലുള്ള മുട്ട തണുത്ത മുട്ടയെക്കാൾ നന്നായി അടിച്ച് പതിപ്പിക്കുവാൻ സാധിക്കും. മുട്ട സൂക്ഷിക്കുമ്പോൾ മുട്ടയുടെ കൂർത്ത അറ്റം താഴേക്ക് ആക്കി വയ്ക്കുവാൻ
മുഴുവനായി കഴിക്കുന്നതിനു പകരം, മുട്ടയുടെ വെള്ള മാത്രം വേര്‍തിരിച്ചെടുത്ത് കഴിക്കുന്ന രീതി കൂടി വരികയാണ്. മുട്ടയുടെ വെള്ള മാത്രമായി പാക്ക് ചെയ്ത് ടിന്നിലാക്കി വിപണിയില്‍ എത്തുന്നു. ഓംലറ്റ് ഉണ്ടാക്കുമ്പോഴും പുഴുങ്ങുമ്പോഴുമെല്ലാം, മഞ്ഞക്കരു നമ്മള് ഒഴിവാക്കുന്നു. കൊളസ്ട്രോള്‍ രക്തസമ്മര്‍ദ്ദം തുടങ്ങിയ
കുറഞ്ഞ വിലയ്ക്ക് കിട്ടാവുന്ന ഏറ്റവും മികച്ച പ്രോട്ടീനിന്റെ കലവറയാണ് മുട്ട. പേശികളുടെ വളര്‍ച്ചയ്ക്കും രോഗപ്രതിരോധശേഷിക്കുമെല്ലാം വളരെ മികച്ച ഭക്ഷണമാണിത്. ദിവസേന ഓരോ മുട്ട കഴിക്കുന്നത് ആരോഗ്യവും ഊര്‍ജ്ജവും നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. മുട്ടയിലെ കോളിൻ മസ്തിഷ്ക വികസനം
പോർച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജീവിതപങ്കാളിയാണ് ജോർജിന റോഡ്രിഗസ് ഹെർണാണ്ടസ്. അറിയപ്പെടുന്ന മോഡലും സോഷ്യൽ മീഡിയ വ്യക്തിത്വവുമാണ് ജോർജിന. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് സ്പെഷ്യല്‍ ഓംലറ്റ് തയാറാക്കുന്ന ജോര്‍ജിനയുടെ വിഡിയോ ആണ് ഈയിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇത്
ഗുണനിലവാരമുള്ള മാംസ്യാഹാരം എന്ന നിലയ്ക്കാണ് മുട്ടയെ കാണുന്നത്. മഞ്ഞക്കരുവിൽ കൊഴുപ്പും ജീവകവും ധാതുക്കളും വെള്ളയിൽ പ്രോട്ടീനും ഉണ്ട്. മുട്ടയിലെ പ്രോട്ടീൻ എളുപ്പത്തിൽ ദഹിക്കുകയും ആഗിരണം ചെയ്യപെടുകയും ചെയ്യും. കൊഴുപ്പ് ചെറിയ കണികകളായതുകൊണ്ട് എളുപ്പത്തിൽ ദഹിക്കുന്നു. അതിനാൽ മുട്ട ചെറിയ കുട്ടികൾക്കും
ഹവായി ∙ നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം 74 കാരിയായ ആൽബട്രോസ് മുട്ടയിട്ടു. പെട്ടെന്നു കേൾക്കുമ്പോൾ കൺഫ്യൂഷൻ ഉണ്ടാകുമെങ്കിലും സംഗതി സത്യമാണ്. ഇനി ആൽബട്രോസ് ആരാണെന്നല്ലേ–വിസ്ഡം എന്ന ചെല്ലപ്പേരുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കാട്ടുപക്ഷിയായ ലെയ്സൻ ആൽബട്രോസ് ആണ്.
Results 1-10 of 326