Activate your premium subscription today
കേരള തീരത്ത് നടന്ന രണ്ട് കപ്പല്‍ അപകടങ്ങളും തീരദേശവാസികളിലും മത്സ്യത്തൊഴികളിലും വലിയ ആശങ്ക നിറച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ കടൽ മത്സ്യം ഭക്ഷ്യയോഗ്യമാണോ എന്നാണ് ജനങ്ങളുടെ സംശയം. ആദ്യ കപ്പല്‍ അപകടം തന്നെ മത്സ്യ വില്‍പ്പനയെ സാരമായി ബാധിച്ചിരുന്നു. രണ്ടാമത്തെ അപകടം കൂടിയായപ്പോള്‍ ആശങ്ക ഇരട്ടിയായി.
ഭക്ഷ്യ വിഷബാധയ്ക്കെതിരെയുള്ള മുൻകരുതലുകളിൽ ഏറ്റവും പ്രധാനം ശുചിത്വമാണ്. അടുക്കളയും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഭക്ഷണം ഉണ്ടാക്കുന്നവർ കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകിയതിനു ശേഷം മാത്രമേ പാചകം ചെയ്യാവൂ. വൃത്തിയുള്ള പാത്രങ്ങളിൽ മാത്രം ഭക്ഷണം നൽകണം. പച്ചക്കറി, മീൻ, മുട്ട, ഇറച്ചി
കൊല്ലം ∙ ബാങ്ക് ജീവനക്കാരി ദീപ്തി പ്രഭ (45) മരിച്ചത് ചൂരക്കറി കഴിച്ചല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബ്രെയിൻ ഹെമറേജാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളതായി പൊലീസ് പറഞ്ഞു. ഛർദിയെത്തുടർന്നാണ് കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടിൽ (ദിനേശ്ഭവനം) ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊല്ലം ∙ ഛർദിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു. കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ (45) ആണു മരിച്ചത്. ഇന്നലെ വൈകിട്ടാണു സംഭവം. ഛർദി അനുഭവപ്പെട്ട ഭർത്താവും മകനും ആശുപത്രിയിൽ ചികിത്സ തേടി. ഭക്ഷ്യവിഷബാധ ആണെന്നു സംശയിക്കുന്നു.
മുണ്ടൂർ ∙ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. ഛർദിയും വയറിളക്കവും പിടിപെട്ടതിനെ തുടർന്ന് 34 പേർ മുണ്ടൂർ, കോങ്ങാട് എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടി. 18ന് വൈകിട്ട് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് പ്രശ്നം ഉണ്ടായത്. ആരുടെയും സ്ഥിതി ഗുരുതരമല്ല. എല്ലാവരും പരിശോധനയ്ക്കു
തിരുവനന്തപുരം ∙ വനിതാ ഹോസ്റ്റൽ മെസിലെ ഭക്ഷണം കഴിച്ച 90 എംബിബിഎസ് വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധ. ഛർദിയും വയറിളക്കവും തലകറക്കവും അനുഭവപ്പെട്ടതോടെ ഇതിൽ 84 പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച രാത്രി ഹോസ്റ്റൽ മെസിൽ വിളമ്പിയ ഭക്ഷണത്തിൽനിന്ന് വിഷബാധയുണ്ടായെന്നാണു
തിരുവനന്തപുരം ∙ വനിതാ ഹോസ്റ്റൽ മെസിലെ ഭക്ഷണം കഴിച്ച 90 എംബിബിഎസ് വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധ. ഛർദിയും വയറിളക്കവും തലകറക്കവും അനുഭവപ്പെട്ടതോടെ ഇതിൽ 84 പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച രാത്രി ഹോസ്റ്റൽ മെസിൽ വിളമ്പിയ ഭക്ഷണത്തിൽനിന്ന് വിഷബാധയുണ്ടായെന്നാണു വിലയിരുത്തൽ.
കൊച്ചി ∙ ഭക്ഷ്യവിഷബാധയെത്തുടർന്ന് 3 വയസുകാരി മരിച്ച സംഭവത്തിൽ രാസപരിശോധനാ ഫലം കാത്ത് പൊലീസ്. കുടുംബം ഭക്ഷണം കഴിച്ച ഹോട്ടലിലേയും വീട്ടിലേയും ഭക്ഷണ സാമ്പിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചിരുന്നു. കാക്കനാട് റീജിയനൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ നടക്കുന്ന പരിശോധനയുടെ ഫലം അറിഞ്ഞാൽ മാത്രമേ ഹോട്ടലിൽ നിന്ന് കഴിച്ച മസാല ദോശയാണോ മരണത്തിന് കാരണമായതെന്ന് വ്യക്തമാകൂ. ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചിരിക്കുകയാണെന്നും പരിശോധനാഫലം വന്നാൽ മാത്രമേ അടുത്ത നടപടിയിലേക്ക് കടക്കൂ എന്നും കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ വ്യക്തമാക്കി.
കൊച്ചി ∙ ഭക്ഷ്യവിഷബാധയെത്തുടർന്ന് 3 വയസുകാരി മരിച്ചു. യാത്രക്കിടെ കഴിച്ച മസാല ദോശയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം. തൃശൂർ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയ ആണ് മരിച്ചത്. സംഭവത്തിൽ പുതുക്കാട് പൊലീസ് കേസെടുത്തു.
ഭക്ഷ്യജന്യരോഗങ്ങളില്‍ നിന്ന് സുരക്ഷിതരാകാം ഭക്ഷ്യജന്യരോഗങ്ങൾ സാധാരണയായി ഭക്ഷ്യവിഷബാധ എന്നും അറിയപ്പെടുന്നു. ഉപദ്രവകാരികളായ ബാക്ടീരിയ, വൈറസുകൾ, പരാദജീവികൾ ചില രാസവസ്തുക്കൾ തുടങ്ങിയവയാൽ മലിനമാക്കപ്പെട്ട ഭക്ഷണം കഴിക്കുന്നതു മൂലമാണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്. ഉദരത്തിലുണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾ മുതൽ
Results 1-10 of 411