Activate your premium subscription today
കല്ലൂപ്പാറ ∙ പഞ്ചായത്തിലെ നാൽപതുവർഷത്തോളം പഴക്കമുള്ള അഴകനാൽ ശുദ്ധജല വിതരണ പദ്ധതിയുടെ കിണറും പമ്പ്ഹൗസും ശോച്യാവസ്ഥയിൽ. മണിമലയാറ്റിലെ അഴകനാൽകടവിലെ പമ്പ്ഹൗസും കിണറുമാണു തകർച്ചയിലേക്കു നീങ്ങുന്നത്. പമ്പ്ഹൗസിന്റെ പുറത്തെ സിമന്റ് തേപ്പിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പമ്പിങ്ങിന്റെ ശക്തിമൂലം മറ്റിടങ്ങളിലേക്കും തകർച്ച വ്യാപിക്കാനുള്ള സാധ്യതയേറെയാണ്.
തണുപ്പ് കുറയാനും വെയിൽകടുക്കാനും കാത്തുനിൽക്കാതെതന്നെ വേദക്ലാസുകൾ വിട്ട് ഇത്തവണയും ഗുരുവും ശിഷ്യരും തകർന്നുകിടക്കുന്ന, ഒഴുക്കുമുട്ടിയ, അഴുക്കുമൂടിയ ജലാശയങ്ങൾ തേടി നാട്ടിലിറങ്ങി. കഴിഞ്ഞ ഉഷ്ണതരംഗത്തിൽ വെന്ത ഭൂമിയിൽ മഴക്കാലം വീണ്ടും പലയിടത്തും ഉറവകൾ ഉണ്ടാക്കിയെങ്കിലും വരാൻ പോകുന്ന ഒരോ വേനലിന്റെയും കാഠിന്യവും തീക്ഷ്ണതയും ശാസ്ത്രപ്രവചനത്തിനും അപ്പുറമായ സാഹചര്യത്തിലാണ് വേദപണ്ഡിതൻ ഗിരിധര ഘനപാഠിയും സംഘവും ജലം വീണ്ടെടുപ്പിന്റെ ദൂതുമായി വീണ്ടും ജനമധ്യത്തിൽ ഇറങ്ങിയത്. എല്ലാം പരമാത്മാവിൽ അർപ്പിച്ച് ഒരുവ്യാഴവട്ടക്കാലം പിന്നിട്ട സേവനത്തിന്റെ ലക്ഷ്യം ജലം വീണ്ടെടുക്കലും അതു നിലനിർത്തലും അതിനായി അധികാരികളുടെ ശ്രദ്ധക്ഷണിക്കലും മാത്രം. പല സംഘടനകളും സ്ഥാപനങ്ങളും ജലസംരക്ഷണവും മലിനീകരിക്കപ്പെട്ട പുഴകളും കുളങ്ങളും വീണ്ടെടുക്കുന്നതും ശുചീകരിക്കുന്നതും ചിലയിടങ്ങളിൽ മാതൃകാപരമായി നടക്കുന്നുണ്ട്. അവയിൽ മിക്കതും ഒരു പ്രത്യേക ദിനാചരണ പരിപാടിയായി അവസാനിക്കുന്നു. ചിലരെങ്കിലും അത് നിലനിൽക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു. ഇവർക്കിടയിലാണ് ഒരു സംഘടനയുടെയും ബാനറില്ലാതെ, നാട്ടിലെ അഴുക്കുമൂടിയ കുളങ്ങളും ഒരുകാലത്ത് നിരവധി പേർക്ക് ദാഹജലം നൽകിയിരുന്ന പൊതുകിണറുകളും വീണ്ടെടുക്കാനും അവ പരിപാലിക്കാനും പാലക്കാട് വേദവാധ്യാരുടെയും ഒരു കൂട്ടംവേദപഠിതാക്കളുടെയും ശ്രമം നടക്കുന്നത്. അനന്തമായ വേദപരിശീലനത്തിലെ പാരമ്പര്യവ്യവസ്ഥകൾ മറികടന്ന്, ഗുരുവിനൊപ്പം ശിഷ്യരും ജലത്തിനായി സ്വയം സമർപ്പിക്കുന്നു.
