Activate your premium subscription today
തുറവൂർ ∙ കാപ്പാ കേസിൽ എറണാകുളം ജില്ലയിൽനിന്നും നാടുകടത്തിയ പ്രതികളെ കഞ്ചാവുമായി പോകുന്നതിനിടെ കുത്തിയതോട് എക്സൈസ് സംഘം പിടികൂടി. എറണാകുളം സ്വദേശിയായ മഹേഷ്, അഫ്സൽ എന്നിവരെയാണ് പിടികൂടിയത്. ഇവരിൽനിന്നും 1.250 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കുത്തിയതോടുള്ള കഞ്ചാവ് വിൽപനക്കാരിൽ നിന്നും കഞ്ചാവ് വാങ്ങി ആലപ്പുഴ ഭാഗത്തേക്ക് പോകുന്നതിനിടെ കുത്തിയതോട് ബസ് സ്റ്റോപ്പിനു സമീപത്തുനിന്നാണ് പ്രതികൾ പിടിയിലായത്.
കൊച്ചി∙ 1.3 കിലോഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. ബംഗാൾ മൂർഷിദാബാദ് സ്വദേശി ദീപു മണ്ഡൽ (24) ആണ് പിടിയിലായത്. ദേശം പുറയാറിന് സമീപം കഞ്ചാവുമായി വിൽപനയ്ക്കെത്തിയപ്പോൾ നെടുമ്പാശേരി പൊലീസ് പിടികൂടുകയായിരുന്നു. ഷോൾഡർ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. തൂക്കുന്നതിനുള്ള ത്രാസും കണ്ടെടുത്തു.
‘കഞ്ചാവോ മദ്യമോ ആണെങ്കിൽ പിടിക്കാൻ എളുപ്പമാണ്, പക്ഷേ എംഡിഎംഎ, മെത്താംഫെറ്റമിൻ പോലുള്ള രാസലഹരി വസ്തുക്കൾ കണ്ടെത്തുക വലിയ ബുദ്ധിമുട്ടാണ്’. മുത്തങ്ങ ചെക്പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം പറയുന്നത്. ബെംഗളൂരുവിൽനിന്നു മലബാറിലേക്ക് എത്തുന്ന രാസലഹരിയിൽ ഭൂരിഭാഗവും വയനാട് വഴിയാണ്. വെളുത്ത പൊടി രൂപത്തിലുള്ള എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയവ കണ്ടെത്താൻ സാങ്കേതിക വിദ്യയൊന്നുമില്ല. ഭൂരിഭാഗം എംഡിഎംഎ കേസുകളും പിടിക്കപ്പെട്ടതു സംശയത്തിന്റെ ബലത്തിൽ പരിശോധന നടത്തിയപ്പോഴാണ്. ഇന്ന് എക്സൈസോ പൊലീസോ മാത്രം വിചാരിച്ചാൽ നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറത്തേക്കായി അവസ്ഥ. രാസലഹരി അനേകം ശാഖകളുള്ള വൻമരമായി പടർന്നു പന്തലിച്ചുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർതന്നെ സമ്മതിക്കുന്നു. വയനാട്ടിൽ 2023ൽ പിടിച്ചെടുത്തതിന്റെ നാലിരട്ടി എംഡിഎംഎയാണ് പൊലീസും എക്സൈസും 2024ൽ പിടികൂടിയത്. 2023ൽ ആകെ പിടികൂടിയ അത്രയും രാസലഹരി 2025 മാർച്ച് വരെയുള്ള സമയത്ത് പിടിച്ചെടുത്തു. അതെ, ഞെട്ടിക്കുന്ന തരത്തിലാണ് രാസലഹരിയുടെ വളർച്ച. എന്തുകൊണ്ടാണ് കേരളത്തിൽ രാസലഹരിക്ക് ഇത്രയധികം ആവശ്യക്കാരുണ്ടായി? ഈ ചോദ്യത്തിനു എക്സൈസിന് കൃത്യമായ ഉത്തരമുണ്ട്.
കൊച്ചി∙ കളമശേരിയിലെ കോളജ് ഹോസ്റ്റലിൽനിന്നു കഞ്ചാവ് കടത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ഹോസ്റ്റലിൽ റെയ്ഡ് നടക്കുമ്പോൾ ആകാശിന്റെ ഫോണിലേക്കു വന്ന കോൾ, സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നതിന്റെ സൂചനയാണെന്നു പൊലീസ് വ്യക്തമാക്കുന്നു. കോട്ടയം സ്വദേശിയായ മൂന്നാം വർഷ വിദ്യാർഥിയുടെതായിരുന്നു കോൾ. ‘സാധനം സേഫ് അല്ലെ’ എന്നായിരുന്നു ചോദ്യം. കളമശേരിയിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ലഹരി റാക്കിന്റെ സാന്നിധ്യം വ്യക്തമാക്കുന്ന മൊഴികൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.
