Activate your premium subscription today
പൊതുജനാരോഗ്യത്തിന് ഹാനികരമായ ലിസ്റ്റീരിയ മോണോസൈറ്റോജെനീസ് ബാക്ടീരിയയുടെ സാന്നിധ്യമുള്ളതായി സംശയമുള്ളതിനാൽ സംസ്കരിച്ച പെപ്പറോണി ബീഫ് യുഎഇ വിപണിയിൽനിന്ന് പിൻവലിച്ചു.
അണ്ഡവിസർജന സമയത്ത് ഈസ്ട്രജന്റെ അളവ് കൂടുന്നതിനാൽ കൂടുതൽ യോനീസ്രവങ്ങൾ ഉണ്ടാകും. ചിലരിൽ ഈ സ്രവത്തിന്റെ ഗന്ധത്തില്‍ ചിലപ്പോൾ മാറ്റങ്ങളുണ്ടാകും. അസ്വാഭാവികമായ ഗന്ധമോ മാറ്റങ്ങളോ കണ്ടാൽ വൈദ്യസഹായം തേടണം. അണ്ഡവിസർജന സമയത്തെ യോനീസ്രവങ്ങളുടെ ഗന്ധം അകറ്റാൻ ചില പരിഹാരങ്ങൾ ഉണ്ട്. ∙ആപ്പിൾ സിഡർ വിനഗർ
തലമുടിയില്‍ വരുന്ന താരനെ പറ്റി നമുക്ക് എല്ലാവര്ക്കും അറിയാം. എന്നാല്‍ തലമുടിയില്‍ മാത്രമല്ല കണ് പീലികള്‍, മീശ, മൂക്ക് എന്നിങ്ങനെ നാം തീരെ പ്രതീക്ഷിക്കാത്ത ഇടങ്ങളിലും വരാവുന്ന ഒന്നാണ് താരന്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്തതും ചികിത്സിക്കാതെ വിട്ടാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍
ഉദരരോഗങ്ങൾ അകറ്റാനും ദഹനത്തിനു സഹായിക്കാനുമായി ദശലക്ഷക്കണക്കിന് ബാക്ടീരിയകളും സൂക്ഷ്മാണുക്കളും നമ്മുടെ ഉദരത്തിലുണ്ട്. പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനവ്യവസ്ഥയിലെ ഈ സൂക്ഷ്മാണുക്കളെ ആരോഗ്യമുള്ളതാക്കും. ബാക്ടീരിയകളും യീസ്റ്റും പഞ്ചസാര ആയി വിഘടിക്കുന്ന പ്രക്രിയയാണ് പുളിപ്പിക്കൽ (Fermentation)
മാരകമായ വികിരണങ്ങളെപ്പോലും ചെറുക്കുന്ന സവിശേഷ ബാക്ടീരിയകളെപ്പറ്റിയുള്ള പുതിയ പഠനം മനുഷ്യരുടെ ആരോഗ്യം സംബന്ധിച്ച പഠനത്തിൽ നിർണായകമാകും. എക്സ്ട്രീമോഫൈൽ വിഭാഗത്തിൽപെടുന്ന ബാക്ടീരിയായ കോനാൻ ആണ് താരം. കോനാൻ ദ ബാർബേറിയൻ എന്ന ഫാന്റസി കഥാപാത്രത്തെ അനുകരിച്ച് കോനാൻ ദ ബാക്ടീരിയമെന്ന് ഇതിനു പേരു
പുകവലിയുടെ പ്രകടമായ ശേഷിപ്പുകളില്‍ ഒന്നാണ് അത് പല്ലില്‍ ഉണ്ടാക്കുന്ന കറ. മഞ്ഞയും തവിട്ടും നിറത്തില്‍ പല്ലിലുണ്ടാകുന്ന ഈ കറ അത്രയെളുപ്പം മായ്ച്ചു കളയാനാകില്ല. പുകയിലയിലെ നിക്കോട്ടീന് നിറമില്ലാത്ത വസ്തുവാണെങ്കിലും അവ ഓക്സിജനുമായി ചേരുമ്പോള്‍ മഞ്ഞ നിറമാകുകയും പല്ലില്‍ കറകളായി മാറുകയും ചെയ്യും.
