Activate your premium subscription today
ഇന്ന് കൊഴുക്കട്ട ശനിയാഴ്ച... ദിവസം മുഴുവൻ സോഫ്റ്റ് ആയി ഇരിക്കുന്ന, വിള്ളൽ വരാത്ത ഗോതമ്പു കൊഴുക്കട്ടയുടെ രഹസ്യം ഇതാണ്...അരിപ്പൊടി കൊണ്ട് മാത്രമല്ല ഗോതമ്പ്പൊടി കൊണ്ടും അസ്സലായി കൊഴുക്കട്ട ഉണ്ടാക്കാം
മഹാരാഷ്ട്രയിലെ ബുല്ധാന ജില്ലയിലെ ഗ്രാമങ്ങളിലുള്ളവരുടെ അസാധാരണ മുടികൊഴിച്ചിലിന്റെ കാരണം കണ്ടെത്തി ആരോഗ്യ വിദഗ്ധൻ. റേഷൻ കടകളിലൂടെ വിതരണം ചെയ്ത ഗോതമ്പിൽ ഉയർന്ന അളവിൽ സെലീനിയം എന്ന മൂലകം അടങ്ങിയിരുന്നെന്നും ഇതാണ് മുടികൊഴിച്ചിലിന് കാരണമായതെന്നും റായ്ഗഡിലെ ബവാസ്കർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ എംഡി ഡോ. ഹിമ്മത് റാവു ബവാസ്കർ പറഞ്ഞു.
പുട്ടിന് കടലയും ചിക്കനും ബീഫും പഴവുമൊക്കെ ബെസ്റ്റ് കോമ്പിനേഷനാണ്. അരിപുട്ട് മാത്രമല്ല, ഗോതമ്പ് പുട്ടിനും ആരാധകർ ഏറെയുണ്ട്. മയത്തോടെ ഗോതമ്പ് പുട്ട് ഉണ്ടാക്കാൻ പറ്റില്ലെന്നാണ് മിക്കവരുടെയും പരാതി. എന്നാൽ ഇനി ഗോതമ്പ് പുട്ട് ഇങ്ങനെ ഉണ്ടാക്കിനോക്കൂ. പഞ്ഞിപോലെ മയമുള്ളത് തയാറാക്കാം. ചേരുവകൾ
നജ്റാൻ ∙ കേരളത്തിലെ വയലുകളിൽ ഉയർന്നുകേട്ട അതേ താളത്തിലൊരു ഞാറ്റുപാട്ട്. കന്നുകളുടെയും കർഷകരുടെയും ആഹ്ലാദം
ഷാർജ ∙ മലീഹയിലെ ഗോതമ്പ് ഫാമിൽ രണ്ടാംഘട്ട വിളവെടുപ്പ് സീസൺ ആരംഭിച്ചു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഫാമിന്റെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ചടങ്ങ് ആരംഭിക്കുന്നതിന് മുൻപ്
‘‘പട്ടിണിയാണ് ദാരിദ്ര്യത്തിന്റെ ഭീകരരൂപം. അതിനാൽ പട്ടിണിയില്ലാത്ത ഇന്ത്യയുടെയും ലോകത്തിന്റെയും സൃഷ്ടിക്കായി ഞാൻ എന്റെ അധ്വാനം സമർപ്പിക്കുന്നു’’. ഡോ. എം.എസ്. സ്വാമിനാഥന്റെ ജീവിത ലക്ഷ്യമെന്തായിരുന്നു എന്നത് ഈ വാക്കുകളിൽ സ്പഷ്ടമാണ്. ബംഗാളിലെ ക്ഷാമത്തിന്റെ ദയനീയ ചിത്രങ്ങളാണ് ഡോക്ടറുടെ കോട്ടും ഐപിഎസ് തൊപ്പിയും ഉപേക്ഷിച്ച് മണ്ണിന്റെ വിളി കേൾക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ 30 കോടി മാത്രമുണ്ടായിരുന്ന ജനസംഖ്യ കണ്ണടച്ചു തുറക്കും മുൻപേ നൂറു കോടി കടക്കുമെന്ന് അദ്ദേഹത്തിന് അറിയാമല്ലോ! അമേരിക്കയിലെ വിസ്കോൺസിൻ സർവകലാശാലയിൽ അധ്യാപനത്തോടൊപ്പം ഗവേഷണവും നടത്താവുന്ന ഒരു പ്രഫസർഷിപ്പ് നിരസിച്ചപ്പോൾ അദ്ദേഹം ചിന്തിച്ചത് ഇങ്ങനെയായിരുന്നത്രേ. ‘എന്തിനാണ് ഞാൻ ജനിതകശാസ്ത്ര വിദ്യാർഥി ആയത്? ഇന്ത്യയിൽ ആവശ്യത്തിനുള്ള ഭക്ഷണം ഉൽപാദിപ്പിക്കാന്. അതുകൊണ്ട് ഞാൻ തിരിച്ചു പോന്നു.’ പട്ടിണി മാറ്റിയ കാർഷിക ശാസ്ത്രജ്ഞൻ എന്ന യാത്രയുടെ തുടക്കമായിരുന്നു അത്. ആ യാത്ര 2023 ൽ അവസാനിച്ചു. 2023 ന്റെ നഷ്ടം. ആരായിരുന്നു നമുക്ക് ഡോ. സ്വാമിനാഥന്? ലോകത്തിന് ആരായിരുന്നു അദ്ദേഹം? ഇന്ത്യയുടെ വടക്കു കിഴക്കൻ പ്രദേശങ്ങളിൽനിന്ന് ഏഴായിരത്തോളം നെല്ലിനങ്ങളുടെ വൻശേഖരം സൃഷ്ടിച്ച നിത്യഗവേഷകനായിരുന്നു അദ്ദേഹം. കാലാവസ്ഥാ മാറ്റത്തിനു നിദാനമാകുന്ന നെൽവയലുകളിലെ മീഥെയ്ൻ നിർഗമനത്തെക്കുറിച്ച് എത്രയോ കാലം മുൻപ് അദ്ദേഹം പഠിച്ചു തുടങ്ങിയിരുന്നു.
