Activate your premium subscription today
ആദ്യം ചോറ്, പിന്നെ മാങ്ങാക്കറി, ശേഷം പോർക്ക്, തൊട്ടുകൂട്ടാൻ സർലാസ് (നമ്മടെ സള്ളാസേ...). അങ്കമാലിക്കാരുടെ വയറും മനസ്സും നിറയാൻ ഇതു ധാരാളം. പണ്ടൊക്കെ അങ്കമാലിയിലെ കല്യാണ സദ്യയിൽ ഇത്രയും വിഭവങ്ങൾ നിർബന്ധമായിരുന്നു. കാശുണ്ടെങ്കിൽ പോർക്കിനൊപ്പം ബീഫും ഇടം പിടിക്കും. ഇനി അതിസമ്പന്നനാണെങ്കിൽ ചിക്കനും വിളമ്പും, അതും ഒരു കഷ്ണം. മൂന്നു കൂട്ടം ഇറച്ചിയും മാങ്ങാക്കറിയും ചേർത്തുള്ള സദ്യ വിളമ്പിയാൽ ആ കുടുംബത്തിന്റെ പേര് ഇതുപോലെ അടുത്ത സദ്യകിട്ടുന്നതുവരെ കഴിക്കുന്നവരുടെ മനസ്സിലും നാവിലും കാണും. അന്നൊക്കെ അധ്വാനികളായ ആണുങ്ങൾ ഇരുന്ന ഇരുപ്പിൽ ഒരു കിലോ പോർക്കും കഴിച്ചേ എഴുന്നേൽക്കുകയുള്ളൂ. എങ്കിലും കൈകഴുകിയാൽ പിന്നെ സംസാരം മുഴുവൻ മാങ്ങാക്കറിയെ കുറിച്ചായിരിക്കും. മാങ്ങാക്കറി ശരിയായില്ലെങ്കിൽ സദ്യ മൊത്തത്തിൽ കുളമായി. ഈ ‘രുചി വിധി’യിൽ ഒപ്പം കഴിച്ച പോർക്കും ബീഫും പോലും രക്ഷയ്ക്കെത്തില്ല. 2017ൽ അങ്കമാലിയുടെ രുചിമനസ്സ് നന്നായി അറിയാവുന്ന ചെമ്പൻ വിനോദ് തിരക്കഥ എഴുതിയ സിനിമ അങ്കമാലി ഡയറീസിലൂടെയാണ് മാങ്ങാക്കറിക്കു ലോകം മുഴുവൻ ആരാധകർ ഉണ്ടായത്. ശേഷം മാങ്ങാക്കറി നാടുവിട്ട് പലയിടത്തും അടുപ്പിൽ തിളച്ചു കുറുകി. എന്നിട്ടും ജന്മനാട്ടിലെ രുചി നൽകാൻ അവയ്ക്കൊന്നും കഴിഞ്ഞില്ല. എന്തിനേറെപ്പറയണം, അങ്കമാലിയിൽ വീടുകളിൽ ഉണ്ടാക്കുന്ന മാങ്ങാക്കറിക്കു പോലും കല്യാണ സദ്യയിൽ വിളമ്പുന്ന മാങ്ങാക്കറിയുടെ ‘ഒറിജിനൽ’ രുചി ലഭിക്കില്ലെന്നാണ് പറയുക. അതിനും ഉണ്ട് ഒരു കാരണം. അങ്കമാലി മാങ്ങാക്കറിയുടെ രഹസ്യങ്ങൾ തേടിയുള്ള ഈ വിഡിയോ യാത്രയിൽ ഒപ്പം കൂടിയാൽ നിങ്ങൾക്കും കിട്ടും ആ രുചിക്കൂട്ട്.