മിക്കവർക്കും ഒരിക്കലെങ്കിലും കക്ഷത്തിൽ ചൊറിച്ചിൽ വരാം. വിയർപ്പു മൂലമോ ചർമത്തിലെ അണുബാധ മൂലമോ ആകാം ഈ ചൊറിച്ചിൽ. എന്നാൽ വിദഗ്ധർ പറയുന്നത് കക്ഷത്തിലുണ്ടാകുന്ന ചൊറിച്ചിൽ ലിംഫോമ, ഇൻഫ്ലമേറ്ററി ബ്രസ്റ്റ് കാൻസർ തുടങ്ങിയ കാൻസറുകളുടെ ലക്ഷണമാവാം എന്നാണ്. ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന കാൻസർ ആണ് ലിംഫോമ.
തലച്ചോർ കോശങ്ങൾ കാർന്നുതിന്നുന്ന നെഗ്ലേരിയ ഫൗളേരി എന്ന അമീബയുണ്ടാക്കിയ രോഗത്തിൽനിന്നു രക്ഷപ്പെട്ട മലയാളി യുവാവിനെപ്പറ്റി ഈയിടെ വാർത്ത വന്നിരുന്നു. ഈ അമീബയുണ്ടാക്കുന്ന ‘പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്’ രോഗത്തിന്റെ മരണനിരക്ക് 97% ആണ്. മലിനജലത്തിൽനിന്നാണു യുവാവിന്റെ ശരീരത്തിൽ അമീബ പ്രവേശിച്ചത്. നെഗ്ലേരിയ ഫൗളേരി അമീബകളെ പ്രത്യേക വൈറസ് ഉപയോഗിച്ചു ഫലപ്രദമായി നിയന്ത്രിക്കാമെന്ന് ഈയിടെ കണ്ടെത്തിയിരുന്നു. ഓസ്ട്രിയയിലെ വിയന്ന സർവകലാശാലയിലെ ശാസ്ത്രജ്ഞരാണു നെഗ്ലേരിയ ഫൗളേരികളെ തിന്നൊടുക്കുന്ന വൈറസുകളെ കണ്ടെത്തിയത്. നെഗ്ലേരിയ വൈറസ് എന്നു പേരിട്ടിരിക്കുന്നതും താരതമ്യേന വലുപ്പമേറിയതുമായ ഇവയെ കണ്ടെത്തിയ വാർത്ത നേച്ചർ കമ്യൂണിക്കേഷൻ ജേണലിൽ പ്രസിദ്ധീകരിച്ചു. ബാക്ടീരിയോഫേജുകൾ എന്നറിയപ്പെടുന്ന വൈറസുകൾ ബാക്ടീരിയ അല്ലെങ്കിൽ അമീബ കോശങ്ങളിൽ കടന്നു രോഗബാധയുണ്ടാക്കുകയും അവയെ കൊല്ലുകയും ചെയ്യും. ബാക്ടീരിയ, അമീബ എന്നീ രോഗകാരികളെ വൈറസ് ഉപയോഗിച്ചു ചെറുക്കുന്നതിനു ഫേജ് തെറപ്പിയെന്നു പറയും. അടുത്തകാലത്തായി വളരെ പ്രചാരം ലഭിച്ച ഗവേഷണ മേഖലയാണിത്. ആന്റിബയോട്ടിക്ക് മരുന്നുകൾ ഫലപ്രദമല്ലാത്ത മാരകമായ മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയകളോടു പോരാടുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നതിൽ
ഔഷധഗുണങ്ങൾ ഏറെയുള്ള ഒന്നാണ് തുളസി. ആന്റിഓക്സിഡന്റുകൾ, എസൻഷ്യൽ ഓയിൽ,വൈറ്റമിൻ എ, വൈറ്റമിൻ സി തുടങ്ങിയവ ധാരളമായടങ്ങിയ തുളസിക്ക് ആന്റെിഇൻഫ്ലമേറ്ററി,ആന്റെി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്. ആയുർവേദത്തിലെ പ്രധാന ഔഷധം കുടിയായ തുളസി,ദിവസവും രാവിലെ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും. തുളസിയില രാവിലെ
ദീർഘായുസ്സിനായി പിന്തുടരാം ഈ ശീലങ്ങൾ ജീനുകളാണ് ആയുസ്സ് നിർണയിക്കുന്നത് എന്നാണ് പലരും കരുതുന്നത്. എന്നാൽ ജീനുകൾക്ക് വളരെ ചെറിയ പങ്കു മാത്രമേ ഉള്ളൂ. ഭക്ഷണവും ജീവിതശൈലിയും പോലുള്ള പാരിസ്ഥിതിക ഘടകങ്ങളാണ് ആയുസ്സിനെ നിർണയിക്കുന്നത്. ദീർഘകാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കണമെങ്കിൽ ആരോഗ്യകരമായ ജീവിതശൈലി
Results 1-10 of 27