Activate your premium subscription today
ന്യൂഡൽഹി ∙ കോവിഡ് വാക്സീനുകളുടെ പാർശ്വഫലം ആരോപിക്കപ്പെടുന്ന മരണങ്ങളിൽ, ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ നയം രൂപീകരിക്കാനാകുമോ എന്നതിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന്റെ നിലപാടു തേടി. കോവിഡ് വാക്സീനാണ് ഭർത്താവിന്റെ അകാല മരണത്തിനു കാരണമെന്നു ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള മലയാളി കെ.എ. സയ്തയുടെ ഹർജിയിലാണ് കോടതി കേന്ദ്രത്തിന്റെ വിശദീകരണം ആരാഞ്ഞത്. കോവിഡ് മരണങ്ങളെയും കോവിഡ് വാക്സീൻ മരണങ്ങളെയും വേർതിരിച്ച് പരിഗണിക്കേണ്ടതില്ലെന്നു വാക്കാൽ നിരീക്ഷിച്ച ജസ്റ്റിസുമാരായ വിക്രം നാഥിന്റെയും സന്ദീപ് മേത്തയുടെയും ബെഞ്ച് 3 ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നും നിർദേശിച്ചു. ഹർജി അടുത്തമാസം 18ന് വീണ്ടും പരിഗണിക്കും.
കോവിഡ് കാലത്ത് തെരുവിൽ അലയുന്ന കുരങ്ങനും നായ്ക്കൾക്കും ഭക്ഷണം കൊടുക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ ആഹ്വാനം ചെയ്തപ്പോൾ അത് മനസു കൊണ്ടും പ്രവൃത്തി കൊണ്ടും ഏറ്റെടുത്തതാണ് ഓരോ മലയാളിയും. കോവിഡ് എന്ന മഹാമാരിക്കാലത്ത് മിണ്ടാപ്രാണികളോടു വരെയുള്ള സർക്കാരിന്റെ കരുതലായി അതിനെ മലയാളി കണ്ടു. കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും നടക്കുന്ന ആരോഗ്യ പരിചരണ പ്രവർത്തനങ്ങളെ മലയാളി ആശ്വാസത്തോടെ നോക്കിക്കാണുകയും ചെയ്തു. കോവിഡ് എന്ന ‘അടിയന്തര’ സാഹചര്യത്തിന്റെ പിന്നാമ്പുറത്ത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെഎംഎസ്സിഎൽ) വഴി കോടികളുടെ ഞെട്ടിക്കുന്ന കൊള്ള അരങ്ങേറിയിരുന്നു എന്ന വിവരം മലയാള മനോരമ 2023 തുടക്കത്തിൽ പുറത്തു കൊണ്ടു വന്നപ്പോൾ അതിനെ പൂർണമായും തള്ളുകയായിരുന്നു സർക്കാർ ചെയ്തത്. രേഖകളുടെ അടിസ്ഥാനത്തിൽ ഓരോ ദിവസവും പുറത്തു വന്ന വിവരങ്ങൾ പിന്നീട് പ്രതിപക്ഷവും മറ്റു മാധ്യമങ്ങളും ഏറ്റെടുത്തപ്പോഴും സർക്കാർ അനങ്ങിയില്ല. ലോകായുക്തയിൽ കേസ് തുടരുമ്പോഴും കാര്യമായ പ്രതികരണം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ആരോഗ്യ വകുപ്പിനെയും ഉദ്യോഗസ്ഥരെയും എല്ലാ അർഥത്തിലും പിന്തുണയ്ക്കുന്ന പ്രതികരണങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.
