Activate your premium subscription today
ഒരു കുഞ്ഞു പിറക്കുമ്പോൾ ഒരു അമ്മയും അച്ഛനും പിറക്കുന്നു എന്നാണു പറയാറ്. എന്നാൽ, തങ്ങളുടെ കുഞ്ഞ് മറ്റുള്ളവരെപ്പോലെ വളരുന്നില്ലെന്നോ വളർച്ചയിൽ വെല്ലുവിളി നേരിടുന്നെന്നോ അറിയുന്നതോടെ ഈ അച്ഛനമ്മമാരുടെ ജീവിതം താളംതെറ്റും. സങ്കീർണമായ അവസ്ഥയിലൂടെയാണു പിന്നീടവർ കടന്നുപോകുന്നത്. ചിലർ സമൂഹത്തിൽനിന്നു സ്വയം ഒളിച്ചോടും. പൊതുസമൂഹവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് അവർ സ്വയം ഒതുങ്ങിക്കൂടും.
തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഓഫിസിൽ ഒരു മണിക്കൂറോളം ബന്ദിയാക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും അടക്കം 4 എസ്എഫ്ഐ നേതാക്കളെ കോളജിൽ നിന്നു സസ്പെൻഡ് ചെയ്തു. യൂണിറ്റ് സെക്രട്ടറിയും പിജി സുവോളജി രണ്ടാം വർഷ വിദ്യാർഥിയുമായ വിധു ഉദയ, പ്രസിഡന്റും ഫിലോസഫി മൂന്നാംവർഷ വിദ്യാർഥിയുമായ അമൽചന്ദ്, ഹിസ്റ്ററി മൂന്നാംവർഷ വിദ്യാർഥി മിഥുൻ, ബോട്ടണി മൂന്നാം വർഷ വിദ്യാർഥി അലൻ ജമാൽ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
ന്യൂഡൽഹി ∙ ഭിന്നശേഷിക്കാരോടു സഹതാപം കാണിക്കുന്നതിനു പകരം അവരെ എല്ലാ മേഖലകളിലും ഉൾപ്പെടുത്തി തുല്യത ഉറപ്പാക്കുകയാണു വേണ്ടതെന്നു രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. രാജ്യാന്തര ഭിന്നശേഷി ദിനത്തിൽ വിവിധ മേഖലകളിൽ മികവു തെളിയിച്ച ഭിന്നശേഷിക്കാരായ പ്രതിഭകൾക്കുള്ള പുരസ്കാരം സമ്മാനിച്ചു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. തിരുവനന്തപുരം സ്വദേശിയും ഗായികയുമായ അനന്യ ബിജേഷിന് ‘സർവശ്രേഷ്ഠ ദിവ്യാംഗൻ’ പുരസ്കാരം ലഭിച്ചു. ഓട്ടിസം ബാധിച്ച അനന്യയ്ക്കു സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്കാരം ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. റിസർവ് ബാങ്കിൽ ഉദ്യോഗസ്ഥനായ ബിജേഷിന്റെയും അനുപമയുടെയും മകളാണ്.
തലശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹെസ്റൻ ആന്റണി ജൂഡ് സംസ്ഥാന സ്കൂൾ കായിക മേളയിൽ മത്സരിക്കുന്നത് 2 ഇനങ്ങളിൽ; സ്റ്റാൻഡിങ് ലോങ് ജംപിലും സ്റ്റാൻഡിങ് ത്രോയിലും. ലക്ഷ്യവും ദൂരവും അകക്കണ്ണുകൊണ്ടു അറിഞ്ഞാണ് ഹെസ്റൻ ഇരുമത്സരങ്ങളിലും ഇന്നു ഇറങ്ങുക.
ദുബായ് ∙ കാഴ്ച, കേൾവി സംസാരശേഷി ഇല്ലാത്തവർ ഉൾപ്പെടെയുള്ള ഭിന്നശേഷിക്കാർക്ക് മികച്ച സേവനം നൽകുന്നതിന് ദുബായ് രാജ്യാന്തര വിമാനത്താവളവും സാമൂഹിക വികസന വിഭാഗവും (സിഡിഎ) കൈകോർത്തു. ആക്സസ് എബിലിറ്റി എക്സ്പോ 2024ൽ ഒപ്പുവച്ച ധാരണാപത്രം അനുസരിച്ച്, സനദ് കമ്യൂണിക്കേഷൻ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്
ചെന്നൈ ∙ സർക്കാർ സ്കൂളിലെ പരിപാടിയിൽ വിവാദ പരാമർശങ്ങൾ നടത്തിയ ‘മോട്ടിവേഷനൽ സ്പീക്കർ’ മഹാവിഷ്ണുവിനെ അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിൽ നിന്ന് ഉച്ചയ്ക്ക് ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇയാളെ സെയ്ദാപെട്ട് പൊലീസ് രഹസ്യ കേന്ദ്രത്തിൽ ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ്. ഭിന്നശേഷിക്കാരെ അപമാനിച്ചത് അടക്കം 5 വകുപ്പുകൾ
ആംഗ്യഭാഷയിലുള്ള വിദ്യാഭ്യാസ ചാനലുകളും വിദേശത്തെ വിദ്യാർഥികൾക്ക് യോജിച്ച സ്വന്തദേശ ഭവനങ്ങൾ പുതിയതായി ആരംഭിക്കും
കൊച്ചി∙ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടിയുള്ള രണ്ടാമത് രാജ്യാന്തര സമഗ്ര വികസന വിദ്യാഭ്യാസ സമ്മേളനം ജൂലൈ 25 മുതൽ 27 വരെ മൈസൂരു അമൃത വിശ്വവിദ്യാപീത്തിൽ നടന്നു. ഭിന്നശേഷിക്കാരുടെ ശബ്ദം ഉയർന്നു കേൾക്കുക എന്ന ആശയം മുൻനിർത്തി അമേരിക്കയിലെ അടെൽഫി യൂണിവേഴ്സിറ്റിയും അമൃത വിശ്വവിദ്യാപീഠം മൈസൂറും ചേർന്നാണ് സമ്മേളനം നടത്തിയത്. അടെൽഫി
ന്യൂഡൽഹി ∙ ഭിന്നശേഷി അവകാശനിയമം ഉറപ്പാക്കാൻ കഴിഞ്ഞ 5 വർഷത്തിനിടെ സർവകലാശാലകളും കോളജുകളും കൈക്കൊണ്ട നടപടികൾ ഒരു മാസത്തിനകം റിപ്പോർട്ടായി നൽകാൻ യുജിസി നിർദേശിച്ചു. 2019 മുതൽ ഓരോ സ്ഥാപനത്തിലും പ്രവേശനം ലഭിച്ച ഭിന്നശേഷിവിദ്യാർഥികൾ, അവർക്കു നൽകിയ ഫെലോഷിപ് / സ്കോളർഷിപ് വിവരങ്ങൾ, നിയമനം ലഭിച്ച അധ്യാപകരും
ന്യൂഡല്‍ഹി∙ സിനിമ അടക്കമുള്ള ദൃശ്യമാധ്യമങ്ങളില്‍ ഭിന്നശേഷിക്കാരെ കളിയാക്കുകയോ അവഹേളിക്കുകയോ ചെയ്യരുതെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും കോടതി പുറത്തിറക്കി. സോണി പിക്ച്ചേഴ്സ് പുറത്തിറക്കുന്ന ഹിന്ദി സിനിമയില്‍ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന ചിത്രീകരണം നടന്നെന്ന് കാട്ടിയുള്ള ഹര്‍ജി പരിഗണിക്കവേയാണ്
Results 1-10 of 50