Activate your premium subscription today
നേന്ത്രപ്പഴം ഒരു കിലോ 14 ദിർഹം, ചക്ക കിലോയ്ക്ക് 14 ദിർഹം, പയർ 15 ദിർഹം, പാവയ്ക്ക 15 ദിർഹം... ബിജേഷ് കൃഷ്ണയുടെ കൃഷിയിടത്തിലെ ഒരു കിലോ ജൈവ പച്ചക്കറിയുടെ വില കേട്ടാൽ കൗതുകം തോന്നും. 15 ദിർഹം എന്നാൽ 300–350 രൂപ വരും. കാരണം മാളയിലെ 10 ഏക്കർ കൃഷിയിടത്തിൽ വിളയുന്ന പച്ചക്കറികൾ വിമാനത്തിൽ കയറ്റി അങ്ങു
കോടിപതിയായ ഒരാൾ. 50 ലക്ഷത്തിനും ഒരു കോടിക്കും ഇടയിൽ വിറ്റുവരവുള്ള എട്ടുപേർ. ലോട്ടറിയടിച്ചവരുടെ കാര്യമല്ല. മണ്ണിൽ കഷ്ടപ്പെട്ടു പണിയെടുത്തു നേട്ടമുണ്ടാക്കിയ പാലക്കാട്ടെ പച്ചക്കറി ഗ്രാമമായ എലവഞ്ചേരിയുടെ കഥയാണിത്. കൊളുമ്പ് പുത്തൻവീട്ടിൽ ആർ.ശിവദാസ് (52) ഒരു വർഷം കൊണ്ട് ഒരു കോടിയിലേറെ രൂപയുടെ പച്ചക്കറി കൃഷി ചെയ്തതോടെയാണു കാർഷിക കേരളം എലവഞ്ചേരിയെ ശ്രദ്ധിക്കാൻ തുടങ്ങിയതെങ്കിൽ അതുപോലെതന്നെ മണ്ണിൽ കഷ്ടപ്പെടുന്ന മുന്നൂറോളം കർഷക കുടുംബങ്ങൾ കൂടിയുണ്ട് എലവഞ്ചേരിയിൽ.
കൃഷിക്കും കാർഷിക സംസ്കാരത്തിനും ഉറച്ച വേരോട്ടമുള്ള കോട്ടയം ജില്ലയിലെ അതിർത്തിഗ്രാമങ്ങളിലൊന്നാണ് കുറുമണ്ണ്. കൃഷി ചെയ്താൽ നൂറുമേനി വിളവു നൽകുന്ന കൂറുള്ള മണ്ണിനെ കുറുമണ്ണ് എന്ന് പഴമക്കാർ വിളിച്ചത് വെറുതെയല്ല. റബർ പ്രധാന വരുമാനമായ പ്രദേശത്ത് അതിനൊപ്പം പ്ലാവും റംബുട്ടാനും പൈനാപ്പിളുമൊക്കെ വരുമാനം
വെറും 8 മാസം കൊണ്ട് ഒരു കോടി രൂപയുടെ പച്ചക്കറി വിളയിച്ചു ശിവദാസൻ കോടീശ്വരനായ വാർത്ത വന്നപ്പോൾ പലരും നെറ്റിചുളിച്ചു. ഓൺലൈൻ വാർത്തകൾക്കു കീഴിൽ ‘നുണ’യെന്നും ‘തട്ടിപ്പെ’ന്നും ചിലർ ഉറപ്പിച്ചെഴുതി. കേരളത്തിൽ പച്ചക്കറിക്കൃഷി ഗുണംപിടിക്കില്ലെന്നും തമിഴ്നാടിനെ കണ്ടുപഠിക്കണമെന്നും നാഴികയ്ക്കു നാൽപതുവട്ടം
ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പിന്റെ തിരക്കിലാണ് തൃശൂർക്കാരി റിനി ബിജോയ്. ദോഹയിലെ ഇത്തിരി മുറ്റത്ത് വലിയ കൃഷി കാഴ്ചകൾ ഒരുക്കുന്നതിൽ കഴിഞ്ഞ 13 വർഷമായി ഈ മലയാളി വീട്ടമ്മ സജീവമാണ്. മുടക്കമില്ലാതെ വർഷാവർഷം കൃഷി ചെയ്യുന്ന റിനിയുടെ അടുക്കളത്തോട്ടത്തിൽ പച്ചമുളക്, ബീൻസ്, മത്തൻ, ചുരക്ക, വെണ്ട,
മുരിങ്ങയുടെ ഇല, പൂവ്, കായ് തുടങ്ങി എല്ലാം തന്നെ ആരോഗ്യരക്ഷയ്ക്കുതകും. വൈറ്റമിൻ സി, എ, കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്, പ്രോട്ടീൻ എന്നീ ധാതുക്കൾക്കു പുറമെ ബീറ്റാ കരോട്ടിൻ, അമിനോ ആസിഡ്, ആന്റീ ഓക്സിഡന്റ് ആയ ഫെനോലിക്സ്, കരോട്ടിനോയ്ഡ്, അസ്കോർബിക് ആസിഡ് മുതലായവ മുരിങ്ങയിൽ അടങ്ങിയിരിക്കുന്നു.