ന്യൂഡൽഹി ∙ കോവിഡ് വ്യാപനത്തിന്റെ ആദ്യ വർഷത്തിൽ ഇന്ത്യ ഔദ്യോഗികമായി പുറത്തുവിട്ടതിലും 8 മടങ്ങ് മരണം രാജ്യത്തുണ്ടായെന്നു സയൻസ് അഡ്വാൻസസ് ജേണലിൽ വന്ന റിപ്പോർട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷേധിച്ചു. കോവിഡ് വ്യാപനം തുടങ്ങിയ 2020 ൽ 11.9 ലക്ഷം അധികമരണമെങ്കിലും ഇന്ത്യയിലുണ്ടായെന്നാണു സയൻസ് അഡ്വാൻസസിലെ റിപ്പോർട്ട്. ഇന്ത്യയുടെ ഔദ്യോഗിക കണക്കിനെക്കാൾ 8 മടങ്ങും ലോകാരോഗ്യ സംഘടനയുടെ കണക്കിനെക്കാൾ ഒന്നര മടങ്ങും കൂടുതലാണിതെന്നും ഓക്സ്ഫഡിലെ ഉൾപ്പെടെ ഗവേഷകർ ചേർന്നു തയാറാക്കിയ റിപ്പോർട്ട് പറയുന്നു.
‘കോവിഡ് വാക്സീന് പാർശ്വഫലങ്ങൾ ഉണ്ടാകാം’. കോവിഷീൽഡ് വാക്സീൻ നിർമാതാക്കളായ ഫാർമസ്യൂട്ടിക്കൽ കമ്പനി അസ്ട്രാസെനക യുകെയിലെ കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് പാർശ്വ ഫലങ്ങൾ സംബന്ധിച്ച ഈ വെളിപ്പെടുത്തൽ. ചില സാഹചര്യങ്ങളിൽ രക്തം കട്ടപിടിക്കാമെന്നും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് കുറയാമെന്നുമാണ് പ്രസ്തുത ഫാർമ കമ്പനിയുടെ റിപ്പോർട്ട്. കോവിഡ് വ്യാപനസമയത്ത് രണ്ടു ഡോസ് കോവീഷീൽഡ് വാക്സീൻ എടുത്തവരാണ് കേരളത്തിലെയും ഭൂരിപക്ഷം പേരും. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും ഇതു സംബന്ധിച്ച സംശയങ്ങൾ സമൂഹത്തിൽനിന്ന് മാറിയിട്ടില്ലെന്നതാണ് സത്യം. കോവിഡിന് ശേഷം പലർക്കും പലതരം അസുഖങ്ങളും രോഗലക്ഷണങ്ങളും വന്നതോടെ കോവിഡിന്റെ അനന്തര ഫലങ്ങളും വാക്സീന്റെ പാർശ്വഫലങ്ങളും സംബന്ധിച്ച് ആശങ്കകളും അഭ്യൂഹങ്ങളും ഉയര്‍ന്നു. അതിനിടെയാണ് അസ്ട്രാസെനകയുടെ വെളിപ്പെടുത്തൽ. കോവിഡ് സംബന്ധിച്ച ഇത്തരം ആശങ്കകൾ ദൂരീകരിക്കുന്നതിന് വേണ്ടിയാണ് മനോരമ ഓൺലൈൻ കേരള ആരോഗ്യ സർവകലാശാലയുടെ സഹായത്തോടെ അവസരം ഒരുക്കിയത്. മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ കമന്റ് ബോക്സിൽ സംശയങ്ങൾ രേഖപ്പെടുത്താനാണ് ആവശ്യപ്പെട്ടത്. അതനുസരിച്ച് ഇതുവരെ നൂറോളം പേർ തങ്ങളുടെ പ്രശ്നങ്ങളും സംശയങ്ങളും അറിയിച്ചിരുന്നു. ഈ ചോദ്യങ്ങളിൽ പൊതു സ്വഭാവം ഉള്ളവ ഒഴിവാക്കി തിരഞ്ഞെടുത്ത ചോദ്യങ്ങൾക്ക് ആരോഗ്യ സർവകലാശാല പബ്ലിക് ഹെൽത്ത് വിഭാഗം മേധാവി ഡോ. രാജ്മോഹന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം നൽകിയ മറുപടികളാണ് ഇനി. ‘‘കോവിഡ് വാക്സീൻ നൽകിയത് മൂലമാണ് കോവിഡിൽനിന്ന് അനേകം പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നുകളോ വാക്സീനുകളോ ഇല്ല. വളരെ ഗൗരവമേറിയ ഒരു രോഗബാധാ സാഹചര്യത്തിൽ വളരെ പാർശ്വഫലം കുറഞ്ഞും അതേസമയം രോഗങ്ങൾക്കെതിരെ മികച്ച ഫലം നൽകുന്നതുമായ വാക്സീനുകളാണ് ഗവേഷണത്തിലൂടെ കണ്ടെത്തുന്നത്.