കൊച്ചി∙ കളമശ്ശേരി പോളിടെക്നിക് കേളജിലെ ഹോസ്റ്റലിൽനിന്നു കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ടുപേർ കൂടി കസ്റ്റഡിയിൽ. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചുനല്‍കിയെന്നു കരുതുന്ന ആലുവ സ്വദേശിയായ ആഷികും ഒപ്പമുണ്ടായിരുന്ന ഷാരിഖുമാണ് പിടിയിലായത്. കളമശേരി പോളിടെക്നിക്കിലെ പൂർവ വിദ്യാര്‍ഥിയാണ് ആഷിക്. വെള്ളിയാഴ്ച രാത്രിയാണ് പൊലീസ് ആഷിക്കിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പൂർവ വിദ്യാർഥികളോ ക്യാംപസും ഹോസ്റ്റലും നന്നായി അറിയുന്നവരോ ആണ് കഞ്ചാവ് എത്തിച്ചിരുന്നത് എന്ന് സംശയിക്കുന്നതായി പൊലീസ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
കോട്ടയം∙ ഒന്നര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. അസം സ്വദേശി അസിം ചങ്ങ് മയ് (35) ആണ് പിടിയിലായത്. അസി. എക്സൈസ് ഇൻസ്പെക്ടർ എം.നൗഷാദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചങ്ങനാശ്ശേരി തെങ്ങണയിൽ നിന്ന് പ്രതി പിടിയിലായത്. കഴിഞ്ഞ ഒരാഴ്ചയായി തെങ്ങണ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപം എക്സൈസ് ഷാഡോ സംഘം പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു.
കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിലെ വൻ കഞ്ചാവു വേട്ടയും അറസ്റ്റിലായ 3 വിദ്യാർഥികൾക്കു സസ്പെൻഷൻ ലഭിച്ചതും അനുബന്ധ പ്രതികരണങ്ങളുമായിരുന്നു ഇന്നത്തെ പ്രധാന വാർത്ത. കേരളത്തിനു 5990 കോടി കൂടി കടമെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി, കേന്ദ്രത്തിനെതിരായ സമ്മേളനത്തിലേക്ക് പിണറായിയെ ക്ഷണിച്ച് സ്റ്റാലിൻ, ഇനി അഫാനെ കാണണ്ടെന്ന് പിതാവ്, ഉരുൾപൊട്ടൽ രണ്ടാംഘട്ട (എ) അന്തിമപട്ടികയിൽ ഉൾപ്പെട്ടത് 87 പേർ തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകൾ. ഇവ വിശദമായി ഒരിക്കൽകൂടി വായിക്കാം.
കൊച്ചി ∙ കളമശ്ശേരി പോളിടെക്നിക് കോളജിന്റെ മെൻസ് ഹോസ്റ്റലിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 2 കിലോ കഞ്ചാവ് പിടിച്ച സംഭവത്തിൽ പ്രതികളായ മൂന്നു വിദ്യാർഥികളെ കോളജിൽനിന്നു സസ്പെൻഡ് ചെയ്തു. കൊല്ലം കുളത്തൂപ്പുഴ വില്ലുമല സ്വദേശി എം.ആകാശ് (21), ഹരിപ്പാട് വെട്ടുവേണി സ്വദേശി ആദിത്യൻ (20), കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് സ്വദേശി ആർ.അഭിരാജ് (21) എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവർ ഇന്നലെ അറസ്റ്റിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ ആകാശിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തിട്ടുണ്ട്. കഞ്ചാവിന്റെ ഉറവിടം കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നു. എസ്എഫ്ഐ നേതാവും ക്യാംപസ് യൂണിയൻ ജനറൽ സെക്രട്ടറിയുമാണ് അഭിരാജ്. ഹോളി ആഘോഷത്തിനായാണു കഞ്ചാവ് എത്തിച്ചതെന്നു വിദ്യാർഥികൾ മൊഴി നൽകി.
തിരൂർ∙ ഒഡീഷയിൽനിന്നു കഞ്ചാവെത്തിച്ച് മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ വിൽപന നടത്തുന്ന ഇടുക്കി സ്വദേശിയായ യുവാവിനെ തിരൂരിൽനിന്ന് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വണ്ടൂരിലും തിരൂരിലുമായി 5 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്.ഇടുക്കി കഞ്ഞിക്കുഴി കീരിത്തോട് തിരുത്തേൽ സനീഷ് (35) ആണ്
ബത്തേരി ∙ വയനാട് വഴി എംഡിഎംഎ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ മുഖ്യ സൂത്രധാരന്മാരിലൊരാളെന്നു പൊലീസ് കരുതുന്ന ടാൻസനിയ പൗരൻ അറസ്റ്റിൽ. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായ പ്രിൻസ് സാംസൺ (25) ആണ് ബത്തേരി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 24 നു മലപ്പുറം സ്വദേശി ഷഫീഖ് (30) 93.84 ഗ്രാം എംഡിഎംഎയുമായി മുത്തങ്ങയിൽ പിടിയിലായ സംഭവത്തിലാണു പ്രിൻസ് അകത്തായത്. ഇയാളുടെ വ്യാജ അക്കൗണ്ടിൽ 2 മാസത്തിനിടെ 80 ലക്ഷത്തിന്റെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
Results 1-10 of 580