Activate your premium subscription today
കോഴിക്കോട് ∙ വടകര മണിയൂരില് ഡ്യൂട്ടിക്കിടെ ഡോക്ടര്ക്ക് ക്രൂരമര്ദനം. മണിയൂര് എലൈറ്റ് ആശുപത്രിയിലെ ഡോ. ഗോപു കൃഷ്ണയ്ക്കാണ് പരുക്കേറ്റത്. ഡ്യൂട്ടിക്കിടെ ആശുപത്രിയിലെത്തിയ ആറംഗ സംഘമാണ് ഡോക്ടറെ ക്രൂരമായി മര്ദിച്ചത്.
കോഴിക്കോട്∙ ഗവ.മെഡിക്കൽ കോളജിൽനിന്ന് 250 ഓളം ഹൗസ് സർജൻമാർ കോഴ്സ് കഴിഞ്ഞ് ഇറങ്ങിയതോടെ പരിശോധനയ്ക്കു ഡോക്ടർമാരില്ലാതെ ആശുപത്രി പ്രതിസന്ധിയിൽ. സീനിയർ റസിഡന്റ് ഡോക്ടർമാരുടെ (എസ്ആർ) ഒഴിവുകൾ കൂടി വർധിച്ചതോടെ ഡോക്ടർമാരുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇതോടെ പിജി ഡോക്ടർമാരും സീനിയർ ഡോക്ടർമാരും കൂടുതൽ സമയം ജോലി
കോഴിക്കോട്∙ മെഡിക്കൽ കോളജിലെ പിഎംഎസ്എസ്വൈ കെട്ടിടത്തിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന് 2 മാസം. കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച പഠനം പൂർത്തിയാകാത്തതിനാൽ ഇതുവരെ രോഗികളെ പ്രവേശിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. മേയ് രണ്ടിനാണു മെഡിക്കൽ കോളജിലെ കെട്ടിടത്തിൽ ആദ്യ തീപിടിത്തം ഉണ്ടായത്.
ആലക്കോട് (കണ്ണൂർ) ∙ വായാട്ടുപറമ്പിൽ ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും തമിഴ്നാട് കന്യാകുമാരി കൽക്കുളം സ്വദേശി സോമന്റേത് (61) ആണെന്നുള്ള നിഗമനത്തിൽ പൊലീസ്. സോമന്റെ മകൾ അനീഷയും ബന്ധുക്കളും സ്ഥലത്തെത്തി മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന ഷർട്ടും മുണ്ടും സോമന്റേതാണെന്ന് തിരിച്ചറിഞ്ഞു. അനീഷയും 5 ബന്ധുക്കളുമാണ് ഇന്ന് രാവിലെ കന്യാകുമാരിയിൽനിന്ന് ആലക്കോട് എത്തിയത്. എന്നാൽ ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം ആരുടേതാണെന്ന് ഉറപ്പിക്കാൻ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട് ∙ കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള മരുന്ന്, സർജിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്ത വകയിൽ കോടികൾ കുടിശ്ശികയെന്നു വിതരണക്കാർ. മരുന്നു വിതരണക്കാർക്കു 65 കോടിയോളം രൂപയും ഉപകരണങ്ങൾ വിതരണം ചെയ്തതിൽ 30 കോടിയോളം രൂപയുമാണു കുടിശ്ശിക.
കോഴിക്കോട് ∙ മെഡിക്കൽ കോളജിൽ സന്ദർശകർക്ക് സ്പെഷ്യൽ പാസ് വഴി 50 രൂപ ഈടാക്കുന്നതിനെതിരെ യുവമോർച്ച പ്രവർത്തകർ സൂപ്രണ്ട് ഓഫിസ് ഉപരോധിച്ചു. യുവമോർച്ച പ്രതിഷേധം ഉണ്ടെന്നറിഞ്ഞപ്പോൾ രാവിലെ മുതൽ മെഡിക്കൽ കോളജ് പരിസരത്ത് സിഐയുടെ നേതൃത്വത്തിൽ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. തുടർന്ന് യുവമോർച്ച പ്രവർത്തകരെ സൂപ്രണ്ട് ഓഫിസിനു മുന്നിൽ തടഞ്ഞത് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷത്തിലേക്ക് നീങ്ങി.
കോഴിക്കോട് ∙ സ്ഥലപരിമിതിയിൽ ഞെങ്ങി ഞെരുങ്ങി നീങ്ങുകയാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്. ഒരു ലക്ഷത്തിലേറെ രോഗികൾ ആശ്രയിക്കുന്ന ഈ ആശുപത്രിയിൽ കാലുകുത്താൻ ഇടമില്ലാത്ത അവസ്ഥ. മഴ കനത്തപ്പോൾ പകർച്ചപ്പനിയും ഡെങ്കിപ്പനിയും വർധിച്ചതോടെ രോഗികളുടെ എണ്ണം ഇരട്ടിയിലേറെയായി. 13 ജനറൽ മെഡിക്കൽ വാർഡുകളിലേക്കാണ് ഏറ്റവും കൂടുതൽ രോഗികളെ പ്രവേശിപ്പിക്കുന്നത്.
ചേവായൂർ ∙ നിപ്പ വൈറസ് ഭീഷണിയുയർത്തുന്ന കാലത്ത് സ്രവ പരിശോധന വേഗത്തിലാക്കാൻ ഗവ.മെഡിക്കൽ കോളജിൽ നിർമാണം ആരംഭിച്ച വൈറോളജി ലാബ് (ബയോ സേഫ്റ്റി ലെവൽ 3) 5 വർഷമായിട്ടും പൂർത്തിയായില്ല. കോവിഡിനെ തുടർന്ന് 2 തവണ മുടങ്ങിയ നിർമാണ പ്രവൃത്തി 2021ൽ പുനരാരംഭിച്ചിരുന്നു. 2024 അവസാനം നിർമാണം പൂർത്തിയാകുമെന്നാണ്
ചേവായൂർ ∙ ജില്ലയിൽ പനിയും പകർച്ചവ്യാധികളും വർധിച്ചതോടെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളുടെ തിരക്ക്. വാർഡുകൾ നിറഞ്ഞ് കവിഞ്ഞതോടെ തറയിലും വരാന്തയിലും പായ വിരിച്ചാണ് രോഗികൾ കിടക്കുന്നത്. ഡെങ്കിപ്പനി, എലിപ്പനി, പകർച്ചപ്പനി, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, വെസ്റ്റ്നൈൽ, മഞ്ഞപ്പിത്തം എന്നിവയ്ക്കാണ്
കോഴിക്കോട് ∙ മെഡിക്കൽ കോളജിന്റെ അത്യാഹിത വിഭാഗത്തിൽ തീപടർന്നതിന്റെ നടുക്കം വിട്ടുമാറും മുൻപാണ് കോഴിക്കോട് നഗരത്തെയാകെ നടുക്കി പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ കെട്ടിടത്തിൽ തീപിടിത്തമുണ്ടാകുന്നത്. രണ്ടാഴ്ച മുൻപ് മേയ് നാലിനായിരുന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. ഇതിനു മുൻപ് മിഠായിത്തെരുവിൽ അടിയ്ക്കടി തീപിടിത്തമുണ്ടാകുന്നത് പലപ്പോഴും നഗരത്തിനെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയിട്ടുണ്ട്.
Results 1-10 of 315