Activate your premium subscription today
‘‘കുട്ടികളിലെ മാനസിക സമ്മർദം ഇല്ലാതാക്കണം. അതിന് സൂംബ ഡാൻസ് ഗുണം ചെയ്യും’’– കഴിഞ്ഞ ദിവസം ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണിത്. വെറുതെ പറഞ്ഞുപോവുക മാത്രമല്ല, അപ്പോൾതന്നെ, അടുത്ത അധ്യയന വർഷം മുതൽ പദ്ധതി നടപ്പിലാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നിർദേശവും നൽകി. മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ നടപ്പാക്കുമെന്ന് ശിവൻകുട്ടിയും വ്യക്തമാക്കി. നമ്മുടെ സ്കൂളുകളിൽ സൂംബ നൃത്തച്ചുവടുകൾ നിറയാൻ അധികം വൈകില്ലെന്നു ചുരുക്കം. സമ്മർദം ഇല്ലാതാക്കാൻ സൂംബ അത്ര നല്ലതാണോ? മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പലരും ചിന്തിച്ച കാര്യമാണത്. എന്നാൽ സമ്മർദവും ഉൽകണ്ഠയും കുറച്ച്, സന്തോഷവും ആത്മവിശ്വാസവും വർധിപ്പിക്കാൻ സൂംബപോലുള്ള നൃത്തങ്ങൾക്ക് കഴിയുമെന്നാണ് പല പഠനങ്ങളും പറയുന്നത്. സൂംബയുടെ പേരു പോലും കൃത്യമായി അറിയാതെയാണ് മുഖ്യമന്ത്രി അതിനെപ്പറ്റി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. പക്ഷേ മുഖ്യമന്ത്രിക്ക് സൂംബ അത്ര പരിചിതമല്ലെങ്കിലും കേരളത്തിൽ ഈ നൃത്തരൂപം പോപ്പുലറാണ്. മലയാളികൾ ഫിറ്റ്നസ് അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയതോടെ സൂംബപോലുള്ള നൃത്തവും വ്യായാമവും ഒത്തുചേർന്ന ഫിറ്റ്നസ് പ്രോഗ്രാമുകൾക്ക് ആരാധകരും ഏറെയാണ്. കഠിനമേറിയ വ്യായാമ മുറവേണ്ട, ആസ്വദിച്ച് ചെയ്യാം, സുഹൃത്തുക്കളോടൊപ്പം പാർട്ടിയിൽ പങ്കെടുക്കുന്ന മൂഡാണ്. ആർക്കും സൂംബ ഇഷ്ടപ്പെട്ടുപോകാൻ ഇതൊക്കെ പോരേ കാരണങ്ങൾ? ജിമ്മുകളിൽനിന്ന് സ്കൂളുകളിലേക്ക് സൂംബ എത്തുമ്പോൾ സംഭവം കളറാകും. യഥാർഥത്തിൽ എന്താണ് ഈ സൂംബ ഡാൻസ്? എങ്ങനെ സൂംബ ഫിറ്റ്നസ് പദ്ധതികളിൽ ഇടം നേടി? സൂംബ ചെയ്താൽ മാനസിക സമ്മർദം കുറയുമോ? കുട്ടികൾക്ക് അത് എത്രമാത്രം ഗുണപ്രദമാണ്? വിശദമായറിയാം.
‘എന്റേയിഷ്ടാ...ഇത് എന്തൂട്ട് തടിയാ... ഒന്ന് ശ്രദ്ധിച്ചോളൂട്ടാ...’ കുടുംബത്തിൽ നടന്ന വിവാഹചടങ്ങിന്റെ ഫോട്ടോ കാണിച്ചപ്പോൾ അടുത്ത ബന്ധുവിന്റെ കമന്റാണ് തൃശൂർ കുരിയിച്ചിറ സ്വദേശികളായ എം.വി.വിൽസണിനെയും ഭാര്യ ബിന്ദുവിനെയും ആരോഗ്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ജീവിതത്തെ മാറ്റിമറിച്ച
കുടുംബത്തിനോ ജോലിക്കോ അല്ലാതെ നിങ്ങൾ നിങ്ങൾക്കു വേണ്ടി മാത്രം എന്തെങ്കിലുമൊരു കാര്യം ചെയ്തത് എന്നാണ്? സ്ത്രീകൾ എപ്പോഴും സ്വന്തം കാര്യത്തെ ഏറ്റവും അവസാനത്തേക്കാണ് നീക്കി വയ്ക്കും. പതിയെ സ്വന്തം ശരീരത്തെ മനസ്സിലാക്കാൻ കഴിയാതെ വരുന്നു. നമ്മുടെ ആരോഗ്യത്തിൽ സ്വയം ശ്രദ്ധിച്ചില്ലെങ്കിൽ പിന്നെ മറ്റാരുണ്ട്?
