കീമോതെറാപ്പി
Chemotherapy

ഔഷധങ്ങൾ നേരിട്ടു രക്തത്തിലേക്കു നൽകുന്ന ചികിത്സാ രീതിയാണു കീമോതെറപ്പി. ഏറ്റവും ഫലം നൽകുന്ന കീമോ തെറപ്പിയിൽ മരുന്നു കയ്യിലെ ഞരമ്പുകളിലേക്കു കുത്തിവയ്ക്കുന്ന രീതിയാണു പൊതുവായി സ്വീകരിക്കാറുള്ളത്. പടരുന്ന കാൻസറിനെ തടയാനാണു കീമോതെറപ്പി  ഫലപ്രദം. കാൻസർ കോശങ്ങളുടെ അമിത വളർച്ചയും പടർച്ചയും തടയുകയാണു കീമോതെറപ്പിയുടെ ലക്ഷ്യം. കൃത്യമായ ഇടവേളകളിലാണു കീമോ ചെയ്യുക. ഇതിനിടയിൽ ആശുപത്രിയിൽ കഴിയണമെന്നില്ല. കീമോതെറപ്പിയിൽ ശക്തിയേറിയ മരുന്നുകൾ ശരീരത്തിന്റെ എല്ലാ ഭാഗത്തു കൂടിയും കടന്നുപോകുന്നതിനാൽ അതിന്റേതായ പാർശ്വഫലങ്ങള്‍ ഉണ്ടാവാറുണ്ട്.