Activate your premium subscription today
തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു. കിഴക്കോത്ത്, കത്തറമ്മൽ തുവ്വക്കുന്നുമ്മൽ ഭാസ്കരൻ (65) ആണ് മരിച്ചത്. സ്വന്തം വീടിന്റെ ടെറസിനു മുകളിൽ നിന്നാണ് ഭാസ്കരനു തേനീച്ചയുടെ കുത്തേറ്റത്. വൈകുന്നേരം 5 മണിയോടെ ആയിരുന്നു സംഭവം. ഉടനെ താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പേരാമ്പ്ര ∙ പഞ്ചായത്തിലെ എരവട്ടൂർ പതിനേഴാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ ആക്രമത്തിൽ പരുക്കേറ്റു. ഇവരെ പേരാമ്പ്ര കല്ലോട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അമ്മാളു (58), ജാനു (68) മീത്തൽ എന്നിവരെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. സുബൈദ (58) പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റൽ ചികിത്സയിലാണ്. തൊഴിലാളികൾ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു വീട്ടിന്റെ വരാന്തയിൽ വിശ്രമിക്കുമ്പോൾ കൂട്ടത്തോടെ വന്ന തേനീച്ചകൾ ആക്രമിക്കുകയായിരുന്നു.
എരുമേലി / മുണ്ടക്കയം /കാഞ്ഞിരപ്പള്ളി ∙ ‘പണി പറന്നു വരുന്നുണ്ട് അവറാച്ചോ...’ കേൾക്കുമ്പോൾ സിനിമാ ഡയലോഗ് ആണെന്നു തോന്നുമെങ്കിലും മലയോര മേഖലയിലെ കർഷകരിൽ ഒരാളായ അവറാച്ചനു മുന്നറിയിപ്പു നൽകുന്നത് അയൽക്കാരനായ ബാബുവാണ്. ‘18 പേർക്ക് കുത്തേറ്റെന്നാ കേട്ടത്. വനം തേനീച്ച എല്ലായിടത്തും ഉണ്ട്, പറമ്പിൽ പണിയുമ്പോൾ സൂക്ഷിച്ചോ’ എന്നാണ് മുന്നറിയിപ്പ്. ഇതാണ് ഇപ്പോൾ മലയോര മേഖലയുടെ സംസാര വിഷയം. നാലുകാലിൽ വേലി പൊളിച്ചെത്തുന്ന വന്യമൃഗങ്ങളെ പേടിച്ച് കഴിയുന്ന മലയോര നിവാസികൾക്ക് ഇപ്പോൾ തേനീച്ചയുടെയും കുളവിയുടെയും പറന്നെത്തുന്ന ആക്രമണത്തെക്കൂടി പേടിക്കണം.
നെടുങ്കണ്ടം ∙ ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ചയുടെ കുത്തേറ്റ് വയോധികയ്ക്കു ദാരുണാന്ത്യം. അമ്പതേക്കർ സ്വദേശി എം.എൻ.തുളസിയാണ് (85) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷം വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോഴാണു തുളസിയെ തേനീച്ച ആക്രമിച്ചത്. വീടിനു സമീപമുള്ള തേനീച്ചക്കൂട് പരുന്ത് കൊത്തി
കോളയാട്∙ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു. പെരുവ വാർഡിൽ പണിയെടുക്കുകയായിരുന്ന തെറ്റുമ്മൽ എസ്ടി കോളനിയിലെ ആശ അനീഷ്, ഗീതു സജീവൻ, നിഷ ചന്ദ്രൻ എന്നിവർക്കാണ് കുത്തേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആണ് സംഭവം.
തീക്കോയി ∙ പെരുന്തേനീച്ചയുടെ കുത്തേറ്റ് 3പേർക്കു പരുക്കേറ്റു. മരവിക്കല്ല് വലിയമംഗലം തോമസ്, ഭാര്യ എൽസമ്മ, മകൻ ജിനോ എന്നിവർക്കാണു പരുക്കേറ്റത്. പുരയിടത്തിലെ കപ്പത്തോട്ടത്തിൽ പണികൾ ചെയ്യുമ്പോഴാണു കുത്തേറ്റത്. തോമസും എത്സമ്മയും പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ.്
വെള്ളാരംകുന്ന് ∙ സംസ്കാര ശുശ്രൂഷയ്ക്കിടെ, പള്ളിയുടെ മുഖവാരത്തിൽ കൂടുകൂട്ടിയിരുന്ന പെരുന്തേനീച്ചകൾ ഇളകി. നിരവധി പേർക്ക് ഈച്ചയുടെ കുത്തേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സെന്റ് മേരീസ് പള്ളിയിൽ ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് സംഭവം. കലവനാൽ കെ.എം.ജോസഫിന്റെ (88) സംസ്കാരച്ചടങ്ങാണ് പള്ളിയിൽ നടന്നത്.
കുറുപ്പംപടി ∙ തൊഴിലുറപ്പു ജോലി സ്ഥലത്ത് വൻതേനീച്ചകളുടെ കുത്തേറ്റ് തൊഴിലാളികളും പഞ്ചായത്ത് അംഗവും രക്ഷാപ്രവർത്തകരും അടക്കം 21 പേർക്കു പരുക്ക്. ശ്വാസംമുട്ടലും ഛർദിയും അനുഭവപ്പെട്ട പാണ്ടിമറ്റം അന്നമ്മ അവറാച്ചൻ(60) എറണാകുളം ഗവ.മെഡിക്കൽ കോളജിലും ഓലിപ്പാറ ലക്ഷ്മി(67) കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും
കരിമ്പ∙ തേനീച്ചയുടെ കുത്തേറ്റ് റബ്ബർ ടാപ്പിംഗ് തൊഴിലാളി മരിച്ചു. കരിമ്പ ഇടക്കുറുശ്ശി തമ്പുരാൻചോല പറപ്പള്ളി വീട്ടിൽ പി.കെ രാജപ്പൻ (65) ആണ് മരിച്ചത്. ഇന്നു രാവിലെ 7.30 ഓടെ മരുതുംകാട് തേനമല എസ്റ്റേറ്റിലായിരുന്നു സംഭവം.
മരുതറോഡ് ∙ കൊട്ടേക്കാട് കിഴക്കേ ആനപ്പാറയിൽ തേനീച്ചയുടെ ആക്രമണത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്നയാൾ മരിച്ചു. പരുക്കേറ്റ രണ്ടു പേരിൽ ഒരാളുടെ നില ഗുരുതരം. കിഴക്കേ ആനപ്പാറ തെക്കേപ്പുര വീട്ടിൽ മണി (75) ആണു മരിച്ചത്. കിഴക്കേ ആനപ്പാറ സ്വദേശികളായ സുദേവൻ (73), ഷാജു (50) എന്നിവർക്കാണു പരുക്കേറ്റത്.
Results 1-10 of 17