Activate your premium subscription today
ലണ്ടന്‍ ∙ യുകെയിലെ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍ (ആര്‍സിപി) സംഘടനയുടെ പ്രസിഡന്റ്പദവിയിലേക്ക് ഡോ. മുംതാസ് പട്ടേൽ തിരഞ്ഞെടുക്കപ്പെട്ടു.
കോട്ടയം ∙ അന്തരിച്ച പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ. മാത്യു സാമുവൽ കളരിക്കലിന്റെ (77) സംസ്കാരം ഇന്നു നടക്കും. രാവിലെ എട്ടിനു മൃതദേഹം കോട്ടയം മാങ്ങാനത്തെ കളരിക്കൽ വീട്ടിൽ എത്തിക്കും. ഉച്ചയ്ക്കു രണ്ടിനു വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം മൂന്നിനു മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.ഇന്ത്യയിൽ ആൻജിയോപ്ലാസ്റ്റിക്കു തുടക്കമിട്ട ഹൃദ്രോഗവിദഗ്ധനായ ഡോ. മാത്യു സാമുവൽ കളരിക്കൽ വെള്ളിയാഴ്ച രാവിലെ ചെന്നൈയിലാണ് അന്തരിച്ചത്.
ഭാര്യയുടെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ 77 വയസ്സുകാരന് നേർക്ക് ഡോക്ടറുടെ ക്രൂര മർദനം. ഛത്തർപുരിലെ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ഏപ്രിൽ 17ന് ആണ് സംഭവം നടന്നത്. ഉദ്ദവ്ലാൽ ജോഷിയെ ഡോക്ടർ മർദിക്കുന്നതിന്റെയും ആശുപത്രി വരാന്തയിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
∙ ഇന്ത്യയിലെ ഏറ്റവും ആദരണീയനായ ഹൃദയചികിത്സകൻ ആരെന്ന ചോദ്യത്തിന് എനിക്ക് ഒരു ഉത്തരമേയുള്ളൂ–ഡോ. മാത്യു സാമുവൽ കളരിക്കൽ. സ്വിറ്റ്സർലൻഡിലും യുഎസിലും ഉപരിപഠനം നടത്തിയ അദ്ദേഹം ഇന്റർവെൻഷനൽ കാർഡിയോളജിയുടെ പിതാവെന്നറിയപ്പെടുന്ന ആൻഡ്രിയാസ് ഗ്രോൺസിങ്ങിനു കീഴിൽ പരിശീലനം നേടി. ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം നൂറുകണക്കിനു ഹൃദ്രോഗ വിദഗ്ധരെ പരിശീലിപ്പിച്ചെടുത്തു.
എംബിബിഎസ് കഴിഞ്ഞ് സർജറിക്ക് പ്രവേശനം കിട്ടാതായപ്പോഴാണ് മാങ്ങാനംകാരൻ മാത്യു സാമുവൽ കളരിക്കലെന്ന യുവഡോക്ടർ പീഡിയാട്രിക് സർജറി ട്യൂട്ടറായി ജോലി തുടങ്ങിയത്. ചെന്നൈയിൽ പഠിക്കുമ്പോൾ ആൻജിയോപ്ലാസ്റ്റിയെക്കുറിച്ച് പല പ്രസിദ്ധീകരണങ്ങളിലും മാത്യു സാമുവൽ വായിച്ചു. അന്ന് ഇന്ത്യക്കാർക്ക് ആൻജിയോപ്ലാസ്റ്റിയെക്കുറിച്ചു വായിച്ചറിവ് മാത്രമേയുണ്ടായിരുന്നുള്ളൂ എന്നാണ് പിന്നീട് അദ്ദേഹം പറഞ്ഞത്.
