Activate your premium subscription today
കരുനാഗപ്പള്ളി ∙ ചരക്കു കപ്പൽ കടലിൽ മുങ്ങി കണ്ടെയ്നറുകൾ കടലിൽ പതിച്ചതിനെ തുടർന്ന് മീൻ കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തെറ്റായ പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നു പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ ആലപ്പാട് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കടൽ വിഭവങ്ങൾ അടങ്ങുന്ന കടൽസദ്യ ഒരുക്കി. ചെറിയഴീക്കൽ ഫിഷിങ്
കടലിലെ ഇത്തരം അപകടങ്ങൾ ഒരു ‘സൈലന്റ് സൂനാമി’ സൃഷ്ടിക്കും. അതിന്റെ ആഘാതം ദീർഘകാലത്തേക്കു നീണ്ടുനിൽക്കും. കടലിൽ പരക്കുന്ന വസ്തുക്കൾ പല രീതിയിൽ നമ്മുടെ ഭക്ഷ്യശൃംഖലയിൽ എത്തിച്ചേരാമെന്നതു വലിയ വെല്ലുവിളിയാണ്. കണ്ടെയ്നറുകളിൽനിന്നു പുറത്തേക്കു പരക്കുന്ന വസ്തുക്കൾ കടലിലെ ജീവജാലങ്ങൾ ഭക്ഷിക്കും.
ഇന്ത്യയുടെ ആഴക്കടൽ മത്സ്യസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള സാധ്യതകൾ പഠിക്കുന്ന സംയുക്ത ഗവേഷണ പദ്ധതിക്കു തുടക്കമായി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെയും (സിഎംഎഫ്ആർഐ) കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനത്തിന്റെയും (സിഫ്റ്റ്) പങ്കാളിത്തത്തിലാണ് പദ്ധതി. ഇന്ത്യൻ സമുദ്രാതിർത്തിയിലെ
സംസ്കരിച്ച ചെമ്മീനിന്റെ കയറ്റുമതി നിർത്തിവയ്ക്കാൻ ഇറക്കുമതിക്കാരുടെ നിർദേശം. ചെമ്മീൻ സംസ്കരണ കേന്ദ്രങ്ങൾ ഏതു നിമിഷവും പൂട്ടേണ്ടി വരുമെന്ന സ്ഥിതി. പാടങ്ങളിൽ കൃഷി ചെയ്ത ചെമ്മീൻ കയറ്റുമതിക്കാർ വാങ്ങുന്നതും നിർത്തിയതോടെ കർഷകരും പ്രതിസന്ധിയിൽ. നിലവിൽ കപ്പൽ കയറിയ ചരക്ക് അവിടെ എത്തുമ്പോൾ ഇറക്കുമതിക്കാർ പണം നൽകി സ്വീകരിക്കുമോ എന്നും ആശങ്കയുണ്ട്.
പകരം തീരുവ ഇന്ത്യൻ മത്സ്യക്കയറ്റുമതിക്കു വൻ തിരിച്ചടിയാവും. ഇന്ത്യയോടു മത്സരിക്കുന്ന ചൈനയ്ക്കും വിയറ്റ്നാമിനും മറ്റും കൂടുതൽ ഡ്യൂട്ടി ഉണ്ടെങ്കിലും ഇക്വഡോർ ഇന്ത്യയ്ക്ക് ഭീഷണിയാണ്. നിലവിൽ ഈ രംഗത്തെ ലാഭ മാർജിൻ 4–5% മാത്രമാണ്. എന്നാൽ ഇന്ത്യയ്ക്ക് ഇക്വഡോറിനെക്കാൾ 17% തീരുവ അധികമുണ്ട്.
ഇന്ത്യൻ സമുദ്രോൽപന്നങ്ങൾക്ക് അമേരിക്ക ഇറക്കുമതിച്ചുങ്കം കൂട്ടുന്നതു കയറ്റുമതി രംഗത്തു പ്രതിസന്ധിയാകും. അമേരിക്കയിലേക്കു മാത്രം 400 കോടി ഡോളറിന്റെ (34000 കോടി രൂപ) കയറ്റുമതിയാണുള്ളത്. അമേരിക്ക ഉൾപ്പെടെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള സമുദ്രോൽപന്നങ്ങൾക്ക് 30% ഇറക്കുമതിച്ചുങ്കം ഇന്ത്യ ഏർപ്പെടുത്തിയിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒട്ടുമിക്ക രാജ്യങ്ങൾക്കുംമേൽ ‘പ്രതികാരച്ചുങ്കം’ (Reciprocal Tariff) ഏർപ്പെടുത്തിയെങ്കിലും ഇന്ത്യയെയും കേരളത്തെയും കാത്തിരിക്കുന്നത് കയറ്റുമതി നേട്ടത്തിനുള്ള മികച്ച അവസരം. ഉദാഹരണത്തിന് 10% അടിസ്ഥാന ഇറക്കുമതി തീരുവ ഉൾപ്പെടെ ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 44 ശതമാനമാണ് പുതുക്കിയ തീരുവ.