കൊല്ലങ്കോട് (പാലക്കാട്) ∙ കൃഷി നഷ്ടത്തിലായെന്നും ഭൂമി തരിശിട്ടുവെന്നും പറയുന്നവർക്കിടയിൽ പ്രതീക്ഷയുടെ പൊൻകതിരാണു ശിവദാസ്. എലവഞ്ചേരി വിഎഫ്പിസികെ സ്വാശ്രയ കർഷകസമിതിയിലെ കർഷകൻ കൊളുമ്പ് പുത്തൻവീട്ടിൽ ആർ.ശിവദാസ് (52) പച്ചക്കറിക്കൃഷിയിലെ ‘കോടിപതി’യാണ്.
പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ലക്ഷ്യമിട്ടു ജനകീയ പ്രചാരണ പരിപാടി നടപ്പാക്കുന്നു. എല്ലാ വീടുകളിലും പച്ചക്കറി ഉൽപാദിപ്പിച്ചു പോഷക സമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ‘സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞം’എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൃഷി വകുപ്പ് കരടു രൂപം
പാലക്കാട് ∙ ഒരു കിലോ മുരിങ്ങക്കായയുടെ മൊത്തവില 400 രൂപ. ചില്ലറവില 500 രൂപയ്ക്കടുത്തെത്തി. കഴിഞ്ഞ മാസം കിലോയ്ക്ക് 100 രൂപയായിരുന്നു. തമിഴ്നാട്ടിൽ മഴ കനത്ത നാശം വിതച്ചതോടെയാണു പച്ചക്കറി വില കുത്തനെ ഉയർന്നത്.വലിയ ഉള്ളി (വെള്ള ഇനം) കിലോയ്ക്ക് 80 രൂപയാണു വില. നേരത്തെ 50–60 രൂപയായിരുന്നു. മഹാരാഷ്ട്രയിൽ
തിരുവനന്തപുരം ∙ പച്ചക്കറികൾക്ക് പൊള്ളുന്ന വില. തമിഴ്നാട്ടിൽ കനത്ത മഴയെ തുടർന്ന വ്യാപക കൃഷിനാശമാണ് ഒരു മാസത്തിനിടെ വില വർധനയ്ക്ക് കാരണമെന്നു വ്യാപാരികൾ പറയുന്നു. വില ഉയരുമ്പോൾ വിപണിയിൽ ഇടപെടൽ നടത്താനും വില നിയന്ത്രിക്കാനും സർക്കാർ തയാറാകുന്നില്ലെന്ന് ആക്ഷേപം. ഒരു മാസം മുൻപ് കിലോയ്ക്ക് 30 രൂപയായിരുന്ന സവാളയ്ക്ക് ഇന്നലെ തിരുവനന്തപുരം ചാല മാർക്കറ്റിൽ 75 രൂപയാണ് വില (മൊത്ത വില– ഹോൾസെയിൽ). ഇതിൽനിന്ന് 10 രൂപ കൂട്ടിയാണ് പലയിടത്തും ചില്ലറ വിൽപന. ചെറിയ ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയും കിലോയ്ക്ക് 30–35–40 രൂപയായിരുന്നു ഒരു മാസം മുൻപ്. ഇന്നലെ ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് 80 രൂപയായി (മൊത്ത വില). ഉരുളക്കിഴങ്ങിന് കിലോയ്ക്ക് 65 രൂപയാണ് ഇന്നലത്തെ മൊത്ത വിലയെന്ന് ഇന്ത്യൻ നാഷനൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പാളയം അശോക് പറഞ്ഞു.
Results 1-10 of 1074