Activate your premium subscription today
ഷാർജ ∙ മലയാളി കൂട്ടായ്മ സംഘടിപ്പിക്കുന്ന രക്തദാന ക്യാംപ് നാളെ (10) വൈകിട്ട് 5 മുതൽ രാത്രി 9.30 വരെ ഷാർജ അബുഷഗാറ ഷാർജ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒന്നാം നിലയിൽ റയ്ഹാൻ ഗൾഫ് മെഡിക്കൽ സെന്ററിൽ നടക്കും. ഷാർജ മലയാളി കൂട്ടായ്മയുടെ ഇരുപത്തി നാലാമത് രക്തദാന ക്യാംപ് ആണിത്. ഫോൺ: രജീഷ് -055 8529 714, ലക്ഷ്മി
ബൗഷറിലെ സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഡിസംബര്‍ 23ന് താത്കാലികമായി അടച്ചിടും. അറ്റകുറ്റപ്പണികള്‍ക്കും വിപുലീകരണത്തിനുമായാണ് പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബ്ലഡ് ബാങ്ക്സ് സര്‍വിസസ് (ഡി ബി ബി എസ്) പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബര്‍ 24 മുതല്‍ സേവനങ്ങള്‍ സാധാരണ നിലയില്‍
കോട്ടയം∙ എച്ച്ഡിഎഫ്സി ബാങ്കും ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയും സംയുക്തമായി രക്തദാന ക്യാംപ് സംഘടിപ്പിച്ചു. രക്തദാന ക്യാംപിന്റെ ഉദ്ഘാടനം എച്ച്ഡിഎഫ്സി ബാങ്കിന്റെ ശാസ്ത്രി റോഡ് ശാഖയിൽവച്ച് കോട്ടയം ഡിവൈഎസ്പി കെ.ജി.അനീഷ് നിർവഹിച്ചു. യോഗത്തിൽ മാത്യു ജേക്കബ്, ഹാഷിം ബഷീർ, മനു കുമാർ, പ്രദീപ് ജി നാഥ്, മോബിൻ എന്നിവർ പ്രസംഗിച്ചു. ബാങ്കിന്റെ കോട്ടയം ശാഖയുടെ നേതൃത്വത്തിൽ നടത്തിവരുന്ന 71ാമത് ക്യാംപാണിത്. അയ്യായിരത്തോളം പേർ ഇതിൽ പങ്കാളികളായി.
ദുബായ് ∙ അക്ഷരം സംസ്കാരിക വേദി, ബി ഡി 4 യുവുമായി സഹകരിച്ച് ദുബായ് ഹെൽത്ത് അതോറിറ്റിയുടെ അൽ ജദ്ദാഫ് ഹെഡ് ക്വാർട്ടേഴ്സിൽ രക്തദാന ക്യാംപ് നടത്തി.
അജ്മാൻ ∙ ഷാർജ ബ്ലഡ് ബാങ്കും എമിറേറ്റ്സ് ഹെൽത്ത് സർവീസസും അജ്മാൻ മെട്രോ മെഡിക്കൽ സെന്ററുമായും സഹകരിച്ച് അജ്മാൻ അൽ അമീർ സ്കൂൾ രക്തദാനക്യാംപും സൗജന്യ ആരോഗ്യപരിശോധനയും സംഘടിപ്പിച്ചു. അജ്മാൻ, ഷാർജ, ഉമ്മുൽഖുവൈൻ തുടങ്ങിയ എമിറേറ്റുകളിൽ നിന്നുള്ള 500ലേറെ പങ്കെടുത്തു. 200 പേർ രക്തദാനം നടത്തി.
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്തും ബിഡികെ കുവൈത്ത് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാംപ് സംഘടിപ്പിച്ചു. നവംബര്‍ 1ന്, ഉച്ചയ്ക്ക് ഒരു മണി മുതല്‍ ജാബ്രിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ വച്ച് നടന്ന ക്യാംപില്‍ നിരവധി പേര് രക്തം ദാനം ചെയ്തു.
നേമം∙ വിക്ടറി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്, പിആർഎസ് ഹോസ്പിറ്റൽ, പോൾ -ബ്ലഡ് എന്നിവരുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പിആർഎസ് ഹോസ്പിറ്റലിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ വി. ഇ. കൃഷ്ണ മോഹൻ, നേമം സിഐ രഗീഷ് കുമാർ, വിക്ടറി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ലീന എൻ. നായർ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ബിന്ദു പിള്ള, ഹെഡ്മിസ്ട്രസ്സ് ഷീബ എസ്, പിടിഎ പ്രസിഡന്റ് സജൻ എസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിനിത കെ, പിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഗുരുവായൂരപ്പൻ ക്ഷേത്രവും എംഡി ആൻഡേഴ്സൺ കാൻസർ റിസേർച്ച് സെന്ററും ചേർന്ന് രക്തദാന ക്യാംപ് സംഘടിപ്പിച്ചു.
ദുബായ് ∙ നടൻ മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി മമ്മൂട്ടി ഫാൻസ് യുഎഇ ചാപ്റ്റർ ബ്ലഡ് ഡോണേഴ്സ് കേരള യുഎഇയുമായി സഹകരിച്ചു രക്തദാന ക്യാംപിന് തുടക്കം കുറിച്ചു.ഇന്നലെ ഖിസൈസ് ലുലു ഹൈപ്പർ മാർക്കറ്റിലായിരുന്നു പരിപാടി.ഇന്ന്(7) വൈകിട്ട് നാല് മുതൽ രാത്രി 9 വരെ അൽഐനിലെ ലുലു കുവൈത്താത്തിലും ക്യാംപ്
കൊച്ചി ∙ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ 7 ന് മുപ്പത്തിനായിരം പേരുടെ രക്തദാനം ലക്ഷ്യമിട്ട് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ. കഴിഞ്ഞ വർഷം കാൽ ലക്ഷം പേരുടെ രക്തദാനമാണ് ലോക മെമ്പാടുമായി നടത്തിയതെന്ന് അസോസിയേഷൻ ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദ്, സംസ്ഥാന പ്രസിഡന്റ് അരുൺ എന്നിവർ അറിയിച്ചു. ഒാഗസ്റ്റ് 20 ന് ഒാസ്ട്രേലിയയിൽ തുടങ്ങുന്ന രക്തദാന ക്യാംപയിൻ ഒരു മാസം നീണ്ടു നിൽക്കും. സംഘടനയുടെ പ്രവർത്തനങ്ങളുള്ള പതിനേഴു രാജ്യങ്ങളിലും രക്ത ദാന പരിപാടികൾ നടക്കും. ക്യാംപയിനിൽ നിരവധി മലയാളികൾ പങ്കാളികളാകാറുണ്ട്. ഇക്കുറിയും ബഹുജന പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ടെന്ന് പ്രതിനിധികൾ പറഞ്ഞു.
Results 1-10 of 68