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന് രോഹിത് ശർമയ്ക്കു ഭാരം കൂടുതലാണെന്ന പ്രസ്താവനയെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. കായിക താരങ്ങളുടെ ഫിറ്റ്നസിനെക്കുറിച്ചു പൊതുവായ അഭിപ്രായമാണു പറഞ്ഞതെന്നും ആരെയും ‘ബോഡി ഷെയ്മിങ്’ ചെയ്തിട്ടില്ലെന്നും ഷമ മുഹമ്മദ് വാർത്താ ഏജന്സിയായ എഎൻഐയോടു പറഞ്ഞു. ‘‘കായിക താരങ്ങൾ എപ്പോഴും ഫിറ്റായിരിക്കണമെന്നാണു ഞാൻ വിശ്വസിക്കുന്നത്.
സ്വന്തം ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. സിനിമാതാരങ്ങൾക്ക് അക്കാര്യത്തിൽ കുറച്ച് കൂടുതൽ ശ്രദ്ധ വേണ്ടിവരാറുമുണ്ട്. ബോളിവുഡിൽ വർഷങ്ങളായി ശരീരസൗന്ദര്യവും ഫിറ്റ്നസ്സും നിലനിർത്തുന്ന ഒരു നടനാണ് ജോൺ എബ്രഹാം. ഒരുപാട് നാളുകള്ക്കു മുൻപ് പുറത്തിറങ്ങിയ ചിത്രമായ ദോസ്താനയിൽ ഉരുക്ക് ശരീരവുമായി
വർഷങ്ങളോളം മെക്കാനിക്കൽ എൻജിനീയറിങ് ജോലി ചെയ്തിരുന്ന സുകു പിള്ള എന്ന വ്യക്തി എന്തിന് ഫിറ്റ്നസ്സ് കോച്ച് ആയി എന്നു ചോദിച്ചാൽ, പാഷൻ എന്ന് ഉത്തരം പറയാം. ഫിറ്റ്നസ്സ് കോച്ച് ആയതിനു ശേഷം എന്തുചെയ്തു എന്നു ചോദിച്ചാൽ സുകു പിള്ള ദാവീദ് എന്ന സിനിമയിലെ ആന്റണി പെപ്പെയുടെ ബോഡി ട്രാൻസ്ഫർമേഷൻ കാണിച്ചു കൊടുക്കും.
ബോളിവുഡിൽ പ്രായം ആർക്കെങ്കിലും പുറകോട്ട് പോകുന്നുണ്ടെങ്കിൽ അത് മറ്റാർക്കുമല്ല കരീന കപൂറിനാണ്. കഠിനായ ഫിറ്റ്നസ് സെഷനുകളിലൂടെയും കണിശമായ ഡയറ്റിലൂടെയും ആണ് കരീന ചെറുപ്പം നിലനിർത്തുന്നത്. കരീനയുടെ ഫിറ്റ്നസ് ട്രെയിനറായ മഹേഷ് അടുത്തിടെ ഇന്സ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വിഡിയോ ശ്രദ്ധേയമാണ്. അതിൽ കരീനയുടെ
ഇരുപത് മിനിറ്റു നേരം നൃത്തംചെയ്യുന്നത് ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്ന് ഗവേഷകർ കണ്ടെത്തി. 48 പങ്കാളികളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, എല്ലാവരും ആരോഗ്യം മെച്ചപ്പെടുത്തുന്ന പ്രവർത്തന നിലവാരം കൈവരിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞു. ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ സർവകലാശാലയിലെ ശാസ്ത്രജ്ഞർ
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ബ്രിസ്ക് വോക്കിങ്ങ് ശീലമാക്കാം ഹൃദ്രോഗബാധിതരുടെ എണ്ണം ഏറി വരുകയാണ്. പ്രായമായവരെ മാത്രമല്ല ചെറുപ്പക്കാരെയും ഈ രോഗം കൂടുതലായി ബാധിച്ചുവരുന്നു. ചില ശീലങ്ങൾ പിന്തുടരുന്നതിലൂടെ ഹൃദയാഘാതം ഉൾപ്പെടെയുള്ള ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനാകും എന്ന് ആരോഗ്യവിദഗ്ധർ
പണ്ട് അറിവുള്ളവർ പറയുന്ന ഒരു വാക്കുണ്ടായിരുന്നു. ആരുടെ മുന്നിലും നട്ടെല്ലു വളയ്ക്കരുതെന്ന്. ആത്മവിശ്വാസമില്ലാതെ വരുമ്പോൾ കാണുന്നവരുടെയെല്ലാം മുന്നിൽ വിധേയത്വം കാട്ടരുതെന്നായിരുന്നു അതിനർഥം. ഇന്നാകട്ടെ പലർക്കും എല്ലാവരുടെ മുന്നിലും നട്ടെല്ലു വളച്ചു കുനിച്ചു നിൽക്കാനേ സാധിക്കൂ. നല്ലൊരു ശതമാനം
Results 1-10 of 541