Activate your premium subscription today
നമ്മുടെ ജീവന് തന്നെ അപകടത്തിലാക്കാവുന്ന അണുബാധകളെ തടയാന് ഇന്ന് വൈദ്യശാസ്ത്രത്തിന്റെ കയ്യിലുള്ള പ്രധാന ആയുധമാണ് ആന്റിബയോട്ടിക്കുകള്. എന്നാല് ഇവയുടെ അമിത ഉപയോഗം മൂലം ചില അണുക്കള് ആന്റിബയോട്ടിക്കുകള്ക്കെതിരെ പ്രതിരോധം ആര്ജ്ജിക്കുകയും മരുന്നുകള് ഇവയ്ക്ക് മേലെ ഫലിക്കാതാകുകയും ചെയ്യും.
ആശുപത്രിയിലെ ജോലി കഴിഞ്ഞ് വന്ന് അവിടെ ഉപയോഗിച്ച വസ്ത്രങ്ങള് വീട്ടില് അലക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ വസ്ത്രങ്ങളില് പറ്റിപിടിച്ചിരിക്കുന്ന ഹാനികരങ്ങളായ, ആന്റിബയോട്ടിക് പ്രതിരോധമാര്ജ്ജിച്ച അണുക്കള് വീട്ടിലെ വാങിഷ് മെഷീനിലെ അലക്ക് കൊണ്ട് പോയെന്ന് വരില്ലെന്ന് പ്ലോസ് വണ്
പത്തനംതിട്ട ∙ ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ മെഡിക്കല് സ്റ്റോറുകളില് ആന്റിബയോട്ടിക്കുകള് വില്ക്കാന് പാടില്ല എന്ന സര്ക്കാര് നിര്ദേശത്തിന്റെ ഫലമായി കേരളത്തില് ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗത്തില് 20 മുതല് 30 വരെ ശതമാനം കുറവുണ്ടായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിന് എതിരായ ബോധവൽക്കരണത്തിൽ കേരളം രാജ്യത്തിനുതന്നെ മാതൃകയാണെന്ന, രാജ്യത്തെ പ്രമുഖ പരിസ്ഥിതി സംഘടനയായ ന്യൂഡൽഹി സെന്റർ ഫോർ സയൻസ് എൻവയൺമെന്റിന്റെ വാർഷിക റിപ്പോർട്ടിലെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
ആശങ്ക തീർത്തും ആവശ്യമില്ലാത്ത എന്നാൽ ജാഗ്രത അത്യാവശ്യമായ ഒരു ശ്വാസകോശ രോഗമാണ് വാക്കിങ് ന്യൂമോണിയ എന്നത്.കുട്ടികളിലും മുതിർന്നവരിലും ശ്വാസനാളങ്ങളിലൂടെ പകരുന്ന മൈക്കോ പ്ലാസ്മ എന്ന ബാക്ടീരിയയാണ് ഈ രോഗം പടരാൻ കാരണമാകുന്നത്.ഈ രോഗാണു ശ്വാസകോശങ്ങളിൽ നീർക്കെട്ട് ഉണ്ടാക്കുന്ന അവസ്ഥയെയാണ് നമ്മൾ വാക്കിങ്
നവംബർ 18 മുതൽ 24 വരെ ഓരോ വർഷവും ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിന് എതിരായ ബോധവൽക്കരണ വാരമായി ലോകാരോഗ്യ സംഘടന ശ്രമിക്കുന്നു. മരുന്നുകളോട് പൊരുതി നിൽക്കാൻ ശേഷിയുള്ള രോഗാണുക്കൾ ഉയർത്തുന്ന പൊതുജനാരോഗ്യ പ്രശ്നത്തെപ്പറ്റി (ആന്റി മൈക്രോബിയിൽ റെസിസ്റ്റൻസ്– എഎംആർ) ചർച്ച ചെയ്യാൻ യുഎന്നിന്റെ നേതൃത്വത്തിൽ
തിരുവനന്തപുരം∙ ആന്റിബയോട്ടിക് മരുന്നുകളുടെ കുറിപ്പടിയുമായി വരുന്നവർക്കു മുഴുവൻ ഡോസ് മരുന്നും നൽകണമെന്ന് മെഡിക്കൽ സ്റ്റോറുകൾക്ക് സംസ്ഥാന ഡ്രഗ് കൺട്രോളറുടെ നിർദേശം. ഡോക്ടർ 5 ദിവസത്തേക്ക് ആന്റിബയോട്ടിക് കുറിച്ചാൽ ചിലർ രണ്ടോ മൂന്നോ ദിവസത്തേക്കുള്ളതു മതിയെന്നു പറയാറുണ്ട്. രോഗം 2 ദിവസംകൊണ്ടു ശമിക്കും എന്നായിരിക്കും ഇവരുടെ വാദം. അത് അംഗീകരിച്ചുകൊണ്ട് ആന്റിബയോട്ടിക്കിന്റെ തോതിൽ കുറവു വരുത്തരുത്. കുറച്ചു മതിയെന്നു നിർബന്ധിച്ചാൽ മരുന്നു തരില്ലെന്നു വ്യക്തമാക്കണം.