ചെന്നൈ ∙ ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധൻ ഡോ.മാത്യു സാമുവൽ കളരിക്കൽ (77) അന്തരിച്ചു. ഇന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കൊറോണറി ആൻജിയോപ്ലാസ്റ്റി, കരോട്ടിഡ് സ്റ്റെന്റിങ്, കൊറോണറി സ്റ്റെന്റിങ് തുടങ്ങിയവയിൽ വിദഗ്ധനായ അദ്ദേഹത്തെ 2000 ൽ രാജ്യം പത്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്. ആൻജിയോപ്ലാസ്റ്റിയുടെ നടപടിക്രമങ്ങൾ ഏകീകരിക്കാനും കാര്യക്ഷമമാക്കാനുമുള്ള പ്രവർത്തനങ്ങളുടെ പേരിൽ ആദരിക്കപ്പെടുന്ന ഡോ.മാത്യു സാമുവലാണ് നാഷനല്‍ ആന്‍ജിയോപ്ലാസ്റ്റി റജിസ്ട്രി ഓഫ് ഇന്ത്യ സ്ഥാപിച്ചത്.
ജര്‍മനിയില്‍ 15 പേരെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഡോക്ടര്‍ക്കെതിരെ കേസ്. 40 കാരനായ പാലിയേറ്റീവ് കെയര്‍ ഫിസിഷ്യനെതിരെയാണ് കേസ്. രോഗികൾക്ക് അമിത അളവിൽ മരുന്ന് നൽകിയാണ് ഇയാൾ ക്രൂരകൃത്യം നടത്തിയത്.
2023 ജൂൺ. ഫ്രാൻസിലെ നോൻതേർ എന്ന സ്ഥലത്ത് നയെൽ മെർസൂക്ക് എന്ന പതിനേഴുകാരനെ വാഹനപരിശോധനയ്ക്കിടെ പൊലീസ് വെടിവച്ചുകൊന്നു. ഇതിൽ പ്രതിഷേധിച്ച് ആദ്യം നോൻതേർ പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടന്നു. എന്നാൽ, പിന്നീടുണ്ടായ പ്രതിഷേധം ദിവസങ്ങൾകൊണ്ടു ഫ്രാൻസിലാകെ പടർന്ന കലാപമായി.
ഭോപാൽ ∙ മധ്യപ്രദേശിലെ ദാമോയിലെ മിഷനറി ആശുപത്രിയിൽ വ്യാജ രേഖകൾ ഉപയോഗിച്ച് ഡോ. എൻ. ജോൺ കാം എന്ന പേരിൽ ആൾമാറാട്ടം നടത്തി ഹൃദ്രോഗികൾക്കു ശസ്ത്രക്രിയ നടത്തിയ ആൾ അറസ്റ്റിൽ. 2025 ജനുവരി ഒന്നു മുതൽ ഫെബ്രുവരി 12 വരെ ഇയാൾ നടത്തിയ 15 ശസ്ത്രക്രിയകളിലായി 7 പേരാണ് മരിച്ചത്.
1951ൽ രാജ്യത്ത് ഒരു ലക്ഷം സ്ത്രീകൾ പ്രസവിക്കുമ്പോൾ 1000 പേർ മരിച്ചിരുന്നുവെന്നാണു മുദലിയാർ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. പ്രസവങ്ങൾ ആശുപത്രിയിലേക്കു മാറിയതോടെ മരണങ്ങൾ കുറഞ്ഞു. 2018ലെ കണക്കുപ്രകാരം പ്രസവസമയത്ത് രാജ്യത്ത് 97 സ്ത്രീകൾ മരിച്ചു. സംസ്ഥാനത്ത് ഇത് 19 ആണ്. അപകടങ്ങൾ കുറഞ്ഞപ്പോൾ പ്രസവം ലളിതമാണെന്നും ആശുപത്രിയിൽ പോകേണ്ടതില്ലെന്നുമുള്ള തോന്നൽ ചിലരിലെങ്കിലും വന്നിട്ടുണ്ട്. ഈ മനോഭാവം അപകടം നിറഞ്ഞതാണ്.
Results 1-10 of 708