മഴക്കാലമാകുമ്പോഴും മറ്റും പലപ്പോഴും നാം കിണറിലെ ശുദ്ധജലം പാൽനിറമായെന്ന വാർത്ത കാണാം കിണറ്റിലെ വെള്ളം പെട്ടെന്ന് പാൽനിറത്തിൽ കാണുന്നത് പലരെയും ആശങ്കയിലാഴ്ത്തും. ഈ മാറ്റത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടാകാം ടാപ്പിൽനിന്ന് പാൽനിറത്തിൽ പതഞ്ഞുവരാം: കിണറ്റിലെ വെള്ളത്തിലും പൈപ്പുകളിലും സമ്മർദ്ദം
ഭോപ്പാൽ∙ മധ്യപ്രദേശിലെ കൊണ്ടാവത്ത് ഗ്രാമത്തിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ എട്ടു പേർ വിഷവാതകം ശ്വസിച്ച് മരിച്ചു. ഗംഗോർ ഉത്സവാഘോഷങ്ങളുടെ ഭാഗമായുള്ള വിഗ്രഹ നിമജ്ജനത്തിനായി ഗ്രാമവാസികൾ കിണർ ഒരുക്കുന്നതിനിടെയായിരുന്നു അപകടം. 150 വർഷം പഴക്കമുള്ള സ്വകാര്യ കിണറിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനായി അഞ്ച് പേരാണ് ആദ്യം കിണറിൽ ഇറങ്ങിയത്
കൊച്ചി ∙ അങ്കമാലി കുന്നിൽ കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി മരിച്ചു. കാഞ്ഞൂർ തട്ടാൻപടി വടക്കൻ ദേവസ്സിക്കുട്ടിയുടെ മകൻ വി.ഡി.ജിനു (44) ആണു മരിച്ചത്. രാവിലെ ഒൻപതരയോടെയാണ് അപകടം.
എരുമേലി∙ കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തൊഴിലാളിയും അയാളെ രക്ഷിക്കാനിറങ്ങിയ ആളും മരിച്ചു.
കാഞ്ഞിരപ്പുഴ ∙ ജല അതോറിറ്റിയുടെ കീഴിൽ അണക്കെട്ടിലെ സ്പിൽവേയിൽ പുതുതായി നിർമിക്കുന്ന കിണറിന്റെ പ്രവൃത്തികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി അണക്കെട്ടിനു താഴെ വെള്ളം പൂർണമായും ഒഴിവാക്കി മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കിണർ നിർമിക്കുന്ന ഭാഗത്തെ ചെളിയും മണ്ണും നീക്കം ചെയ്തു. കിണർ നിർമാണം
വികെയർ ഫോർ സ്വച്ചത( #WeCare4Swachhata ) എന്ന ആശയം മുൻനിർത്തി റിലയൻസ് ജീവനക്കാരുൾപ്പെടെ 75,000-ലധികം സന്നദ്ധപ്രവർത്തകർ 4,100 സ്ഥലങ്ങളിൽ ശുചീകരണം നടത്തി. ഹരിത ഇന്ത്യയ്ക്കായുള്ള റിലയൻസിന്റെ രാജ്യവ്യാപക പ്രചാരണം സെപ്റ്റംബർ 17 മുതൽ ആരംഭിച്ചിരുന്നു
പത്തനംതിട്ട ∙ കെഎസ്ആർടിസി ബസ്സ്റ്റാൻഡിന്റെ പരിസരത്തുള്ള കിണർ വൃത്തിഹീനമാണെന്നും വൃത്തിയാക്കിയിട്ട് വർഷങ്ങളായെന്നും പരാതി. സമീപത്തെ ഓടകളിൽനിന്നു കിണറ്റിലേക്കു വെള്ളം ഇറങ്ങുന്നതിനാൽ ഇതിലെ വെള്ളം മലിനമാണെന്നും നാട്ടുകാർ പറഞ്ഞു. മൂടിയിട്ടു സംരക്ഷിച്ചിട്ടുണ്ടെങ്കിലും കിണറിന്റെ പരിസരം കാടുകയറിയ
പനമരം ∙ വ്യക്തിയുടെ സ്ഥലത്ത് കിണർ നിർമാണത്തിനിടെ തൊഴിലാളികൾക്കുണ്ടായ ദുരന്തത്തിൽ ഞെട്ടി എരനെല്ലൂർ നിവാസികൾ. പണിതീരാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് കിണറിനു മുകളിൽ കുറുകെയിട്ട കമുകുതടിയുടെ രൂപത്തിൽ അപകടം എത്തിയത്.ഇന്നലെ രാവിലെ 11.30 ന് ആണ് കൽപറ്റ – പനമരം പാതയോട് ചേർന്ന് എരനെല്ലൂർ നരസിംഹസ്വാമി
Results 1-10 of 64