Activate your premium subscription today
ഒരു ബിരിയാണിക്ക് എത്രത്തോളം വിനയമാകാം? ഭൂമിയോളം താഴാം എന്നൊക്കെ പറഞ്ഞുവയ്ക്കാം. എന്നാൽ, ഭൂമിക്കടിയിലേക്കും താഴ്ന്നു പോയിട്ട് ഉയർന്നു വന്ന ഒരു ബിരിയാണി വിശേഷമുണ്ട് ഛത്തീസ്ഗഡിൽ: ജിമിക്കന്ത് ബിരിയാണി! ശുദ്ധ വെജിറ്റേറിയൻ. അരി ബസുമതിയൊക്കെത്തന്നെ. പക്ഷേ, മെയിൻ താരം ‘ജിമിക്കന്ത്’ ആണ്. അതാരാണെന്നല്ലേ? സാക്ഷാൽ ചേന. പലതരം ബിരിയാണി കഴിച്ചു ശീലിച്ച നമ്മുടെ നാട്ടുകാർ ചേന ബിരിയാണി എന്ന് കേട്ടാൽ മൂക്കത്തു വിരൽ വയ്ക്കും. പക്ഷേ ഛത്തീസ്ഗഡുകാർക്ക് സംഗതി പുത്തരിയല്ല. നല്ല വെണ്ണ പോലെ വെന്ത ചേന സുഗന്ധവ്യജ്ഞനങ്ങളും അത്യാവശ്യം പച്ചമരുന്നുകളും ചേർത്തു വേവിച്ച അരിക്കൊപ്പം മസാലയിൽ കുതിർന്ന് പാകമായി വരുമ്പോൾ സ്വർണനിറത്തിൽ സവാള വറുത്തതും മല്ലിയിലയും വിതറി അലങ്കരിക്കുന്നോടെ അതാ വരുന്നു ആവിപറക്കുന്ന ജിമിക്കന്ത് ബിരിയാണി. പപ്പടവും റെയ്ത്തയും കൂട്ടി ഒരു പിടിപിടിച്ചാൽ ഇതാ ഇതുവരെ അകംപൂകിയ ബിരിയാണികൾക്കൊപ്പം ഒരു പുത്തൻ വിശേഷം കൂടി മനസ്സു തൊട്ട് ഉള്ളിലേക്കു ചെന്നു ചേരുകയായി. അപ്പോഴിതാ ദം പൊട്ടിക്കുകയാണ്, വ്യത്യസ്തമായ പലതരം ബിരിയാണികൾക്കു പിന്നിലെ രുചിയേറിയ കഥകളിലേക്ക്...
ഈ സംശയം ഇല്ലാത്തവരായി നമ്മളിൽ ആരും ഉണ്ടാകില്ല. വെജ് പുലാവും വെജ് ബിരിയാണിയും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയും വലിയ വ്യത്യാസമൊന്നുമില്ല രണ്ടും ഒരേ രുചിയുള്ള ആഹാരം തന്നെ എന്ന്. എന്നാൽ ശരിക്കും അങ്ങനെയാണോ ? പുലാവും വെജ് ബിരിയാണിയും ഒന്നാണോ? അതോ രണ്ടും രണ്ടാണോ,
അഫ്ഗാനി പർദ്ദ പുലാവ്, പേര് കേട്ട് അതിശയിക്കേണ്ട, ബിരിയാണിയുടെ ഒരു വെജിറ്റേറിയൻ വേർഷനാണിത്. ബ്രെഡിനുള്ളിൽ പൊതിഞ്ഞു ബേക്ക് ചെയ്താണ് എടുക്കുന്നത് എന്നുള്ളതാണ് ഈ ബിരിയാണിയുടെ ഏറ്റവും വലിയ പ്രത്യേകത. ആ ബ്രെഡും കഴിക്കാവുന്നതാണ്. എങ്ങനെ തയാറാക്കാമെന്ന നോക്കാം. ചേരുവകൾ അരി വേവിക്കുമ്പോൾ
അധികം സമയം ചെലവഴിക്കാതെ വളരെ പെട്ടെന്ന് തയാറാക്കിയെടുക്കാവുന്ന രുചികരമായ ഒരു വിഭവമാണ് പുലാവ്. ശരീരഭാരം വർധിക്കുന്നതിൽ ആശങ്കാകുലരായിരിക്കുന്നവർക്കും കൊളസ്ട്രോൾ ഭീതിയുള്ളവർക്കും പരീക്ഷിക്കാവുന്ന തരത്തിൽ ഒട്ടും തന്നെയും എണ്ണ ചേർക്കാതെയാണ് ഈ പുലാവ് തയാറാക്കുന്നത്. മൂന്നു പേർക്ക് കഴിക്കാൻ സാധിക്കുന്ന
