Activate your premium subscription today
പഴയങ്ങാടി (കണ്ണൂർ) ∙ ഡോക്ടർ നിർദേശിച്ച മരുന്നിനു പകരം മെഡിക്കൽ ഷോപ്പിൽനിന്നു മാറിനൽകിയ മരുന്നു കഴിച്ച് പിഞ്ചുകുഞ്ഞു ഗുരുതരാവസ്ഥയിലെന്ന് ബന്ധുക്കളുടെ പരാതി. ചെറുകുന്ന് പൂങ്കാവിലെ എട്ടുമാസം പ്രായമുള്ള മുഹമ്മദാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലുള്ളത്. കുട്ടിയുടെ കരളിനു ഗുരുതര തകരാർ സംഭവിച്ചതിനാൽ കരൾ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർ നിർദേശിച്ചതെന്നു ബന്ധുക്കൾ പറയുന്നു.
ഗര്‍ഭഛിദ്ര നിരോധനം കുറഞ്ഞത് 22,000 കുഞ്ഞുങ്ങളെ രക്ഷിച്ചതായി പഠനം സ്ഥിരീകരിക്കുന്നു. അടുത്തിടെ നടപ്പിലാക്കിയ പ്രോ-ലൈഫ് നിയമങ്ങളുടെ സ്വാധീനം കണ്ടെത്താൻ ജേണല്‍ ഓഫ് ദി അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന് (JAMA) നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
പാനൂർ (കണ്ണൂർ)∙ തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ കല്ലിക്കണ്ടി മൊയിലോത്ത് കല്യാണ വീട്ടിൽ പടക്കം പൊട്ടിച്ചുണ്ടായ ശബ്ദത്തിൽ കുഞ്ഞിന് ദേഹാസ്വാസ്ഥ്യം. സ്ഫോടന ശബ്ദം കേട്ട് 18 ദിവസം പ്രായമായ കുഞ്ഞിനാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുഞ്ഞിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർ ∙ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം മേൽപ്പാലത്തിൽ ചോരക്കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും വ്യാപിപ്പിക്കുമെന്നു പൊലീസ്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണെന്നു തൃശൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പൊലീസിനെ അറിയിച്ചു.
ഭോപാൽ∙ മധ്യപ്രദേശിൽ കൃത്യസമയത്ത് ആംബുലൻസിന്റെയും ഡോക്ടർമാരുടെയും സേവനം കിട്ടാത്തതോടെ യുവതിയുടെ പ്രസവമെടുത്തത് ശുചീകരണത്തൊഴിലാളിയായ സ്ത്രീ. കുഞ്ഞ് മരിച്ചു. ശിവ്പുരി ജില്ലയിലെ ഖരായിയിലാണ് സംഭവം. 32കാരിയായ റാണി എന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒൻപതോടെ പ്രസവവേദന അനുഭവപ്പെട്ട യുവതിയും
കൊച്ചി∙ ഹോസ്റ്റലിന്റെ ശുചിമുറിയിൽ കൊല്ലം സ്വദേശിയായ യുവതി പ്രസവിച്ചു. ഞായർ രാവിലെ ഓൾഡ് മാർക്കറ്റ് റോഡിനു സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണു സംഭവം നടന്നത്. ഇരുപത്തിമൂന്നുകാരിയായ അവിവാഹിതയെയും കുഞ്ഞിനെയും പൊലീസെത്തി എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റി. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണു യുവതി.
കഴിഞ്ഞദിവസം യുഎസിലെ ഡെന്നസിയിലുണ്ടായ അതിശക്തമായ ചുഴലിക്കാറ്റിൽ അദ്ഭുതകരമായി രക്ഷപ്പെട്ട് നാല് മാസം പ്രായമുള്ള കുഞ്ഞ്. ചുഴലിക്കാറ്റിൽ കുഞ്ഞ് കിടന്ന ബാസ്ക്കറ്റ് പറന്നുയരുകയായിരുന്നു. കാറ്റ് ശമിച്ചപ്പോൾ 22കാരിയായ മാതാവ് സിഡ്നി മൂർ കുഞ്ഞിനെ കണ്ടെത്തിയത് മരക്കൊമ്പിൽ ആയിരുന്നു. അതും ജീവനോടെ!
ആഗോളതലത്തില്‍ പത്തിലൊരു ശിശു വീതം പൂര്‍ണ വളര്‍ച്ചയെത്താതെയാണ് ജനിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന (World Health Organisation) നടത്തിയ പഠനത്തില്‍ കണ്ടെത്തി. 2020 ല്‍ 13.4 ദശലക്ഷം ശിശുക്കളാണ് മാസം തികയാതെ ജനിച്ചത്. 37 ആഴ്ചത്തെ ഗര്‍ഭധാരണത്തിന് മുന്‍പുള്ള പ്രസവത്തെയാണ് മാസം തികയാതെയുള്ള പ്രസവമായി
ചോദ്യം : എനിക്കു കുഞ്ഞു പിറന്നിട്ട് ഒരു മാസമായി. ഗർഭകാലത്ത് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ജനിച്ച് പിറ്റേദിവസം ശിശുരോഗ വിദഗ്ധൻ പരിശോധിച്ചപ്പോൾ അവന്റെ ഇടുപ്പുസന്ധിയിൽ എല്ലുകൾക്കു സ്ഥാനചലനം ഉണ്ടെന്നു കണ്ടെത്തി. ഇപ്പോൾ ചികിത്സ ആരംഭിച്ചു. ഈ പ്രശ്നം ശസ്ത്രക്രിയയില്ലാതെ തന്നെ പൂർണമായും മാറുമോ?
തിരുവനന്തപുരം∙ അഞ്ചുതെങ്ങിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മാതാവ് ജൂലി(36)യെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണു പ്രാഥമിക നിഗമനം.
Results 1-10 of 19