Activate your premium subscription today
തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു ജീവനക്കാരനു ഗുരുതര പരുക്കേറ്റു. അനസ്തീസിയ ടെക്നിഷ്യൻ, പാലക്കാട് സ്വദേശി അഭിഷേകിനാണ്(21) പരുക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ബി ഓപ്പറേഷൻ തിയറ്ററിലെ ഓക്സിജൻ സിലിണ്ടർ ഫ്ലോ മീറ്ററാണ് പൊട്ടിത്തെറിച്ചത്. ഓക്സിജന്റെ അളവു സൂചിപ്പിക്കുന്നതാണ് ഫ്ലോമീറ്റർ. ഇതു തുറക്കുന്നതിനിടെ ശക്തമായി തെറിച്ച് അഭിഷേകിന്റെ നെറ്റിയിൽ ഇടിച്ചു. ആദ്യം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി. തുടർന്ന് താമസസ്ഥലത്തേക്കു പോയ അഭിഷേകിന് രാത്രി 11നു ഛർദിയും അപസ്മാര ലക്ഷണങ്ങളുമുണ്ടായി. വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധന നടത്തി. തലയോട്ടിയിൽ പരുക്കേറ്റതായി കണ്ടെത്തിയതിനെത്തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം ∙ വനിതാ ഹോസ്റ്റൽ മെസിലെ ഭക്ഷണം കഴിച്ച 90 എംബിബിഎസ് വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധ. ഛർദിയും വയറിളക്കവും തലകറക്കവും അനുഭവപ്പെട്ടതോടെ ഇതിൽ 84 പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച രാത്രി ഹോസ്റ്റൽ മെസിൽ വിളമ്പിയ ഭക്ഷണത്തിൽനിന്ന് വിഷബാധയുണ്ടായെന്നാണു വിലയിരുത്തൽ.
കൊല്ലം∙ കൊട്ടിയം കണ്ണനല്ലൂർ ചേരിക്കോണത്ത് 19 വയസ്സുകാരി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ചിറയിൽ വീട്ടിൽ മീനാക്ഷിയാണ് മരിച്ചത്. മീനാക്ഷിയുടെ സഹോദരങ്ങളായ നീതു (15), അമ്പാടി (10) എന്നിവർക്കും മഞ്ഞപ്പിത്തം ബാധിച്ചു.
തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയോട് ജീവനക്കാരന്റെ അതിക്രമം. സംഭവത്തിൽ ഓർത്തോപീഡിക്സ് വിഭാഗം ജീവനക്കാരൻ ദിൽകുമാറിനെ (54) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ഇയാൾ കടന്ന് പിടിച്ചെന്നാണ് പരാതി. ദിൽകുമാറിനെ ആശുപത്രി സൂപ്രണ്ട്
സഹനത്തിന്റെയും പീഡാനുഭവങ്ങളുടെയും ഈ ദുഃഖവെള്ളിയാഴ്ച ഏകാന്തമായ കുറെ വിലാപങ്ങൾകൂടി നാം കേൾക്കുന്നു. എല്ലാവരുമുണ്ടായിട്ടും ആരുമില്ലാതെപോയവർ; ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ടവർ... നമ്മുടെ സർക്കാർ ആശുപത്രികൾ രോഗികളുടെ മാത്രമല്ല, ചികിത്സയ്ക്കെത്തിച്ചശേഷം ബന്ധുക്കൾ കയ്യൊഴിഞ്ഞവരുടെ കൂടി സങ്കടത്താവളമായിത്തീർന്നിരിക്കുന്നു.
കൊല്ലം ∙ ആയൂരിൽ അമ്മയെ കൊല്ലാൻ ശ്രമിച്ച മകൻ ആത്മഹത്യ ചെയ്തു. ഇളമാട് സ്വദേശി രഞ്ജിത് (35) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെത്തുടർന്ന് അമ്മയും മകനും ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി അമ്മയ്ക്ക് അമിത അളവിൽ ഗുളികകൾ നൽകിയ ശേഷം മകൻ ഷാൾ ഉപയോഗിച്ച് അമ്മയുടെ കഴുത്ത് ഞെരിച്ചു. ബോധരഹിതയായി
തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ സുരക്ഷാ വീഴ്ച. രോഗനിര്‍ണയത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. സംഭവത്തിൽ ആക്രി വിൽപനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിലെ പതോളജി വിഭാഗത്തിൽനിന്നു പരിശോധനയ്ക്കയച്ച ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. 17 രോഗികളുടെ സ്പെസിമെനാണ് മോഷണം പോയത്.
തിരുവനന്തപുരം ∙ വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ രണ്ടാമത്തെ മകൻ അഫ്സാന്റെ മരണവിവരം മാതാവ് ഷെമിയെ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ചാണ് ഭർത്താവ് അബ്ദുൽ റഹീമിന്റെ സാന്നിധ്യത്തിൽ ബന്ധുക്കൾ വിവരമറിയിച്ചത്.
തിരുവനന്തപുരം∙ കൊല്ലം എഴുകോണ്‍ സ്വദേശിയായ പതിനാലുകാരന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി ഫാര്‍മസിയില്‍ നിന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതിലും അധികം ഡോസ് മരുന്ന് നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയില്‍ ഫാര്‍മസിസ്റ്റിനെ സസ്പെന്‍ഡ് ചെയ്തു. കുട്ടിയുടെ കുടുംബം സൂപ്രണ്ടിനു നല്കിയ പരാതിയുടെ
തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കാനുള്ള തീരുമാനം സർക്കാർ അനുമതിക്ക് വിട്ട് ആശുപത്രി വികസന സമിതി. ആരോഗ്യവകുപ്പാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. കഴിഞ്ഞ ദിവസം ചേർന്ന എച്ച്ഡിഎസ് യോഗത്തിലാണ് ഒപി ടിക്കറ്റിന് ഫീസ് വാങ്ങാൻ തീരുമാനിച്ചത്. യോഗം അംഗീകാരം
Results 1-10 of 112