ചർമവീക്കം
Dermatitis

സാധാരണ കുട്ടികളില്‍ കണ്ടുവരുന്ന കരപ്പന്‍ എന്നറിയപ്പെടുന്ന ചര്‍മരോഗമാണിത്. ചൊറിച്ചിലാണ് പ്രധാന രോഗലക്ഷണം. ശരീരത്തിന്റെ ഏത് ഭാഗത്തും വരാം. പൊട്ടിയൊലിച്ച് വരുന്ന തിണര്‍പ്പുകള്‍ കാലപ്പഴക്കത്തില്‍ കറുത്ത് പൊങ്ങിയ മൊരിച്ചിലുള്ള പാടുകള്‍ ആയി മാറാം. നമ്മള്‍ കഴിക്കുന്ന ആഹാരം മുതല്‍ ഇടുന്ന വസ്ത്രം വരെ ഈ അസുഖത്തെ ബാധിക്കാറുണ്ട്. തണുപ്പ് കാലവും ഒരു പ്രതികൂല ഘടകമാണ്. ഈ രോഗാവസ്ഥയുള്ളവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കരുതല്‍ ചര്‍മം മാര്‍ദ്ദവമുള്ളതാക്കി വയ്ക്കുക എന്നതാണ്.