കൊളസ്ട്രോൾ
Cholesterol

 കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ്‌ കൊളസ്ട്രോൾ. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ്‌ മനുഷ്യശരീരത്തിൽ നിശ്ചിതപരിധിയിൽ കൂടിയാൽ മാരകമായ പല രോഗങ്ങൾക്കും കാരണമാകും. ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ. രക്തത്തിൽ അധികമായാൽ അവ ധമനികളുടെ ആന്തരിക പാളികളിൽ അടിഞ്ഞു കൂടുകയും ഉൾവ്യാപ്തി കുറക്കുകയും ചെയ്യുന്നു. കൊളസ്ട്രോള്‍ തോത് ശരീരത്തില്‍ ഉയരുന്നത് പലപ്പോഴും നിശ്ശബ്ദമായിട്ടായിരിക്കും. രക്തധമനികളില്‍ കെട്ടിക്കിടന്ന് ബ്ലോക്കോ മറ്റോ വരുമ്പോൾ  മാത്രമായിരിക്കും പലരും ഇതിനെ കുറിച്ച് അറിയുന്നത്.