Activate your premium subscription today
നാഗർകോവിൽ ∙ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് മിനി ലോറിയിൽ കടത്താൻ ശ്രമിച്ചതടക്കം 9.75 ടൺ റേഷനരി രണ്ടിടങ്ങളിൽ നിന്നു പിടിച്ചെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.കുഴിത്തുറയ്ക്ക് സമീപം അരുമന മാങ്കോട് മിനി ലോറിയിൽ കടത്താൻ ശ്രമിച്ച 5 ടൺ അരി അരുമന പൊലീസും, പാറശാല കുഴിഞ്ഞാംവിളയിലെ സ്വകാര്യ ഗോഡൗണിൽ 95
തിരുവനന്തപുരം∙ വിതരണക്കരാറുകാരുടെ സമരം മൂന്നു ദിവസം മുൻപും റേഷൻ വ്യാപാരികളുടെ സമരം തിങ്കളാഴ്ചയും സർക്കാർ ഇടപെട്ട് അവസാനിപ്പിച്ചിട്ടും റേഷൻ കടകളിലെ വിതരണത്തിൽ മെല്ലെപ്പോക്ക്. ജനുവരിയിലെ സാധനങ്ങൾ പലയിടത്തും ഇനിയും എത്താത്തതാണു കാരണം. ആകെയുള്ള പതിനായിരത്തോളം കടകളിൽ ആയിരത്തിൽപരം കടകളിൽ
കോഴിക്കോട്∙ ജില്ലയിലെ ഭൂരിഭാഗം റേഷൻ കടകളിലും അരിയും ഗോതമ്പും തീർന്നു. ഗോഡൗണുകളിൽ നിന്നു റേഷൻ കടകളിലേക്കു ചരക്ക് എത്തിക്കുന്ന കരാറുകാർ മാസങ്ങളായി പ്രതിഫലം ലഭിക്കാത്തതിനാൽ ഈ മാസം ഒന്നിന് ആരംഭിച്ച സമരം നീളുകയാണ്. ചില കടകളിൽ വെള്ള കാർഡുകാർക്കും നീല കാർഡുകാർക്കും നൽകാനുള്ള അരി കുറച്ചു സ്റ്റോക്കുണ്ട്.
തിരുവനന്തപുരം ∙ വിതരണ കരാറുകാരുടെ പണിമുടക്ക് തുടരുന്നതോടെ പല റേഷൻ കടകളിലും സാധനങ്ങൾക്കു ക്ഷാമം. ഓരോ കാർഡ് ഉടമയ്ക്കും പൂർണ വിഹിതം നൽകാനുള്ള അരിയും ഗോതമ്പും ആട്ടയും പലയിടത്തും ഇല്ല. പച്ചരി, പുഴുക്കലരി, മട്ട അരി എന്നിങ്ങനെ 3 തരം വിവിധ അളവിലാണ് ഓരോ കാർഡ് ഉടമയ്ക്കും നൽകേണ്ടത്. മുൻഗണനാ വിഭാഗത്തിലെ മഞ്ഞക്കാർഡ് ഉടമകൾക്ക് 30 കിലോ വരെ അരി ഇങ്ങനെ നൽകണം. ഇതിനു സാധനങ്ങൾ തികയാത്ത സ്ഥിതിയാണ് പല ജില്ലകളിലും.