വളരെ സ്വാദോടെ തയാറാക്കാവുന്ന പുലാവ് രുചി. ചേരുവകൾ മുളപ്പിച്ച പയർ - അര കപ്പ് ബിരിയാണി അരി - 350 ഗ്രാം കാരറ്റ് - 2 എണ്ണം മുറിച്ചത് ബീൻസ് - 3 / 4 ബൗൾ അരിഞ്ഞത് ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 2 ടീ സ്പൂൺ കറുവപ്പട്ട - 1 എണ്ണം ജീരകം - 1 / 2 ടീ സ്പൂൺ ഏലക്കായ - 2 എണ്ണം വലുത് തക്കോലം (Star Anice) - 2
രുചി വൈവിധ്യങ്ങളാൽ സമ്പന്നമാണ് ഉത്തരമലബാർ. ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതിനേക്കാൾ വച്ചുവിളമ്പി അതിഥികളെ സൽക്കരിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ് ഇവിടെ കൂടുതൽ. രുചികരമായൊരു പനീർ ദം ബിരിയാണി എങ്ങനെ തയാറാക്കാമെന്നു നോക്കാം. മസാലയ്ക്ക് വേണ്ട ചേരുവകൾ ∙ പനീർ – 250 ഗ്രാം ∙ എണ്ണ/നെയ്യ് – ഒരു കപ്പ് ∙
ഒറ്റപാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾക്ക് ആരാധകരേറെയാണ്. പാത്രം കഴുകലിൽ നിന്ന് രക്ഷ നേടാം എന്നതിന് ഉപരിയായി ചേരുവകളുടെ രുചി, മണം, ഗുണം എന്നിവ നഷ്ടപ്പെടാതെ ചൂടോടെ വിളമ്പാമെന്നതാണ് വൺ പോട് ഡിഷുകളെ വ്യത്യസ്തമാക്കുന്നത്. അത്തരം ഒരു വിഭവമാണ് വൺ പോട് വെജ് റൈസ്. ബിരിയാണിക്ക് തുല്യമെന്ന്
പച്ചക്കറികൾ ചേർത്ത് അതീവ രുചികരമായി ബിരിയാണി ഈ രീതിയിൽ തയാറാക്കാം. ചേരുവകൾ 1. ബസ്മതി അരി - 1 കപ്പ് 2. കാരറ്റ് - 1/4 കപ്പ് 3. ബീൻസ് - 1/4 കപ്പ് 4. ഗ്രീൻ പീസ് - 1/4 കപ്പ് 5. ഉരുളകിഴങ്ങ് - 1/4 കപ്പ് 6. കോളിഫ്ലവർ - 1/4 കപ്പ് (ഒരു 10 മിനിറ്റ് ചൂട് വെള്ളത്തിൽ ഇട്ടത് ) 7. തൈര് - 1/2 കപ്പ്
നോൺ-വെജ് ഇല്ലാത്തപ്പോൾ പരീക്ഷിക്കാൻ പറ്റിയ, അത്യന്തം രുചികരമായ, വളരെ പെട്ടെന്ന് തയാറാക്കാന്‍ കഴിയുന്ന ഒരു വെജ്-ബിരിയാണി രുചി. ചേരുവകൾ മഷ്റൂം - 250 ഗ്രാം സവാള നീളത്തില്‍ അരിഞ്ഞത് - 2 എണ്ണം പച്ചമുളക് - 2 എണ്ണം തക്കാളി-1 എണ്ണം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 1/2 ടേബിള്‍ സ്പൂണ്‍ മുളകുപൊടി - 1
ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച രുചികളിലൊന്നാണ് ബിരിയാണി, ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തിരയപ്പെടുന്ന് ഇന്ത്യൻ വിഭവവും ഇതു തന്നെ. പേർഷ്യൻ വാക്കായ ബിരിയൻ എന്ന പദത്തിൽ നിന്നാണ് ബിരിയാണി എന്ന പേരു വന്നതെന്നു കരുതപ്പെടുന്നു. വെജ് – നോൺ വെജ് രുചികളിലൂടെ പ്രസിദ്ധമായ ചില ബിരിയാണി രുചികൾ
Results 1-10 of 22