അനസ്തീസിയ
Anaesthesia

രോഗിയെ അബോധാവസ്ഥയിലാക്കുന്നതിനോ ശരീരഭാഗങ്ങൾ മരവിപ്പിക്കുന്നതിനോ ഉള്ള മാർഗമാണ് അനസ്തീസിയ. സിരകളിലൂടെ കുത്തിവച്ചോ വാതകങ്ങൾ ശ്വസിപ്പിച്ചോ പൂർണമായും അബോധാവസ്ഥയിലാക്കുന്നതു ജനറൽ അനസ്തീസിയ. ശരീരത്തിന്റെ ഏതെങ്കിലും ഒരുഭാഗം മാത്രം മരവിപ്പിക്കുന്നതു റീജനൽ അനസ്തീസിയ. ശസ്ത്രക്രിയ നടത്തുന്ന ഭാഗത്തു മാത്രം മരുന്നുകൾ കുത്തിവയ്ക്കുന്ന ലോക്കൽ അനസ്തീസിയ, ശസ്ത്രക്രിയ നടത്തുന്ന ഭാഗത്തേക്കുള്ള നാഡിയെയോ നാഡീവ്യൂഹത്തെയോ മരവിപ്പിക്കുന്ന പെരിഫെറൽ നെർവ് ബ്ലോക്ക്, നട്ടെല്ലില്ലൂടെ മരുന്നുകൾ കുത്തിവച്ചു നെഞ്ചിനു താഴെ മാത്രം മരവിപ്പിക്കുന്ന സ്പൈനൽ അനസ്തീസിയ എന്നിങ്ങനെ റീജനൽ അനസ്തീസിയ പലതുണ്ട്.