Activate your premium subscription today
ന്യൂഡൽഹി ∙ ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ സർക്കാർ മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം. സംഘർഷ സാഹചര്യം കണക്കിലെടുത്ത് സൗകര്യം ഒരുക്കണമെന്നാണ് സർക്കാർ നിർദേശം. ജമ്മുവിലെയും ബാരാമുള്ളയിലെയും സർക്കാർ ആശുപത്രികൾക്കാണ് സർക്കുലർ.
കൊല്ലം ∙ പരമ്പരാഗത തൊഴിലാളികളുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന കൊല്ലം ജില്ലയിൽ ഇഎസ്ഐ മെഡിക്കൽ കോളജ് ആരംഭിക്കുന്നുവെന്ന വാർത്ത ജില്ലയ്ക്ക് അത്യാഹ്ലാദമായി. കൊല്ലത്ത് ഇഎസ്ഐ മെഡിക്കൽ കോളജ് കേന്ദ്ര മന്ത്രി മൻസൂഖ് മാണ്ഡ്യവ പ്രഖ്യാപിച്ചതായി എൻ.കെ പ്രേമചന്ദ്രൻ എംപി അറിയിച്ചു. ഇതോടെ, നിലവിൽ ആശ്രാമത്തു
സഹനത്തിന്റെയും പീഡാനുഭവങ്ങളുടെയും ഈ ദുഃഖവെള്ളിയാഴ്ച ഏകാന്തമായ കുറെ വിലാപങ്ങൾകൂടി നാം കേൾക്കുന്നു. എല്ലാവരുമുണ്ടായിട്ടും ആരുമില്ലാതെപോയവർ; ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ടവർ... നമ്മുടെ സർക്കാർ ആശുപത്രികൾ രോഗികളുടെ മാത്രമല്ല, ചികിത്സയ്ക്കെത്തിച്ചശേഷം ബന്ധുക്കൾ കയ്യൊഴിഞ്ഞവരുടെ കൂടി സങ്കടത്താവളമായിത്തീർന്നിരിക്കുന്നു.
പീരുമേട് ∙ എക്സ്റേ യൂണിറ്റ് അടച്ചുപൂട്ടി, ഓർത്തോ വിഭാഗം ഡോക്ടർ സ്ഥലംവിട്ടു, ഫൊറൻസിക് സർജൻ നീണ്ട അവധിയിലും. പീരുമേട് താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ. ആശുപത്രിയിലെ ഓർത്തോ ഡോക്ടർ സ്ഥലം മാറിപ്പോയിട്ടു പകരം നിയമനം ഉണ്ടാകാത്തതാണ് രോഗികളെ വലയ്ക്കുന്നത്.ഡോക്ടർ സ്ഥലം മാറിയിട്ടു 3 മാസങ്ങൾ
കണ്ണൂർ ∙ വൈദ്യുതിയില്ലാതെ വലഞ്ഞ് ജില്ലാ ആശുപത്രിയിലെ അമ്മയും കുഞ്ഞും വാർഡ്. രാവിലെ 9 മണിയോടെ നിലച്ച വൈദ്യുതിബന്ധം വൈകിട്ട് 7.40ന് ആണ് പുനഃസ്ഥാപിച്ചത്. പകൽ മുഴുവൻ കടുത്ത ചൂടിൽ ഫാൻ പോലുമില്ലാതെ വിയർത്തൊഴുകിയാണ് നവജാത ശിശുക്കളും അമ്മമാരും ഉൾപ്പെടെ കഴിച്ചുകൂട്ടിയത്.പ്രസവത്തിനായി കാത്തിരിക്കുന്നവരും
തിരുവനന്തപുരം ∙ സർക്കാർ ആശുപത്രികളിൽ ഒപി ടിക്കറ്റ് ഉൾപ്പെടെ വിവിധ സേവനങ്ങൾക്കുള്ള തുക നാളെ മുതൽ ഡിജിറ്റലായി അടയ്ക്കാം. ആദ്യഘട്ടത്തിൽ 313 ആശുപത്രികളിലാണ് ഈ സൗകര്യം. മറ്റുള്ള ആശുപത്രികളിൽ ഒരു മാസത്തിനകം സംവിധാനം നിലവിൽ വരുമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇനി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ വഴി പണം അയയ്ക്കാം.
കൊട്ടാരക്കര∙ രണ്ട് വർഷത്തിനുള്ളിൽ 93 കോടി രൂപ ചെലവിൽ മൂന്ന് ബഹുനില കെട്ടിട സമുച്ചയങ്ങൾ നിർമിച്ച് രാജ്യാന്തര നിലവാരത്തിലേക്ക് കൊട്ടാരക്കര താലൂക്ക് ആശുപത്രിയെ ഉയർത്തുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. പക്ഷേ നാലര വർഷം കൊണ്ട് താലൂക്ക് ആശുപത്രി വളപ്പിൽ ഉയർന്നത് ഒരു കെട്ടിടം മാത്രം. മൂന്ന് നിലകളുള്ള
പുനലൂർ ∙ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ നീണ്ട കാത്തിരിപ്പിനൊടുവിൽ ജോലി ക്രമീകരണ വ്യവസ്ഥയിൽ കൊല്ലം ജില്ലാ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്റെ യോഗ്യതയുള്ള ജനറൽ മെഡിസിൻ വിഭാഗം കൺസൾറ്റന്റ് ഡോ. ടി.എസ്.ഗിരീഷിനെ ഹൃദ്രോഗ വിദഗ്ധനായി നിയമിച്ചു. അച്ചൻകോവിൽ അടക്കമുള്ള ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നെത്തുന്നവരെ
കാസർകോട്∙ ജനറൽ ആശുപത്രിയിൽ ഓപ്പറേഷൻ തിയറ്ററിൽ ശസ്ത്രക്രിയ നടക്കുന്നതിനിടെ ജനറേറ്റർ കേടായി. വൈദ്യുതി മുടക്കം തുടരുന്നതിനിടെയാണ് ജനറേറ്ററും പണിമുടക്കിയത്. പ്രധാന ശസ്ത്രക്രിയ ഉൾപ്പെടെ നടത്തുമ്പോൾ വൈദ്യുതി മുടക്കത്തിനൊപ്പം ജനറേറ്ററും കേടാകുന്നത് ജീവനു ഭീഷണിയാണെന്ന് അധികൃതർ പറയുന്നു. വൈദ്യുതി മുടക്കം
തുറവൂർ ∙ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും അതിനനുസരിച്ച് സ്റ്റാഫ് പാറ്റേൺ പരിഷ്കരിച്ചിട്ടില്ല. സ്പെഷ്യൽറ്റി ഡോക്ടർമാർ ഉൾപ്പെടെ 36 ഡോക്ടർമാർ വേണ്ടിടത്ത് ഇപ്പോൾ ലഭിക്കുന്നത് 7 ഡോക്ടർമാരുടെ സേവനം
Results 1-10 of 934