Activate your premium subscription today
കോഴിക്കോട് ∙ ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് ലഹരിമരുന്ന് വിൽപ്പന നടത്താനായി വന്ന രണ്ട് പേർ കാരന്തൂരിലെ ഹോട്ടൽ മുറിയിൽ നിന്നും പൊലീസ് പിടിയിൽ. കാസർകോട് സ്വദേശി മഞ്ചേശ്വരം ബായാർ പദവ് ഹൗസിൽ ഇബ്രാഹിം മുസമിൽ (27,) കോഴിക്കോട് സ്വദേശി വെള്ളിപറമ്പ് ഉമ്മളത്തൂർ ശിവഗംഗയിൽ അഭിനവ് പി.എൻ (24) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നും എംഡിഎംഎ കോഴിക്കോട്ടേക്ക് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണികളിൽപ്പെട്ടവരാണ് പിടിയിലായ മുസമിൽ.
കൊച്ചി∙ 25000 കോടി രൂപയുടെ ലഹരിമരുന്നു കേരള തീരത്തു നിന്നു പിടികൂടിയ കേസിലെ പ്രതിയായ ഇറാൻ പൗരൻ സുബൈറിനെ വിചാരണക്കോടതി വിട്ടയച്ചു. 2023ലാണ് ഇന്ത്യൻ നേവി സുബൈറിനെ പിടികൂടിയത്. കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജൻസിയായ എൻസിബിയാണു കേസ് റജിസ്റ്റർ ചെയ്തു പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചത്. 2525 കിലോഗ്രാം രാസലഹരി പദാർഥവും പിടികൂടിയിരുന്നു.
ഡ്രൈവിങ് ലൈസൻസ് എടുക്കാനെത്തിയ മലയാളിയെ തന്റെ പേരിൽ കേസുള്ളതിനാൽ അധികൃതർ തിരിച്ചയച്ചു.
മുംബൈ ∙ ബാങ്കോക്കിൽ നിന്ന് 4.41 കോടി രൂപയുടെ ലഹരിമരുന്നുമായി മുംബൈ വിമാനത്താവളത്തിൽ എത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് പറമ്പ് (26), ഇയാളെ സ്വീകരിക്കാനെത്തിയ കാസർകോട് സ്വദേശി കെ.പി. അഹമ്മദ് എന്നിവർ വൻ ലഹരി മരുന്ന് റാക്കറ്റിലെ അംഗങ്ങളാണെന്നും അന്വേഷണം ഊർജിതമാക്കിയതായും കസ്റ്റംസ് അറിയിച്ചു.
ആലപ്പുഴ ∙ കഴിഞ്ഞ ദിവസം തകഴി പുലിമുഖം ജെട്ടിക്കു സമീപം കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ 9 യുവാക്കൾ പിടിയിലായ കേസിൽ എക്സൈസ് ചുമത്തിയത് 2 വകുപ്പുകൾ. ആദ്യ രണ്ടു പ്രതികളായ എസ്. സച്ചിൻ, മിഥുൻ ഉണ്ണിക്കൃഷ്ണൻ എന്നിവർക്കെതിരെ കഞ്ചാവ് കൈവശം വച്ചതിനുള്ള എൻഡിപിഎസ് ആക്ട് 20 (ബി) വകുപ്പാണ് ചുമത്തിയത്. 3 മുതൽ 9 വരെ പ്രതികൾക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിനുള്ള എൻഡിപിഎസ് ആക്ട് 27 (ബി) വകുപ്പും ചുമത്തി. ജെറിൻ, ജോസഫ്, സഞ്ജിത്ത്, അഭിഷേക്, ബെൻസൺ, സോജൻ, കനിവ് എന്നിവരാണ് 3 മുതൽ 9 വരെ പ്രതികൾ. യു.പ്രതിഭ എംഎൽഎയുടെ മകൻ കനിവ് കേസിലെ 9–ാം പ്രതിയാണ്.
വീട്ടിൽ കഞ്ചാവ് കൃഷി നടത്തി കേസില്‍ ക്രമിനല്‍ കോടതിയാണ് ഭരണ കുടുംബാംഗത്തിനും സഹായി ഏഷ്യന്‍ വംശജനും ജീവപര്യന്തം ശിക്ഷ വിധിച്ചത്.
കുമ്പള∙ ലഹരിമരുന്ന് വിതരണം ചെയ്യുന്നതിനെതിരെ ചോദ്യം ചെയ്തെന്ന വിരോധത്തിൽ കുത്തിപ്പരുക്കേൽപിച്ച കേസിൽ ഒട്ടേറെ കേസുകളിലെ പ്രതികളായ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആരിക്കാടി കുന്നിലെ മുഹമ്മദ് ഫൈസൽ (ഫസലു 29) സീതാംഗോളി രാജീവ് നഗറിലെ അബ്ദുൽനിസാർ (23) എന്നിവരെയാണ് എസ്ഐ കെ.ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം
മലപ്പുറം ∙ വാഴക്കാട് പൊലീസ് പിടികൂടിയ എംഡിഎംഎ സിനിമാ നടിമാര്‍ക്ക് നല്കാന് കൊണ്ടുവന്നതെന്നു പ്രതിയുടെ മൊഴി. കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബൈപാസിനോട് ചേര്‍ന്ന ആഡംബര റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് 510 ഗ്രാം എംഡിഎംഎ പിടികൂടിയത്.
കൊല്ലം ∙ പണം ചെലവാക്കി പാർട്ടി പിടിച്ചാൽ, ആ പാർട്ടിക്കാരെ ലഹരിമരുന്നു കടത്തിന് ഉപയോഗിക്കാവുന്ന പാർട്ടി സംവിധാനമാക്കി മാറ്റിയതും ലോക്കൽ കമ്മിറ്റി ഓഫിസ് ലഹരിമരുന്നു കച്ചവടം നടത്തുന്ന കേന്ദ്രമാക്കിയതുമായ അനുഭവം സിപിഎമ്മിലുണ്ടായിട്ടുണ്ടെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജില്ലാ സമ്മേളനത്തിൽ ഉയർന്ന വിമർശനങ്ങൾക്കു മറുപടി നൽകുമ്പോഴായിരുന്നു ഗോവിന്ദന്റെ പരാമർശം.
ലോകത്ത് ഏറ്റവും ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന വേദനസംഹാരികളില്‍ ഒന്നായ പാരസെറ്റമോളിന് പുതിയ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തി.
Results 1-10 of 1039