ബൈപോളാർ ഡിസോർഡർ
Bipolar Disorder

വിഷാദത്തിന്റെ ഘട്ടങ്ങളും ഉന്മാദത്തിന്റെ ഘട്ടങ്ങളും ഒരാളുടെ മനസ്സിൽ മാറിമാറിവരുന്ന ഒരു മാനസിക വൈകല്യമാണ് ബൈപോളാർ ഡിസോർഡർ. മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത ഒരു തരം മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നവരാണ് ബൈപോളാർ ഡിസോർഡർ രോഗികൾ. അതിയായ ഉന്മാദവും അതിനു ശേഷം അതികഠിനമായ വിഷാദവും മാറി മാറി അനുഭവിക്കുന്ന ഇവർ പലപ്പോഴും ചെറിയ ഇടവേളകളിൽ മാത്രം സാധാരണ ജീവിതം നയിക്കുന്നു. ഈ മൂഡ് വ്യതിയാനങ്ങൾ കാരണം ഇവരുടെ പഠനം, വ്യക്തി ജീവിതം, ബന്ധങ്ങൾ എന്നിവയെല്ലാം അവതാളത്തിലാകുന്നു. ഈ മനോരോഗം ജനിതകമായ കാരണങ്ങളാണെന്നാണ് ഭൂരിപക്ഷം ഗവേഷണങ്ങളും ചൂണ്ടിക്കാട്ടുന്നത്. ചെറുപ്രായത്തിലുള്ള തീവ്രമായ മാനസിക പ്രയാസങ്ങളും കാരണമാകാറുണ്ടത്രെ!