വിഷാദം
Depression

പ്രധാനമായും തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് വിഷാദം. ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം, ലൈംഗികജീവിതം എന്നിവയെ വലിയ തോതിൽ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്നത്. രോഗികൾ നിരാശയിൽ ആണ്ടുപോകാനും അക്രമാസക്തരാകാനും ബന്ധങ്ങൾ തകരാനും ആത്മഹത്യാ പ്രവണത കാണിക്കാനും സാധ്യതയുണ്ട്. സിറോട്ടോണിൻ,നോർ-എപിനെഫ്രിൻ എന്നീ രാസപരിവാഹകരുടെ വിന്യാസത്തിലും പ്രർത്തനത്തിലുമുള്ള കുറവാണ് വിഷാദരോഗത്തിന്റെ അടിസ്ഥാനം എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അടിസ്ഥാന വൈകല്യം എങ്ങനെയുണ്ടാകുന്നുവെന്നത് വ്യക്തമല്ല. എന്നാൽ വിഷാദരോഗ ചികിത്സയ്ക്കുപയോഗിക്കുന്ന ആധുനിക ഔഷധങ്ങൾ പരിവാഹക പദാർത്ഥങ്ങളുടെ കുറവ് പരിഹരിക്കുന്നതായി കണ്ടിട്ടുണ്ട്.