ജപ്പാനിലെയും കോസ്റ്റ റിക്കയിലെയും ഗ്രാമപ്രദേശങ്ങളിൽ 100 വയസ്സു പിന്നിട്ട അപ്പൂപ്പൻമാരും അമ്മൂമ്മമാരും ചെറുപ്പക്കാരെപ്പോലെ ‘യോ യോ’ വൈബിൽ ജീവിക്കുന്നതിനെക്കുറിച്ചു കേട്ടിട്ടില്ലേ? എന്തായിരിക്കും അവരുടെ ആരോഗ്യ രഹസ്യം? പ്രായം 30 കഴിയുമ്പോഴേക്കും തല നരച്ചും, 40 കഴിയുമ്പോഴേക്കും നടുവും കൈകാൽമുട്ടുകളും വേദനിച്ചുഴിഞ്ഞും, 50 കഴിയുമ്പോഴേക്കും ജീവിതശൈലീ രോഗങ്ങൾക്കു മരുന്നു കഴിച്ചും, 60 കഴിയുമ്പോഴേക്കും ആശുപത്രിവാസം പതിവാക്കിയും ജീവിക്കുന്നവരാണു ഭൂരിപക്ഷം മലയാളികളും. നമുക്കുൾപ്പെടെ ആർക്കും പിടികിട്ടാത്തതാണ് ജപ്പാനിലെയും കോസ്റ്റ റിക്കയിലെയും ആയുർദൈർഘ്യത്തിന്റെ രഹസ്യം. ലോകം മുഴുവനുമുള്ള ആരോഗ്യ ഗവേഷകർ ഇതേപ്പറ്റി അന്വേഷണം തുടങ്ങിയിട്ടു കുറച്ചധികമായി. അതിനുള്ള മറുപടിയെന്നോണമാണ് ഇപ്പോൾ പ്ലാനറ്ററി ഹെൽത്ത് ഡയറ്റ് സജീവ ചർച്ചയാകുന്നത്. കീറ്റോ ഡയറ്റ്, വീഗൻ ഡയറ്റ്, മെഡിറ്ററേനിയൻ ഡയറ്റ് എന്നിങ്ങനെ ഡയറ്റുകൾ പലതും മാറിമാറി പയറ്റിയിട്ടും ഫലം കിട്ടാത്തവർക്കു പ്ലാനറ്ററി ഡയറ്റ് പ്രയോജനപ്പെടുമെന്നാണ് ആരോഗ്യ ഗവേഷകർ അഭിപ്രായപ്പെടുന്നത്. 14 വർഷം തുടർച്ചയായി 11,000ത്തിൽ അധികം മുതിർന്ന പൗരന്മാരെ നിരീക്ഷിച്ചും പഠിച്ചുമാണു ഗവേഷകർ ഈ ഡയറ്റ് വികസിപ്പിച്ചെടുത്തത്. പിഎച്ച്ഡി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പ്ലാനറ്ററി ഹെൽത്ത് ഡയറ്റ് അകാലമരണത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനൊപ്പം
അമേരിക്കൻ ശതകോടീശ്വരൻ ബ്രയാൻ ജോൺസന് ഏവരെയും അതിശയിപ്പിക്കുന്ന ഒരു സ്വപ്നമുണ്ട് - മരണമില്ലാത്ത ജീവിതം. മരണം തൊടാൻ പോലും മടിക്കും വിധം എന്നെന്നും യൗവനത്തോടെ ജീവിച്ചിരിക്കാൻ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ബ്രയാൻ ചെലവഴിച്ചത് കോടിക്കണക്കിനു ഡോളറാണ്. ഇതിനു വേണ്ടി നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്– എഐ) സഹായത്തോടെ ഒരു പ്രത്യേക ജീവിതശൈലിതന്നെ അദ്ദേഹം രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. വൈദ്യശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും പിന്തുണയോടെയുള്ള തന്റെ ഈ സ്വപ്നത്തിലേക്ക് മറ്റുള്ളവരും വരണമെന്നാണ് ബ്രയാന്റെ ആഗ്രഹം. ബ്രയാന്റെ ഒരു ദിവസം ആരംഭിക്കുന്നത് പുലർച്ചെ 4.30നാണ്. രാത്രി 8.30ന് ഉറങ്ങാൻ പോകും. ദിവസവും നൂറിലധികം സപ്ലിമെന്റുകളും മൂന്നു തവണ ‘വീഗൻ’ ഭക്ഷണവും കഴിക്കും. മീൽ 1, മീൽ 2, മീൽ 3 എന്നിങ്ങനെയാണ് വീഗൻ ഭക്ഷണത്തെ തരംതിരിച്ചിക്കുന്നത്. പാലും മുട്ടയും പോലും ഇതിലില്ല. അതിനിടെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കും. പതിവായി വ്യായാമം ചെയ്യും. പതിനായിരക്കണക്കിന് ബയോ മാർക്കറുകൾ, നൂറിലേറെ തരം ഗുളികകൾ, പ്രത്യേക തരം ഭക്ഷണക്രമം, അത്യാധുനിക ചികിത്സകൾ... ശരിക്കും ഒരു പരീക്ഷണശാലയാണിന്ന് ബ്രയാന്റെ ശരീരം. എങ്ങനെയാണ്, എന്തുകൊണ്ടാണ് ഇത്തരമൊരു ജീവിതശൈലിയിലേക്ക് ബ്രയാൻ മാറിയത്?
