Activate your premium subscription today
വര്‍ഷം അഞ്ചായെങ്കിലും കോവിഡ് മഹാമാരി സൃഷ്ടിച്ച ഭീതിയുടെയും ദുഖത്തിന്റെയും നഷ്ടങ്ങളുടെയും അലയൊലികള്‍ ഇന്നും അവസാനിച്ചിട്ടില്ല. പിന്നിട്ട ആ മഹാമാരി നാളുകളുടെ ആശങ്ക നിറഞ്ഞ ഓര്‍മ്മകളെ വീണ്ടും തട്ടിയുണര്‍ത്തുകയാണ് ബ്രസീലിലെ സിയറ സംസ്ഥാനത്ത് വവ്വാലുകളില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ്. ബ്രസീല്‍,
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന പുതിയ കൊറോണ വൈറസായ എച്ച്കെയു5-കോവി 2 മറ്റൊരു ആഗോള മഹാമാരിക്ക് കാരണമാകുമോ എന്ന ആശങ്ക പങ്കു വച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍. ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഒരു കൂട്ടം ഗവേഷകര്‍ പുറത്ത് വിട്ട പുതിയ പഠനഫലമാണ് ആരോഗ്യ രംഗത്ത് ആശങ്ക പരത്തുന്നത്.
ബെയ്ജിങ് ∙ വവ്വാലുകളിൽ പുതിയൊരു കൊറോണാ വൈറസിനെ കണ്ടെത്തി. കോവിഡ്–19 മഹാമാരിക്കു വഴിവച്ച സാർസ് കോവ്–2 വൈറസിന്റെ അതേ രീതിയിലാണ് എച്ച്കെയു5 എന്ന ഈ വൈറസും കോശങ്ങളിലേക്കു കടക്കുന്നത്. കോശങ്ങളിലെ ആൻജിയോടെൻസിൻ കൺവേർട്ടിങ് എൻസൈം 2 ൽ ആണ് ഈ പുതിയ വൈറസും ഒട്ടിച്ചേരുന്നത്. അതുകൊണ്ടുതന്നെ വവ്വാലുകളിൽനിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ.
കോവിഡ് നമ്മെയെല്ലാം വിറപ്പിച്ച് വീട്ടിലിരുത്തിയതിന്റെ വാർഷികനാളുകളിലൂടെയാണ് ലോകം കടന്നുപോകുന്നത്. അതിനിടയിൽത്തന്നെ ആ വാർത്തയുമെത്തി. ചൈനയിൽ ‘പുതിയൊരു’ വൈറസ് പിടിമുറുക്കുന്നു. പേര് എച്ച്എംപിവി വൈറസ് അഥവാ ഹ്യൂമൻ മെറ്റന്യൂമോ വൈറസ്. എന്നാൽ യഥാർഥത്തിൽ ഇതൊരു പുതിയ വൈറസാണോ? ആരോഗ്യ വിദഗ്ധർക്ക് ഇതു സംബന്ധിച്ച് എന്താണു പറയാനുള്ളത്? ചൈനയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചോ എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. എന്നാൽ കോവിഡ് സംബന്ധിച്ച വിവരങ്ങൾ പോലും രഹസ്യാത്മകമായി സൂക്ഷിച്ച ചൈനയിൽനിന്ന് എച്ച്എംപിവിയുടെ കാര്യത്തിലും കൃത്യമായ ഒരു മറുപടി പ്രതീക്ഷിക്കുക ബുദ്ധിമുട്ടായിരിക്കുമെന്നത് വ്യക്തം. അതിനിടെ കർണാടകയിലെ ബംഗളൂരുവിൽ ഒരു കുഞ്ഞിന് എച്ച്എംപിവി ബാധിച്ച വാർത്തയുമെത്തിയിരിക്കുന്നു. ഇന്ത്യ ആശങ്കപ്പെടേണ്ട നിമിഷങ്ങളിലേക്കാണോ പോകുന്നത്? കോവിഡ് ദുരന്തത്തിനു ശേഷം ആരോഗ്യകാര്യത്തിൽ പൊതുജനത്തിന് വലിയ ആശങ്കയാണ്. അതിലേക്കാണ്, ചൈനയിലെ ആശുപത്രികളും ക്ലിനിക്കുകളും രോഗികളെകൊണ്ട് നിറയാൻ തുടങ്ങിയിരിക്കുന്ന എന്ന റിപ്പോർട്ടുകൾ വന്നത്. അടിയന്തര സാഹചര്യം നേരിടാൻ ജാഗ്രതയോടെ തയാറെടുക്കണമെന്ന് ജനങ്ങളോട് ചൈനീസ് സർക്കാർ ഉത്തരവിട്ടെന്ന മട്ടിലുള്ള റിപ്പോർട്ടുകൾ കൂടി വന്നതോടെ ആശങ്കയേറി. എന്നാൽ ഇത്തരം റിപ്പോർട്ടുകളിൽ പലതും അടിസ്ഥാനരഹിതമായിരുന്നു. അപ്പോഴും ഒരു ചോദ്യം ബാക്കി. എന്തുകൊണ്ടാണ് എച്ച്എംപിവി വൈറസ് വാർത്തകളിൽ നിറയുന്നത്?
