കോളറ
Cholera

ഒരിനം ജലജന്യ രോഗമാണ് കോളറ. വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. ചെറുകുടലിനെ ബാധിക്കുന്ന അണുബാധയാണ് രോഗം. ഛർദ്ദിയും വയറിളക്കവുമാണ് പ്രധാന ലക്ഷണം. കഞ്ഞി വെള്ളത്തിന്‌ സമാനമായ രീതിയിലുള്ള മലമാണ് കോളറ വയറിളക്കത്തില്‍ കാണപ്പെടുക. രോഗബാധിതനായ വ്യക്‌തിയുടെ വിസർജ്യം കലർന്ന ആഹാരം കഴിക്കുന്നതിലൂടെയോ വെള്ളം കുടിക്കുന്നതിലൂടെയോ ആണ് ബാക്ടീരിയ ഉള്ളിലെത്തുക. സമയത്തിന് ചികിത്സിച്ചില്ലെങ്കില്‍ രോഗിയുടെ മരണത്തിനു വരെ ഇത് കാരണമാകാം.