കണ്ണൂർ∙ ജില്ലയിലെ റേഷൻ കടകൾ കാലി. ഉപഭോക്താക്കൾ അരി ലഭിക്കാതെ മടങ്ങുന്നു. പൊതുവിപണിയിൽ നിന്ന് വലിയ വില കൊടുത്ത് അരി വാങ്ങേണ്ട അവസ്ഥയിൽ സാധാരണക്കാർ വലയുന്നു. സബ്സിഡിയിനത്തിൽ നൽകാനുള്ള കുറച്ച് അരിയുടെ സ്റ്റോക്ക് മാത്രമാണ് ജില്ലയിലെ റേഷൻ കടകളിൽ മിക്കതിലും ഉള്ളത്. വെള്ള കാർഡ് അടക്കമുള്ള സബ്സിഡി ഇതര
പത്തനംതിട്ട ∙ ജില്ലയിൽ കഴിഞ്ഞ 6 മാസത്തിനുള്ളിൽ നടത്തിയ റേഷൻ ഡിപ്പോ പരിശോധനകളിൽ ക്രമക്കേട് കണ്ടെത്തിയത് 364 റേഷൻ കടകളിൽ. ഈ കാലയളവിൽ പൊതുവിഭാഗത്തിലേക്ക് മാറ്റിയത് അനർഹമായി കൈവശംവച്ച 1180 റേഷൻ കാർഡുകൾ.അനർഹമായ കാർഡുകൾ ഉപയോഗിച്ചുവന്നതിന് 6.48 ലക്ഷം രൂപയും ക്രമക്കേട് കണ്ടെത്തിയ റേഷൻ കടകളിൽനിന്ന് 17.12
തിരുവനന്തപുരം∙ ഡിസംബറിലെ റേഷൻ വിതരണം നാളെ വരെ നീട്ടിയതായി മന്ത്രി ജി.ആർ.അനിലിന്റെ ഓഫിസ് അറിയിച്ചു. ചില പ്രദേശങ്ങളിൽ റേഷൻ സാധനങ്ങൾ എത്താൻ വൈകിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് 3ന് റേഷൻ കടകൾക്ക് അവധി നൽകും. ജനുവരിയിലെ റേഷൻ വിതരണം 4ന് ആരംഭിക്കും. ജനുവരിയിൽ വെള്ള കാർഡ് ഉടമകൾക്ക് റേഷൻ വിഹിതമായി 6 കിലോഗ്രാം അരി ലഭിക്കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണു വിതരണം.
മൂന്നാർ ∙ ഇടമലക്കുടിയിലെ ഗോത്രവർഗക്കാർക്കുള്ള റേഷനിൽ നിന്നു 10,000 കിലോ (10 ടൺ) അരി സ്വകാര്യവിപണിയിൽ മറിച്ചുവിറ്റു. പെട്ടിമുടിയിലെ ഗോഡൗണിലുള്ള സ്റ്റോക്കിൽ 10 ടണ്ണിലധികം അരിയുടെ കുറവു കണ്ടെത്തിയതിനെത്തുടർന്നു സ്റ്റോർ കീപ്പർമാരായ 2 പേരെ ചുമതലയിൽ നിന്നു നീക്കി. ഗിരിജൻ സൊസൈറ്റി മുൻ സെക്രട്ടറിയെയും സഹോദരനെയുമാണു നീക്കിയത്.
കാഞ്ഞിരപ്പുഴ ∙ ഓണം കഴിഞ്ഞതോടെ റേഷൻ വിഹിതം വൻ തോതിൽ വെട്ടിക്കുറച്ചു ഭക്ഷ്യ വകുപ്പ്. സെപ്റ്റംബറിൽ പൊതുവിഭാഗം വെള്ള കാർഡുകാർക്ക് അഞ്ച് കിലോ സാധാരണ വിഹിതത്തിനു പുറമേ അഞ്ച് കിലോ ഓണം സ്പെഷലും ചേർത്ത് 10 കിലോഗ്രാം അനുവദിച്ചിരുന്നു. ഓണം കഴിഞ്ഞതോടെ ഇതു രണ്ടു കിലോ അരി മാത്രമാക്കി. നീല കാർഡിന് ഓരോ അംഗത്തിനും
ആലപ്പുഴ∙ വിവിധയിനം റേഷനരിയുടെ ലഭ്യത അനുസരിച്ചു വാങ്ങുന്നതിനുള്ള കോംബിനേഷൻ ബില്ലിങ് ഇനി വർഷത്തിൽ 4 നിശ്ചിത മാസങ്ങളിൽ ഉണ്ടായിരിക്കും. ജനുവരി, ഏപ്രിൽ, ജൂലൈ, ഡിസംബർ മാസങ്ങളിൽ കോംബിനേഷൻ ബില്ലിങ് ഏർപ്പെടുത്താൻ മന്ത്രി ജി.ആർ.അനിലിന്റെ അധ്യക്ഷതയിൽ റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. ഈ മാസം ആദ്യം നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ കഴിഞ്ഞ ദിവസമാണു രേഖാമൂലം റേഷൻ വ്യാപാരി സംഘടനകൾക്കു കൈമാറിയത്.
Results 1-10 of 218