Activate your premium subscription today
പത്തനംതിട്ട ∙ ചലനശേഷിയില്ലാത്തവരും മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവരുമായ കിടപ്പു രോഗികൾക്കുള്ള സാമൂഹിക നീതി വകുപ്പിന്റെ ആശ്വാസ കിരണം പദ്ധതിയിൽ വിവേചനമെന്ന് ആക്ഷേപം. 2018 മാർച്ചിനു ശേഷം അപേക്ഷ നൽകിയവർക്ക് ധനസഹായം നൽകാനായി ഫണ്ടില്ലെന്നാണ് അധികൃതർ പറയുന്നത്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് അപേക്ഷകൾ പരിഗണിക്കാത്തതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. 600 രൂപ മാത്രമാണ് ആശ്വാസ കിരണത്തിലെ അംഗങ്ങൾക്കു ലഭിക്കുന്നത്. ഡിസംബറിൽ ഈ തുക തന്നെ 2 വർഷത്തോളം കുടിശിക വന്നിരുന്നു.
‘‘ശാരീരിക പരിമിതികളുള്ളവരെ എന്തുവിളിക്കണം എന്ന ചർച്ചയിലാണു നമ്മുടെ നാട്. വികലാംഗൻ, ഭിന്നശേഷി, ദിവ്യാംഗൻ തുടങ്ങിയ വാക്കുകളെല്ലാം ശാരീരിക പരിമിതിയെ വീണ്ടും ഓർമിപ്പിക്കുകയാണെന്നു മനസ്സിലാക്കുന്നില്ല’’. ശാരീരികപരിമിതിയെ കലയിലൂടെ മറികടന്ന മലപ്പുറം സ്വദേശി ജസ്ഫർ കോട്ടക്കുന്നിന്റെ ജീവിതപങ്കാളി ഫാത്തിമ ദോഫാർ പറയുന്നു. ജസ്ഫറും ഫാത്തിമയും മകൻ കെൻസൽ റൂമിയും ഇപ്പോൾ ദുബായിലാണ്. ചക്രക്കസേരയിലുള്ള ഒരാൾക്കു ദുബായ് നൽകുന്ന പരിഗണനയാണ് കേരളം വിട്ടുപോകാൻ ഇവരെ പ്രേരിപ്പിച്ചത്. ഒമാനിലെ സലാലയിൽ അധ്യാപികയായി ജോലി ചെയ്യുമ്പോഴാണ് ഫാത്തിമ കേരളത്തിലെ ഗ്രീൻ പാലിയേറ്റീവ് സംഘടനയെക്കുറിച്ച് അറിയുന്നത്. നന്മയ്ക്കുവേണ്ടി ഒരുമിച്ചുകൂടിയ ചങ്ങാതിമാരുടെ കൂട്ടം. ഇതിന്റെ പ്രവർത്തകനായ ജസ്ഫറിനെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടു. 2015 നവംബറിൽ നാട്ടിലെത്തിയ ഫാത്തിമ ജസ്ഫറിനെ ജീവിതത്തിൽ കൂടെക്കൂട്ടി. വിവാഹശേഷം ഫാത്തിമയും ഗ്രീൻ പാലിയേറ്റീവിൽ സജീവമായി. പൊതുഇടങ്ങൾ വീൽചെയർ സൗഹൃദമാകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ 2015 ഡിസംബറിൽ വീൽചെയർ ഫ്രണ്ട്ലി സ്റ്റേറ്റ് പ്രചാരണത്തിനു തുടക്കമിട്ടു. ഭിന്നശേഷിക്കാരായ സ്ത്രീകൾക്കും എഴുത്തുകാർക്കും വേണ്ടി കൂട്ടായ്മകളും ക്യാംപുകളും നടത്തി.
സെറിബ്രൽ പാൾസി മൂലം കാലുകൾക്കും വലതുകയ്യിനും ശേഷിക്കുറവുള്ള മലപ്പുറം സ്വദേശിക്കു ഡോക്ടറാകാനായിരുന്നു ആഗ്രഹം. സാമ്പത്തിക പ്രയാസങ്ങളിലും ശാരീരിക പരിമിതികളെ അതിജീവിച്ച് 2020ൽ നീറ്റിൽ ഉയർന്ന റാങ്ക് നേടി. എന്നാൽ, വിദ്യാർഥിക്കു മെഡിക്കൽ പഠനത്തിനു യോഗ്യതയില്ലെന്നു മെഡിക്കൽ ബോർഡ് വിധിയെഴുതിയത് തിരിച്ചടിയായി. ഹൈക്കോടതിയിൽനിന്ന് അനുകൂലവിധി നേടി കേരളത്തിലെ ഒരു സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയെങ്കിലും ഹൈക്കോടതി വിധിക്കെതിരെ നാഷനൽ മെഡിക്കൽ കൗൺസിൽ കമ്മിഷൻ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയും അവൾക്ക് അനുകൂലമായി വിധി പറഞ്ഞു. എന്നാൽ, തുടർച്ചയായി കോടതി കയറിയിറങ്ങേണ്ടി വന്നത് അവളെ മാനസികമായി തകർത്തതോടെ പഠനം തുടരാനാകാതെ വന്നു.
