ഡൈറോഫിലേറിയസിസ്
Dirofilariasis

മനുഷ്യ ശരീരത്തിൽ ജീവനുള്ള വിരയെ കണ്ടെത്തുന്ന രോഗാവസ്ഥയാണ് ഡൈറോഫിലേറിയസിസ്. കണ്ണ്, മൂക്ക്, മസിലുകൾ, വായ, മുഖം എന്നിവിടങ്ങളിലാണു സാധാരണയായി ഈ രോഗാവസ്ഥ കാണാറുള്ളത്. വളരെ അപൂർവമായി ശ്വാസകോശങ്ങളിലും ഇത്തരം ജീവനുള്ള വിരകളെ കാണാറുണ്ട്. വളർത്തു മൃഗങ്ങളിൽ നിന്നോ കൊതുകിൽ നിന്നോ ആണ് ഈ രോഗം മനുഷ്യരിലേക്കു പകരാനുള്ള സാധ്യത. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പകരാറില്ല. കണ്ണിലും വായയിലും ഇത്തരം വിരകളെ കണ്ടാൽ ചെറിയ ശസ്ത്രക്രിയയിലൂടെ തന്നെ അവയെ പുറത്തെടുക്കാനാകും. ഡൈറോഫിലേറിയസിസ് കണ്ണുകളെ ബാധിച്ചാൽ കണ്ണുകൾ ചുവപ്പ് നിറത്തിലാകുകയും തടിപ്പുണ്ടാവുകയും ചെയ്യും. രോഗം ബാധിച്ച ഭാഗത്തു തടിപ്പ്, നീര് തുടങ്ങിയവരാണു ലക്ഷണങ്ങൾ.