മധുരം ആര്ക്കാണ് ഇഷ്ടമല്ലാത്തത്. ഹൽവ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ നിറയുന്നത് കോഴിക്കോടൻ ഹൽവ രുചിയാണ്. ആഘോഷങ്ങൾക്ക് മാധുര്യം കൂട്ടാൻ വായിൽ അലിഞ്ഞിറങ്ങും ഹൽവ. കൊതിയൂറും ഗോതമ്പ് ഹൽവ വളരെ രുചികരമാണ്. കുറച്ച് ചേരുവകൾ വച്ച് ഇതെങ്ങനെ ഞൊടിയിടയിൽ തയാറാക്കുന്നു എന്ന് നോക്കാം. ചേരുവകൾ •ഗോതമ്പുപൊടി
തിരുവനന്തപുരം ∙ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തെ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ 27 ഡിപ്പോകളിൽ നശിച്ചത് 2.71 ലക്ഷം കിലോഗ്രാം അരിയും ഗോതമ്പും. കോവിഡ് കാലത്തു നശിച്ച 14,000 കിലോ ധാന്യങ്ങളും ഇതിൽ ഉൾപ്പെടും. 2018–19 കാലയളവിലാണ് ഏറ്റവും കൂടുതൽ ധാന്യങ്ങൾ നശിച്ചത്; 1.13 ലക്ഷം കിലോ. 2019–20ൽ 32,000 കിലോ, 2020–21ൽ 14,000 കിലോ, 2021–22ൽ 92000 കിലോ, 2022–23ൽ 20,000 കിലോഗ്രാം എന്നിങ്ങനെയാണ് മറ്റു വർഷങ്ങളിലെ കണക്ക്.
രാജ്യത്തിന്റെ സൈനിക ശക്തിയും വിഭവശേഷിയും ലോകത്തെ വിളിച്ചറിയിക്കുന്ന റിപബ്ലിക് ദിന പരേഡ് നടക്കുന്ന ഡൽഹിയിലെ കർത്തവ്യപഥിൽ നവംബർ 7 ന് ഒരു ചടങ്ങ് നടന്നു. 100 മിനി ട്രക്കുകൾ കർത്തവ്യപഥിൽ നിരനിരയായി എത്തി. ‘ഭാരത്’ ആട്ട എന്നു വലിയ അക്ഷരത്തിലെഴുതി, പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിച്ച് പുഷ്പങ്ങളാൽ അലങ്കരിച്ച ട്രക്കുകൾ. കാഴ്ചയില് എല്ലാം ഒന്നുപോലെ. എന്തായിരുന്നു അതിനകത്ത്? ദീപാവലിക്കാലത്ത് ഗോതമ്പുമാവിന് വിപണിയിലുണ്ടായ വിലക്കയറ്റം ചെറുക്കുന്നതിനായുള്ള കേന്ദ്രപദ്ധതിയാണ് ഭാരത് ആട്ട. ഭക്ഷ്യസാധനങ്ങൾക്ക് വിലക്കയറ്റമുണ്ടാകുമ്പോഴെല്ലാം വിപണിയിൽ ഇടപെടാറുള്ള സർക്കാർ പക്ഷേ ഇക്കുറി ഭാരത് ആട്ടയിലൂടെ മറ്റു ചില സന്ദേശങ്ങളും നൽകുന്നുണ്ട്. അതും ലോക്സഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ! ഇന്ത്യയെ ഭാരതംകൊണ്ടു മായ്ക്കാനുള്ള കേന്ദ്ര നീക്കങ്ങളുടെ ഭാഗമാണോ ‘ഭാരത് ആട്ട’? രാജ്യം തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയിൽ ഭാരത് ആട്ടയ്ക്ക് എത്രമാത്രം ചലനങ്ങൾ ഉണ്ടാക്കാനാവും? റഷ്യ–യുക്രെയ്ൻ സംഘർഷവേളയിൽ 'ഗോതമ്പ് നയതന്ത്രം' പയറ്റി രാജ്യങ്ങളെ കൂടെക്കൂട്ടി, വീണുകിട്ടിയ അവസരം പ്രയോജനപ്പെടുത്തിയ നരേന്ദ്ര മോദി സർക്കാർ അതേ ഗോതമ്പിനെ രാജ്യത്തിനകത്തും ഉപയോഗിക്കുകയാണോ? രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്ക് ഭാരത് ആട്ട നൽകുന്ന ആശ്വാസം എത്ര വലുതാണ്? കേന്ദ്ര സർക്കാരിനെ ഇതെങ്ങനെ സഹായിക്കും? വിശദമായി പരിശോധിക്കാം.
പ്ലാസ്റ്റിക് സംസ്കരിക്കുന്നതിന്റെ ഒരു വിഡിയോ കൃത്രിമ ഗോതമ്പാണെന്ന് അവകാശപ്പെട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗോതമ്പ് അടക്കമുള്ള ധാന്യങ്ങളിൽ പ്ലാസ്റ്റിക് മായം ചേർക്കുന്നുണ്ടെന്നാണ് അവകാശവാദം. വാസ്തവമറിയാം. അന്വേഷണം വിഡിയോ പരിശോധിച്ചപ്പോൾ അതിൽ Smartest Workers എന്ന വാട്ടർമാർക്ക് കണ്ടെത്തി. ഈ
Results 1-10 of 126