കൊച്ചി∙ ശബരിമലയിൽ ഭിന്നശേഷിക്കാരനു ഡോളി സേവനം ലഭിക്കാതിരുന്ന സംഭവത്തിൽ കർശന നിർദേശവുമായി ഹൈക്കോടതി. ശബരിമലയിൽ എത്തുന്ന ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് ഡോളി എത്തിക്കുന്നതിനു സംവിധാനം വേണമെന്ന് ഹൈക്കോടതി നിർദേശം നൽകി. പൊലീസും ദേവസ്വം ബോർഡും ഇക്കാര്യം ഉറപ്പാക്കണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിർദേശം നൽകി.
അബുദാബി ∙ നിശ്ചയദാർഢ്യക്കാർക്ക് (ഭിന്നശേഷിക്കാർ) സ്ഥിരം ജോലി വാഗ്ദാനം ചെയ്ത് അബുദാബിയിലെ പുതിയ ഫുഡ് പാക്കേജിങ് സെന്റർ. സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ആണ് അൽബഹിയയിലെ പുതിയ കേന്ദ്രത്തിൽ ഭിന്നശേഷിക്കാർക്ക് ജോലി നൽകുക.
തിരുവനന്തപുരം ∙ എയ്ഡഡ് സ്കൂൾ നിയമനവുമായി ബന്ധപ്പെട്ട വിവാദ സർക്കുലർ പിൻവലിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യണമെന്ന ആവശ്യത്തിൽ 2 ദിവസത്തിനകം തീരുമാനമെടുക്കാമെന്നു സർക്കാരിന്റെ ഉറപ്പ്. വിവിധ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ നടത്തിയ ചർച്ചയിലാണ് ഇൗ വാഗ്ദാനം.
തിരുവനന്തപുരം∙ ഭിന്നശേഷിക്കാരനായ എസ്എഫ്ഐ പ്രവർത്തകൻ മുഹമ്മദ് അനസിനെ എസ്എഫ്ഐ നേതാക്കൾ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികൾക്ക് നേരെ കണ്ണടച്ച് കോളജ് അധികൃതരും കന്റോൺമെന്റ് പൊലീസും.
തിരുവനന്തപുരം ∙ ‘ പറയുന്നതു കേട്ടില്ലെങ്കിൽ നിന്റെ ഈ കാൽ വെട്ടിയെടുക്കും. സ്വാധീനമില്ലാത്ത കാൽ ചവിട്ടി ഞെരിച്ചുകൊണ്ട് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അമൽചന്ദിന്റെ ഭീഷണി’. ഭിന്നശേഷി ദിനത്തിന്റെ തലേന്ന് യൂണിവേഴ്സിറ്റി കോളജിൽ സ്വന്തം സംഘടനാ നേതാവിന്റെ മർദനമേറ്റുവാങ്ങിയ എസ്എഫ്ഐ പ്രവർത്തകൻ മുഹമ്മദ് അനസിന് ഇപ്പോഴും ഭീതി വിട്ടുമാറിയിട്ടില്ല. കോളജിലേക്കു ചെല്ലാനുള്ള ഭയം മൂലം പ്രിൻസിപ്പലിനു പരാതി ഇ മെയിലായി നൽകിയെങ്കിലും ആർക്കെതിരെയും നടപടിയെടുത്തിട്ടില്ല.
തിരുവനന്തപുരം/ ആലപ്പുഴ ∙ ഗർഭകാല പരിശോധനയിൽ കണ്ടെത്താനാവാത്ത അസാധാരണ രൂപമാറ്റങ്ങളോടെയും ആരോഗ്യ പ്രശ്നങ്ങളോടെയും കുഞ്ഞു ജനിച്ച സംഭവത്തിൽ ആലപ്പുഴയിലെ 2 സ്വകാര്യ സ്കാനിങ് സെന്ററുകൾക്കു വീഴ്ച സംഭവിച്ചുവെന്നു കണ്ടെത്തൽ. ഈ സാഹചര്യത്തിൽ സംസ്ഥാനത്താകെയുള്ള സ്ഥാപനങ്ങളുടെ റജിസ്ട്രേഷനും പരിശോധനയും ഉൾപ്പെടെയുള്ള കാര്യങ്ങൾ കർശനമാക്കാൻ ആരോഗ്യ വകുപ്പ് നീക്കം തുടങ്ങി.
കോഴിക്കോട് ∙ കാഴ്ചപരിമിതിയെ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച സ്കൂൾ ലീഡർ ഷദ ഒന്നാം കണ്ണ്, ഉൾക്കാഴ്ച കൊണ്ട് അറിവു പകരുന്ന പ്രധാനാധ്യാപകൻ എം. ഉമ്മർ രണ്ടാം കണ്ണ്, എല്ലാം ‘കണ്ടറിഞ്ഞു’ചെയ്യുന്ന സ്റ്റാഫ് സെക്രട്ടറി കൂടിയായ അധ്യാപകൻ ജി. മണികണ്ഠൻ മൂന്നാം കണ്ണ്.!
Results 1-10 of 114