ന്യൂഡൽഹി ∙ ആരോഗ്യരംഗത്തെ കണക്കുകൾ ശേഖരിക്കുന്നതിലും കൈമാറുന്നതിലും ഇന്ത്യയ്ക്ക് ഗുരുതര വീഴ്ചകളുണ്ടെന്ന ആരോപണവുമായി രാജ്യാന്തര മെഡിക്കൽ ജേണലായ ലാൻസെറ്റ് മുഖപ്രസംഗമെഴുതി. ‘ഇന്ത്യയുടെ തിരഞ്ഞെടുപ്പ്: ഡേറ്റയും സുതാര്യതയും എന്തുകൊണ്ടു പ്രധാനം’ എന്ന തലക്കെട്ടോടെയാണ് ലാൻസെറ്റ് ഇന്ത്യയിലെ ആരോഗ്യരംഗത്തെ കണക്കുകളിലെ പോരായ്മ ചൂണ്ടിക്കാട്ടുന്നത്.
രണ്ടു വർഷം മുൻപു കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ (46) മരണം നമ്മളെ ഏറെ നൊമ്പരപ്പെടുത്തിയതാണ്. അതിനു മുൻപും ശേഷവും സമാനരീതിയിൽ ചെറുപ്പക്കാർ കുഴഞ്ഞുവീണു മരിച്ച സംഭവങ്ങളേറെയുണ്ടായി. ഈ മരണങ്ങളും കോവിഡും തമ്മിൽ ബന്ധമുണ്ടോ?
ന്യൂഡൽഹി ∙ സംസ്ഥാനത്തിന് ആശ്വാസമായി പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്ത് ഏറ്റവുമധികം ആക്ടിവ് കേസുകളുള്ളത് കേരളത്തിലാണെങ്കിലും വ്യാപനം കുറയുന്നുവെന്ന സൂചനയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. തിങ്കളാഴ്ച പുതുതായി സ്ഥിരീകരിച്ചത് 32 കേസുകൾ മാത്രമാണ്. 232 പേർ
ന്യൂഡൽഹി∙ കോവിഡിന്റെ ഉപവകഭേദമായ ജെഎൻ.1 രാജ്യത്ത് വ്യാപകമാകുന്നു. പുതുതായി 628 പേർക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ
തിരുവനന്തപുരം ∙ കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുതലാണെന്ന നിലയില്‍ അനാവശ്യഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇത് തീര്‍ത്തും തെറ്റായ കാര്യമാണ്. നവംബറില്‍ തന്നെ കോവിഡ് കേസുകളില്‍ ചെറുതായി വർധന കണ്ടതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് കൃത്യമായ ജാഗ്രതാനിര്‍ദേശം നല്കി
ഇന്ത്യയില്‍ ഹൃദയാഘാതം മൂലം പെട്ടെന്ന് മരണപ്പെടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം വര്‍ധനയുണ്ടായതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ല്‍ 56,653 അപ്രതീക്ഷിത മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെന്ന് എന്‍സിആര്‍ബി കഴിഞ്ഞ ദിവസം പുറത്തു
Results 1-10 of 697