തിരുവനന്തപുരം ∙ പനിയും ജലദോഷവും മാറിയാലും ചുമ വിട്ടുമാറാതെ തുടരുന്നതിനു കാരണം കോവിഡിന്റെ ആഘാതമാണെന്ന് ആരോഗ്യ വിദഗ്ധർ. കോവിഡ് ബാധിച്ചവർക്കു ചുമ തുടങ്ങിയാൽ അതു വേഗം മാറുന്നില്ല. ഒരു മാസത്തോളം വിടാതെ പിന്തുടർന്നേക്കും. കിതപ്പും ഉണ്ടാകും.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. ലാസ് വേഗസിൽ യുണിഡോസ് യുഎസ് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ്
കൊച്ചി ∙ ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴവർഗങ്ങളിൽ അടങ്ങിയ നരിഞ്ചൻ, നരിഞ്ചെനിൻ എന്നീ രാസപദാർഥങ്ങൾ കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്നു ഗവേഷണ ഫലം. ഈ പദാർഥങ്ങൾ കോവിഡ് രോഗികളുടെ ഭക്ഷണക്രമത്തിൽ സപ്ലിമെന്റായി ഉൾപ്പെടുത്തിയാൽ പ്രയോജനകരമാണെന്നും ഗവേഷകർ പറയുന്നു. എസ്എച്ച് കോളജിലെ കെമിസ്ട്രി വിഭാഗത്തിലെ അസി.
വടക്കാഞ്ചേരി ∙ തെക്കുംകര പഞ്ചായത്തിലെ പുന്നംപറമ്പ് വാർഡിൽ അർബുദ രോഗിയായ 40 വയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെ വാർഡിലും പഞ്ചായത്തിൽ വ്യാപകമായും മുൻകരുതൽ നടപടികൾ ആരംഭിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് യുവാവിനു കോവിഡ് സ്ഥിരീകരിച്ചത്. ആശങ്കയ്ക്കു വേണ്ടെന്നും വാർഡിലുള്ളവരോട് മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിർദേശിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കമൽഹാസനൊപ്പം ‘മഞ്ഞുമ്മൽ ബോയ്സ്’ കണ്ട അനുഭവം പങ്കുവെച്ച് നടി രേഖ. ‘ഗുണ’ എന്ന ചിത്രം പുറത്തിറങ്ങിയപ്പോൾ അത്ര വലിയ ഹിറ്റ് ആയിരുന്നില്ല, എന്നാൽ നമ്മുടെ സിനിമ 20-30 വർഷങ്ങൾക്ക് ശേഷം സ്വയം സംസാരിക്കും എന്ന് കമൽ അന്നേ പറഞ്ഞിരുന്നു എന്ന് രേഖ പറയുന്നു. ‘മഞ്ഞുമ്മൽ ബോയ്സി’ൽ ഗുണ ഗാനം കേട്ടപ്പോൾ സന്തോഷം
തിരുവനന്തപുരം/ ന്യൂഡൽഹി ∙ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ജെഎൻ.1 കണ്ടെത്തിയതിനു പിന്നാലെയാണ് കേസുകൾ ഉയർന്നത്. രണ്ടാഴ്ച മുൻപു പരിശോധന–സ്ഥിരീകരണ നിരക്ക് (ടിപിആർ) 26% ആയിരുന്നെങ്കിൽ ഇന്നലെ 12% ആയി. കഴിഞ്ഞ ദിവസങ്ങളിൽ മുന്നൂറിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഇന്നലെ 140 കേസുകളായി.
Results 1-10 of 7917