Activate your premium subscription today
കോട്ടയം ∙ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലിരുന്ന 3 വയസ്സുകാരി മരിച്ചു. ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ രംഗത്ത്.കട്ടപ്പന കളിയിക്കൽ ആഷ അനിരുദ്ധൻ–വിഷ്ണു സോമൻ ദമ്പതികളുടെ മകൾ അപർണിക ആണു മരിച്ചത്. ഒരാഴ്ച മുൻപ് കഠിനമായ വയറുവേദനയെ തുടർന്നാണു കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ
കോട്ടയം ∙ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലിരുന്ന 3 വയസ്സുകാരി മരിച്ചു. ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ രംഗത്ത്. കട്ടപ്പന കളിയിക്കൽ ആഷ അനിരുദ്ധൻ–വിഷ്ണു സോമൻ ദമ്പതികളുടെ മകൾ അപർണിക ആണു മരിച്ചത്. ഒരാഴ്ച മുൻപ് കഠിനമായ വയറുവേദനയെ തുടർന്നാണു കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നടത്തിയ ശേഷം അധികൃതർ കുട്ടിയെ ഡിസ്ചാർജ് ചെയ്തതായി മാതാപിതാക്കൾ പറയുന്നു.
ഗാന്ധിനഗർ∙ ‘അനുവാദമില്ലാതെ അകത്ത് പ്രവേശിക്കരുത് !’ അര നൂറ്റാണ്ട് പിന്നിട്ട കോട്ടയം മെഡിക്കൽ കോളജിലെ ഓൾഡ് ക്യാംപസിൽ ആദ്യമായി മുന്നറിയിപ്പ് ബോർഡ് ഉയരുന്നു. കാടു പിടിച്ചു കിടക്കുന്ന ഓൾഡ് ക്യാംപസ് സാമൂഹിക വിരുദ്ധരുടെ താവളമായെന്ന ‘മലയാള മനോരമ’ വാർത്തയെ തുടർന്നാണ് നടപടി. പ്രവേശ കവാടത്തിൽ ഗേറ്റും
കോട്ടയം ∙ കോട്ടയം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം സ്ഥാപക മേധാവിയും പ്രമുഖ ഹൃദ്രോഗ ചികിത്സാവിദഗ്ധനുമായ കോട്ടയം ഗാന്ധിനഗർ പുള്ളോലിക്കൽ ഡോ. ജോർജ് ജേക്കബ് (94) അന്തരിച്ചു. പാമ്പാടി കോത്തല പുള്ളോലിക്കൽ കുടുംബാംഗമാണ്. ഭൗതികശരീരം ബുധനാഴ്ച വൈകിട്ട് ആറിന് വസതിയിൽ എത്തിക്കും. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 3.30ന് പാമ്പാടി ഈസ്റ്റ് സെന്റ് മേരീസ് ചെറിയ പള്ളിയിൽ. 1964ൽ ജനറൽ മെഡിസിൻ അസിസ്റ്റന്റ് പ്രഫസറായാണ് കോട്ടയം മെഡിക്കൽ കോളജിൽ സേവനം ആരംഭിച്ചത്
അഴീക്കോട് കൊട്ടിക്കലിൽ മകൻ അമ്മയുടെ കഴുത്തറുത്തു. മരപ്പാലത്തിനു സമീപം ഊമന്തറ അഴുവിലേക്കകത്ത് ജലീലിന്റെ ഭാര്യ സീനത്ത് (53) ആണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ സീനത്തിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പന്തുമായി എതിർപോസ്റ്റിലേക്കു പായുന്ന സ്ട്രൈക്കറുടെ കണ്ണു തിരയുന്നത് എതിർപ്രതിരോധത്തിലെ പഴുതുകളാണ്; ഒപ്പം സ്വന്തം കളിക്കാരുടെ പൊസിഷനും. സെക്കൻഡിന്റെ പത്തിലൊരംശം സമയം പോലും കിട്ടിയെന്നുവരില്ല അപ്പോൾ തീരുമാനമെടുക്കാൻ. അത്തരം പിഴയ്ക്കാത്ത തീരുമാനങ്ങൾ കൂടിയാണ് ഒരു ഫുട്ബോളറുടെ മികവിന്റെ മൂർച്ച കൂട്ടുന്നത്. പ്രതിസന്ധികൾ മുന്നിലെത്തുമ്പോൾ, ഡോ. മാത്യു വർഗീസിന്റെ ഉള്ളിലെ ഫുട്ബോളർ ഉണരുമായിരുന്നു.
കോട്ടയം ∙ മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവി മാനസികമായി പീഡിപ്പിക്കുന്നെന്നു കാട്ടി പിജി വിദ്യാർഥി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി. ഫൊറൻസിക് മേധാവി ഡോ. ലിസ ജോണിനെതിരെ ഫൊറൻസിക് പിജി വിദ്യാർഥി ഡോ. വിനീത് കുമാറാണു പരാതി നൽകിയത്. നിരന്തരം മാനസികമായി പീഡിപ്പിക്കുന്നു, പരീക്ഷയിൽ തോൽപിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുന്നു, പരസ്യമായി അസഭ്യം വിളിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണു പരാതിയിലുള്ളത്. യുവജന കമ്മിഷനും പരാതി കൊടുത്തിട്ടുണ്ട്. ഡിജിറ്റൽ തെളിവുകളും പരാതിക്കൊപ്പം കൈമാറി. നേരത്തേ ആശുപത്രി അധികൃതർക്കു നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ലെന്നും വിനീത് പറയുന്നു.
കോട്ടയം ∙ മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവി മാനസികമായി പീഡിപ്പിക്കുന്നെന്നു കാട്ടി പിജി വിദ്യാർഥി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി. ഫൊറൻസിക് മേധാവി ഡോ. ലിസ ജോണിനെതിരെ ഫൊറൻസിക് പിജി വിദ്യാർഥി ഡോ. വിനീത് കുമാറാണു പരാതി നൽകിയത്
കോട്ടയം ∙ ആരുടേതെന്നു തിരിച്ചറിയാനാകാതെ ഒരു അസ്ഥികൂടം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലായിട്ട് എട്ടുമാസം. അസ്ഥികൂടത്തിന്റെ ഡിഎൻഎ ഫലം വൈകുന്നതാണു കാരണം.മോർച്ചറിയിൽ കൂടുതൽ മൃതദേഹങ്ങൾ വന്നതോടെ അസ്ഥികൂടം മാറ്റണമെന്നു മെഡിക്കൽ കോളജ് അധികൃതർ മണർകാട് പൊലീസിനു കത്തും നൽകി. ഡിഎൻഎ ഫലം ഉടൻ നൽകണമെന്നാവശ്യപ്പെട്ടു മണർകാട് പൊലീസ് തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിനും കത്തു നൽകി. ഡിഎൻഎ ഫലം ചോദിച്ച് എട്ടുമാസത്തിനിടെ മൂന്നാമത്തെ കത്താണിത്.
കോട്ടയം ∙ ഗവ.മെഡിക്കൽ കോളജ് ഗൈനക്കോളജി ചികിത്സാ വിഭാഗത്തിലെ പഠന ഹാൾ നവീകരിച്ചു. 1979 എംബിബിഎസ് ബാച്ച് കൂട്ടായ്മയാണ് 20 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് ഹാൾ നവീകരിച്ചത്. സമർപ്പണച്ചടങ്ങിൽ കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.വർഗീസ് പി.പുന്നൂസ് പ്രവർത്തനം
Results 1-10 of 113