മദ്യം
Alcohol

ആൽക്കഹോൾ ചേർന്ന പാനീയങ്ങളെയാണ് പൊതുവെ മദ്യം എന്നു പറയുന്നത്. നിരവധി തരം മദ്യങ്ങളുണ്ട്. അവയെല്ലാം വ്യത്യസ്തങ്ങളായ വസ്തുവകകൾ ചേർത്താണ് ഉണ്ടാക്കുന്നതെങ്കിലും അവയിലെ പൊതുവായ ഘടകം ആൽക്കഹോളാണ്. മനസ്സിന്റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന സൈക്കോ ആക്റ്റീവ് പദാർഥമാണ് ആൽക്കഹോൾ. ഈതൈൽ ആൽക്കഹോൾ അഥവാ എത്തനോൾ ആണ് കുടിക്കുന്ന മദ്യത്തിൽ അടങ്ങിയിരിക്കുന്നത്.അമിതമായ മദ്യപാനം ആരോഗ്യം നശിപ്പിക്കുന്നതിനൊപ്പം മാരക രോഗങ്ങൾക്കു കാരണമാകുകയും ചെയ്യും.