‘നല്ല പൂ പോലെയിരിക്കണം...’ ഇഡ്ഡലിക്കല്ലാതെ ഈ വിശേഷണം ഏത് ആഹാരത്തിനൊപ്പം ചേരാനാണ്! ആവിപറക്കുന്ന ഇഡ്ഡലി ചൂടു സാമ്പാറിൽ മുക്കി അതല്ലെങ്കിൽ തേങ്ങാ ചട്നിക്കൊപ്പം വായിലേക്ക് എത്തുമ്പോഴേക്കും ആ ചൂടു തണുപ്പിക്കാനുള്ള വെള്ളം വായിൽ നിറഞ്ഞുകാണും. എത്ര ദിവസം തുടർച്ചയായി കഴിച്ചാലും മടുക്കാത്ത പ്രഭാതഭക്ഷണമാണ് ഇഡ്ഡലി. സംശയമുണ്ടെങ്കിൽ മുംബൈയിലെ അംബാനി കുടുംബത്തിലെ 'കുക്കി'നോടു ചോദിച്ചാൽ മതി! മുകേഷ് അംബാനിയുടെ ഇഡ്ഡലി പ്രേമം അത്രയ്ക്ക് പ്രശസ്തം. പ്രഭാത ഭക്ഷണങ്ങളുടെ പട്ടിക നിരത്തിയാൽ ഇഡ്ഡലിയുടെ ‘തട്ട്’ താണുതന്നെയിരിക്കും. അല്ലെങ്കിലും, ഇഡ്ഡലിയുണ്ടാക്കുന്ന വട്ടത്തിൽ കുഴികളുള്ള, ആവികടക്കാൻ കണ്ണുകൾ ഇട്ട, പാത്രത്തെ തട്ടെന്നുതന്നെയാണല്ലോ വിളിക്കുന്നത്. കുട്ടിക്കാലത്തെ കളരിപ്പയറ്റു കളികളിൽ പരിചയായി ഏറെ വെട്ടുകൾ തടുത്തതും അമ്മയുടെ കണ്ണുവെട്ടിച്ചെടുത്ത ഇഡ്ഡലി തട്ടല്ലേ. ഇപ്പോള്‍ ഇഡ്ഡലിയെ കുറിച്ചു പറയാൻ കാരണങ്ങൾ ഒന്നിലേറെയുണ്ട്. അതിൽ പ്രധാനം ഇന്ന്, മാർച്ച് 30, ഇഡ്ഡലി ഡേ ആണെന്നതാണ്. അതെന്ത് ഡേ! എന്നുചോദിക്കരുത്. കഴിഞ്ഞ 10 വർഷമായി മാർച്ച് 30 ഇഡ്ഡലിയുടെ ദിവസമാണ്. എന്നാൽ ദക്ഷിണേന്ത്യക്കാരുടെ പ്രിയ പ്രഭാത ഭക്ഷണമായ ഇഡ്ഡലിക്കു കഴിഞ്ഞ കുറച്ച് നാളായി അത്ര നല്ല കാലമല്ല. പ്രത്യേകിച്ച് ഗോവയിൽ. അവിടെ വിദേശ ടൂറിസ്റ്റുകൾ കുറയാനുള്ള കാരണം ആവിയിൽ വെന്തുണരുന്ന ഈ പലഹാരത്തിന്റെ തലയിലാണ് അവിടുത്തെ ഒരു ബിജെപി നേതാവ് കൊണ്ടിട്ടത്. പിന്നെയൊരു ആശ്വാസം ‘കൂട്ടുപ്രതിയായി’ ഇഡ്ഡലിക്കൊപ്പം സാമ്പാറുമുണ്ടെന്നതാണ്. എങ്ങനെയാണ് പതുപതുത്ത ഇഡ്ഡലി നമ്മുടെ പ്രിയ ഭക്ഷണമായി മാറിയത്? ആരാവും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന പ്രയ്തനത്തിനൊടുവിൽ ഇഡ്ഡലി ആദ്യമായി ഉണ്ടാക്കിയത്? ഗോവക്കാർക്ക് എങ്ങനെയാണ് ഇഡ്ഡലി ‘പണി’യായത്? ഇഡ്ഡഡി ദിനത്തിലറിയാംഅതിന്റെ ചരിത്രവും ഗുണങ്ങളും. ഒപ്പം ഇന്ത്യയിൽ ഇഡ്ഡലി നേരിടുന്ന ആരോപണങ്ങളും.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ആളുകൾ പ്രാണികൾ, എലികൾ, പാമ്പുകള്‍ മുതലായവയെല്ലാം ഭക്ഷണമായി കഴിക്കുന്നു. ഇക്കാര്യം അറിയാമെങ്കിലും അവ ആസ്വദിച്ച് കഴിക്കുന്ന വിഡിയോ കണ്ടാല്‍ എങ്ങനെയിരിക്കും? അത്തരത്തിലൊരു വിഡിയോ ഈയിടെ സമൂഹമാധ്യമങ്ങളിൽ വൈറലായി. തായ്-ചൈനീസ് കണ്ടന്റ് ക്രിയേറ്ററായ സോൺസെർൺ ലിൻ ആണ് ഈ