നാളിതു വരെ ലോകം കണ്ടിട്ടുള്ളതിൽവച്ച് ഭീകരനായ കൊലയാളി. ഇപ്പോൾ വർഷത്തിൽ 7 ലക്ഷം പേർ AMR (Antimicrobial Resistance) മൂലം മരിക്കുന്നുണ്ടെന്നാണ് കണക്ക്. 2050 ആകുമ്പോഴേക്കും ഇത് പത്തു മില്യൻ ആകുമത്രേ. Antimicrobial Resistance എന്ന അവസ്ഥയിൽ ബാക്ടീരിയകൾ നിലവിലുള്ള ആന്റിബയോട്ടിക്കുകളോടു പ്രതികരിക്കില്ല.
അസ്വസ്ഥയും വേദനയും ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് മൂത്രനാളിയില് ഉണ്ടാകുന്ന അണുബാധ. അറുപത് ശതമാനം സ്ത്രീകള്ക്കും തങ്ങളുടെ ജീവിതകാലയളവില് ഒരു തവണയെങ്കിലും മൂത്രനാളിയിലെ അണുബാധ ഉണ്ടാകാമെന്ന് കണക്കാക്കുന്നു. നിങ്ങള്ക്ക് അടിക്കടി ഈ അണുബാധയുണ്ടാകുന്നുണ്ടെങ്കില് അതിനുത്തരവാദി ചിലപ്പോള് നിങ്ങളുടെ
ന്യൂഡൽഹി∙ അത്യാഹിത വിഭാഗങ്ങളിൽ ചികിത്സയിലുള്ള രോഗികളിൽ ആന്റിബയോട്ടിക്കുകളുടെ ഫലം കുറയുന്നതായി ഐസിഎംആർ പഠനം. രാജ്യത്തെ 39 ആശുപത്രികളിൽ നടത്തിയ പഠനത്തിലാണു രോഗാണുക്കൾ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നെന്നു കണ്ടെത്തിയത്. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) എന്നറിയപ്പെടുന്ന ഇത് ആരോഗ്യമേഖല നേരിടുന്ന നിർണായക പ്രതിസന്ധിയാണെന്ന് ഐസിഎംആർ വ്യക്തമാക്കി.
തിരുവനന്തപുരം∙ ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് ആരോഗ്യ വകുപ്പ് ശക്തമായ നടപടികള് സ്വീകരിച്ചു വരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്ജ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള് നല്കുന്ന സ്ഥാപനങ്ങള്ക്കെതിരെ കര്ശന നടപടി സ്വീകരിച്ചതോടെ അനാവശ്യമായ ആന്റിബയോട്ടിക് ഉപയോഗത്തില് കാര്യമായ കുറവുണ്ടായി. എന്നാല് വളര്ത്തു മൃഗങ്ങള്ക്ക് വെറ്ററിനറി ഡോക്ടറുടെ നിര്ദേശമില്ലാതെ ആന്റിബയോട്ടിക്കുകള് അനാവശ്യമായി നല്കുന്നെന്ന് കണ്ടെത്തി.
Results 1-10 of 44