മുഖക്കുരു
Acne

വളരെ സാധാരണമായ ഒരു ചർമപ്രശ്നമാണ് മുഖക്കുരു. ഹോർമോണുകളുടെ പ്രവർത്തനസമയത്താണ് മുഖക്കുരു ഉണ്ടാകുന്നത്. കൗമാരപ്രായക്കാരിലാണ് മുഖക്കുരു അധികവും ഉണ്ടാകുന്നത്. ഇത് മുഖത്ത് ആഴത്തിലുള്ള സ്ഥിരമായ പാടുകൾ ഉണ്ടാക്കും എന്നതിനാൽ വ്യാപിക്കാതെ തടയേണ്ടത് പ്രധാനമാണ്. എണ്ണമയമുള്ള ചർമത്തിലാണ് പ്രധാനമായും മുഖക്കുരു പ്രത്യക്ഷപ്പെടുന്നത്. ഇത് ബ്ലാക്ഹെഡ് ആയാണ് ആദ്യം വരുക. ബ്ലാക് ഹെഡ്സ് ചുറ്റുമുള്ള കലകളിലേക്ക് പടർന്ന് വീക്കം ആയി മാറും. മുഖക്കുരു ഈ സമയത്താണുണ്ടാകുന്നത്. ഒരു കുരു മാത്രമായി വരുന്നതല്ല, മറിച്ച് കുറെയധികം മുഖക്കുരു, ബ്ലാക് ഹെഡ്, വൈറ്റ് െഹഡ്, മുഴകൾ, വീക്കം ഇതെല്ലാം എണ്ണമയമുള്ള ചർമത്തിൽ വരാം.