പുതിയ കാര്യങ്ങളുടെ ആരംഭമായാണ് പുതുവര്‍ഷത്തെ ലോകം മുഴുവനും നോക്കിക്കാണുന്നത്. ഒരു കാര്യം തുടങ്ങാന്‍ ഭക്ഷണത്തേക്കാള്‍ മികച്ചതായി എന്താണുള്ളത്? വരും വര്‍ഷം സമ്പല്സമൃദ്ധമാകാന് വേണ്ടി, പുതുവര്‍ഷ രാവില്‍ പ്രത്യേക ഭക്ഷണങ്ങള്‍ തയാറാക്കി കഴിക്കുന്ന രീതി പലയിടത്തുമുണ്ട്. വിവിധ രാജ്യങ്ങളിലെ അത്തരം ചില
ചെറിയ കുട്ടികൾക്കു ഭക്ഷണം കഴിക്കാൻ മടിയുണ്ടാകും. കുട്ടിയെക്കൊണ്ട് കുറച്ചെങ്കിലും ഭക്ഷണം കഴിപ്പിക്കുന്നതിനായി മാതാപിതാക്കൾ സകല അടവുകളും പുറത്തെടുക്കേണ്ടി വരും. ഇതിനിടയിൽ ടേബിൾ മാനേഴ്സ് എങ്ങനെ പഠിപ്പിക്കും? കുറച്ചു മുതിരുമ്പോഴേക്കും ഡൈനിങ് ടേബിളിനു മുന്നിലിരുന്നു ഭക്ഷണം കഴിക്കണമെങ്കിൽ തീൻമേശ
ചെന്നൈ ∙ അഞ്ചു ദിവസത്തിനുള്ളിൽ അവസാനിക്കാനിരിക്കുന്ന ഈ വർഷവും ഓൺലൈൻ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളിലൂടെ ചെന്നൈ കഴിച്ചു തീർത്തതിൽ മുൻപിൽ ബിരിയാണി. ഇക്കൊല്ലം ആകെ 8.3 കോടി ബിരിയാണി ഓർഡറുകൾ വന്നതിൽ 46 ലക്ഷം ഓർഡറുകളും ചെന്നൈയിൽ നിന്നാണെന്നു സ്വിഗി ആപ്പ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. 2024 ജനുവരി 1നു
പേരയ്ക്ക കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ വൈറ്റമിൻ സി, ആന്റിഓക്സിഡന്റുകൾ, ഫൈബർ ഇവയെല്ലാം അടങ്ങിയ പേരയ്ക്ക പ്രമേഹരോഗികൾക്കും ഉയർന്ന രക്തസമ്മര്‍ദം ഉള്ളവർക്കും ഗുണകരമാണ്. പോഷകഗുണങ്ങൾ ഏറെയുള്ള പേരയ്ക്ക, വെറുംവയറ്റിൽ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ബവൽ മൂവ്മെന്റ് കൃത്യമാകാനും സഹായിക്കും. എന്നാൽ
ദിവസവും കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് പഴങ്ങള്‍. മിക്കവാറും എല്ലാ പഴങ്ങളും വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്സിഡൻ്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. ശരീരത്തിന് ഒട്ടേറെ ഗുണങ്ങള്‍ ഇവ നല്‍കുന്നുണ്ട്.
Results 1-10 of 138