ഡിജിറ്റൽ ഐ സ്ട്രെയിൻ
Digital eye Strain

ഡിജിറ്റൽ സ്‌ക്രീനിന്റെ അമിതമായ  ഉപയോഗം മൂലം കണ്ണിനുണ്ടാകുന്ന അസ്വസ്ഥതകളാണ് ഡിജിറ്റൽ ഐ സ്ട്രെയിൻ. കണ്ണിന് ക്ഷീണം തോന്നുക, വേദന, ചുവപ്പ്, വെള്ളമെടുപ്പ്, കണ്ണിന് ചൂടനുഭവപ്പെടുക, കാഴ്‌ച മങ്ങുന്നതു പോലെയോ കണ്ണ് ഉണങ്ങുന്നതു പോലെയോ തോന്നുക, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനിടെ നിശ്ചിത ഇടവേളകൾ നൽകുക. കണ്ണിമകൾ ഇടയ്ക്കിടെ അടയ്ക്കുക, ഇടവേളകളിൽ ദൂരത്തേക്ക് നോക്കുക എന്നിവ ശീലമാക്കുന്നതിലൂടെ ഒരു പരിധി വരെ ഇതു പരിഹരിക്കാവുന്നതാണ്.