Activate your premium subscription today
കോതമംഗലം ∙ കോഴിപ്പിള്ളി പുഴയിൽ കുളിക്കാനിറങ്ങി കയത്തിൽപ്പെട്ട് മകളും അമ്മയും മരിച്ചു. കോഴിപ്പിള്ളി ആര്യപ്പിള്ളിൽ (പാറയ്ക്കൽ) അബിയുടെ ഭാര്യ ജോമിനി (39) ആണ് മരിച്ചത്. മകൾ മരിയ (15) ശനിയാഴ്ചയാണു മരിച്ചത്. ശനി വൈകിട്ടു കോഴിപ്പിള്ളി പരത്തരക്കടവ് തടയണയ്ക്കു താഴെയാണ് അപകടമുണ്ടായത്.
കൈനാട്ടി∙ മലയാളി എൻജിനീയർ ബെംഗളൂരുവിൽ മുങ്ങിമരിച്ചു. കോഴിക്കോട് വടകര തെക്കെ കണ്ണമ്പത്ത് ഷബിൻ രമേഷ് (36) ആണ് മരിച്ചത്. ബെംഗളൂരു മൈക്രോ ലാൻഡ് കമ്പനിയിൽ സോഫ്റ്റ്വെയർ എൻജിനീയറായിരുന്നു. കമ്പനി വക വിനോദ യാത്രയ്ക്കിടെ ബെംഗളൂരുവിലെ റിസോർട്ടിലെ സ്വിമിങ് പൂളിൽ മുങ്ങിമരിക്കുകയായിരുന്നു. ഭാര്യ: ശിൽപ (അഴിയൂർ). മകൾ:
ഇരിക്കൂർ ∙ കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർഥി മുങ്ങിമരിച്ചു. ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറംഗസേബിന്റെയും റഷീദയുടെയും മകൻ സി.മുഹമ്മദ് ഷാമിൽ (15) ആണ് മരിച്ചത്. ഇരിക്കൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സ്കൂളിൽ മറ്റൊരു പരീക്ഷ നടക്കുന്നതിനാൽ ഷാമിലിന്റെ
കോഴിക്കോട്∙ പയ്യോളിയിൽ കടലിൽ കുളിക്കാനിറങ്ങിയവരിൽ നാലുപേർ തിരയിൽപ്പെട്ടു മരിച്ചു. കുടുംബാംഗങ്ങളായ അഞ്ചംഗ സംഘമാണു കടലിൽ കുളിക്കാനിറങ്ങിയത്. പരുക്കേറ്റയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൽപ്പറ്റ സ്വദേശികളാണ് അപകടത്തിൽപ്പെട്ടവർ.
കിടങ്ങന്നൂർ (പത്തനംതിട്ട) ∙ പിഐപി കനാലിൽ ഒഴുക്കിൽ പെട്ട പത്താം ക്ലാസ്സുകാരായ രണ്ടു വിദ്യാർഥികളുടെ മൃതദേഹം കിട്ടി. അപകടസ്ഥലത്തുനിന്ന് അര കിലോമീറ്റർ മാറിയാണ് മെഴുവേലി കണിയാംമുക്ക് സൂര്യേന്ദു വീട്ടിൽ അഭിരാജ് (15), കുടുവെട്ടിക്കൽ മഞ്ജുവിലാസത്തിൽ അനന്ദുനാഥ്(15) എന്നിവരുടെ മൃതദേഹങ്ങൾ കിട്ടിയത്.
ഓമല്ലൂർ ∙ അച്ചൻകോവിലാറ്റിൽ മുങ്ങിമരിച്ച വിദ്യാർഥികളായ ഇ.എസ്.ശ്രീശരൺ, ഏബൽ ബി.തോമസ് എന്നിവർക്ക് കണ്ണീരിൽ കുതിർന്ന വിട നൽകി ഓമല്ലൂർ ആര്യഭാരതി സ്കൂൾ. ഇരുവരുടെയും ചേതനയറ്റ ശരീരം ഇന്നലെ സ്കൂൾ അങ്കണത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ സഹപാഠികൾ, മാതാപിതാക്കൾ, അധ്യാപകർ, നാട്ടുകാർ തുടങ്ങി ഒട്ടേറെ പേർ അന്തിമോപചാരം
പത്തനംതിട്ട ∙ ഓമല്ലൂരിനു സമീപം അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികൾ മുങ്ങിമരിച്ചു. മുട്ടത്തുകോണം പനയ്ക്കൽ എരുത്തിപ്പാട്ട് വീട്ടിൽ എ.കെ.സുഭാഷിന്റെ മകൻ ഇ.എസ്.ശ്രീശരൺ (15), ഓമല്ലൂർ ചീക്കനാൽ ചാക്കാംപുറത്ത് വീട്ടിൽ ബിനോയ് തോമസിന്റെ മകൻ ഏബൽ ബി.തോമസ് (16) എന്നിവരാണ് മരിച്ചത്. ആറ്റിലൂടെ
പത്തനംതിട്ട∙ അച്ചൻകോവിലാറിൽ രണ്ടു സ്കൂൾ വിദ്യാർഥികൾ മുങ്ങിമരിച്ചു. ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ ശ്രീശരൺ, ഏബൽ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം.
ചെറുതുരുത്തി ∙ ഭാരതപ്പുഴയുടെ പൈങ്കുളം ശ്മശാനം കടവിൽ വ്യാഴം വൈകിട്ട് 5ന് ഒഴുക്കിൽപ്പെട്ട് മരിച്ച ചെറുതുരുത്തി സ്വദേശി ഓടക്കൽ വീട്ടിൽ കബീർ (47), ഭാര്യ ഷാഹിന (35), മകൾ സെറ (09), ഷാഹിനയുടെ സഹോദരി ചേലക്കര മേപ്പാടം ആന്ത്രോട്ടിൽ വീട്ടിൽ ഷഫാനയുടെയും ജാഫറിന്റെയും മകൻ ഫുവാദ് സനിൽ (12) എന്നിവർക്ക് ബന്ധുക്കളും
പട്ടിക്കാട് ∙ പീച്ചി ഡാമിന്റെ ജലസംഭരണിയിൽ മുങ്ങി മരിച്ച പട്ടിക്കാട് ചാണോത്ത് മുരിങ്ങത്തുപറമ്പിൽ ബിനോജ് - ജൂലി ദമ്പതികളുടെ മകൾ എറിന്റെ (16) സംസ്കാരം നടത്തി. കഴിഞ്ഞദിവസം രാത്രി 8നാണു മരിച്ചത്. പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ കൂട്ടുകാരികളായ അലീന ഷാജൻ, ആൻ ഗ്രേസ്
Results 1-10 of 290