ആഴക്കടൽ ചെമ്മീൻ, തീര ചെമ്മീൻ, കണവ, കിളിമീൻ, ഞണ്ട് (ബ്ലൂ സ്വിമ്മിങ് ക്രാബ്), സ്റ്റാർ ഫിഷ് (നീരാളി) ഉൾപ്പെടെ രാജ്യത്തെ 12 സുപ്രധാന മത്സ്യയിനങ്ങൾക്ക് ആഗോളതലത്തിലെ മറൈൻ സ്റ്റുവാർഡ്ഷിപ് കൗൺസിലിന്റെ (എംഎസ്സി) സർട്ടിഫിക്കേഷൻ വൈകാതെ ലഭിക്കും. രാജ്യാന്തരതലത്തിൽ ഏറെ സ്വീകാര്യതയുള്ള എംഎസ്സി സർട്ടിഫിക്കേഷൻ ലഭിക്കുന്നതോടെ ഇന്ത്യൻ മത്സ്യത്തിന് വിപണി സാധ്യത വർധിക്കുകയും കൂടുതൽ വില ലഭിക്കുകയും ചെയ്യും.
കേരളം, ഗുജറാത്ത്, ആൻഡമാൻ– നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ കടലിൽനിന്നു മണലും ധാതുക്കളും ഉൾപ്പെടെ ഖനനം ചെയ്യാൻ കേന്ദ്ര ഖനി മന്ത്രാലയം ടെൻഡർ ക്ഷണിച്ചതാണ് വിവാദത്തിനു വഴിതുറന്നത്. കേരളത്തിൽ ആദ്യഘട്ടത്തിൽ കൊല്ലം ജില്ലയിലെ 242 ചതുരശ്ര കിലോമീറ്റർ പ്രദേശമാകും നിർമാണാവശ്യത്തിനുള്ള മണൽ ഖനനത്തിനു തുറന്നുകൊടുക്കുക. ഗുജറാത്തിലെ പോർബന്തറിൽനിന്നു ചുണ്ണാമ്പുചെളിയും (ലൈം മഡ്) ആൻഡമാൻ– നിക്കോബാറിൽനിന്നു പോളിമെറ്റാലിക് നൊഡ്യൂളുകൾ എന്ന ധാതുക്കളുമാണ് ഖനനം ചെയ്യുന്നത്.
‘നിങ്ങളാണ് കടൽ ശാസ്ത്രജ്ഞർ’. സൂനാമിയെ കുറിച്ച് പഠിക്കാെനത്തിയ ശാസ്ത്ര സംഘം വർഷങ്ങൾക്കു മുൻപ് കൊല്ലത്തെത്തിയപ്പോൾ മത്സ്യത്തൊഴിലാളികളുമായി സംവദിച്ചപ്പോൾ അദ്ഭുതംകൂറിയതാണ് ഇത്. കടലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ മനസ്സറിഞ്ഞ അവർ അദ്ഭുതത്തോടെ പറഞ്ഞു. ‘‘അനുഭവങ്ങളാണ് നിങ്ങളുടെ അറിവ്, അതു ഞങ്ങള് പഠിച്ചുണ്ടാക്കിയതിനെക്കാളും എത്രയോ വലുതാണ്! ശരിക്കും കടലിന്റെ ശാസ്ത്രജ്ഞർ, അതു നിങ്ങളാണ്’’. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങളാൽ കൊല്ലം നഗരം ചുവപ്പിൽ പൊതിഞ്ഞ കാഴ്ചകള്. അതും കടന്നു തങ്കശ്ശേരി– വാടി കടപ്പുറത്തെത്തിയപ്പോൾ കണ്ടു മറ്റൊരു സമരത്തിന്റെ മുന്നൊരുക്കങ്ങൾ. എന്നും വെല്ലുവിളികളെ നേരിട്ട ചരിത്രമുള്ള മത്സ്യത്തൊഴിലാളികൾക്കു കടൽമണൽ ഖനനമാണ് പുതിയ ശത്രു. ജീവിതത്തിൽ ആരാധനയോടെ കാണുന്ന കടലിനെ, ജീവിതമാർഗത്തെ ഒന്നാകെ നശിപ്പിക്കാൻ വരുന്ന ഖനനമെന്ന ശത്രുവിനെ നേരിടാൻ കടപ്പുറം ഒറ്റക്കെട്ടാണ്. അതിനായി കുംഭമാസച്ചൂടിലും കരയിലും ഏറെ പരിചിതമായ കടലിലും സമരപ്പാത വെട്ടിത്തുറക്കുകയാണ് അവർ. മണൽ ഖനനത്തിനൊപ്പം മാധ്യമങ്ങളിലും ചർച്ചകളിലും ഏറെ ഉപയോഗിക്കുന്ന വാക്കാണ് കൊല്ലം പരപ്പ് അഥവാ ക്വയിലോൺ ബാങ്ക്. കടലിലെ ഈ പ്രദേശത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ശാസ്ത്രീയ അറിവുകൾ ഇതിനോടകം പുറത്തു വന്നിട്ടുമുണ്ട്. എന്നാൽ മത്സ്യത്തൊഴിലാളികൾക്കു കൊല്ലം പരപ്പ് എന്താവും? പരപ്പ് നശിച്ചാൽ കടലും തീരവും നശിക്കുമെന്ന് അവർ പറയുന്നത് എന്തുകൊണ്ടാവും? മണൽഖനനം എങ്ങനെയാണ് പരപ്പിനു ഭീഷണിയാകുന്നത്? കേന്ദ്ര ഖനന നീക്കത്തെ എങ്ങനെ പ്രതിരോധിക്കാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം? മനോരമ ഓൺലൈൻ പ്രതിനിധി കൊല്ലം ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ട്രോളിങ് ബോട്ടുകളും വഞ്ചികളും നിറഞ്ഞ തീരമേഖലയിലൂടെ സഞ്ചരിച്ചപ്പോൾ കണ്ട കാഴ്ചകളും കേട്ട കാര്യങ്ങളും.
Results 1-10 of 74