Activate your premium subscription today
വൈത്തിരിക്കടുത്ത് പൂഞ്ചോല എന്ന ചെറിയൊരു ഗ്രാമത്തിൽ കാടിനോടു ചേർന്നാണു ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ താമസം. രോഗികളോടു ഫീസ് വാങ്ങാറില്ല. ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾക്കു മാത്രം സഞ്ചരിക്കാവുന്ന വഴിയിലൂടെ മലയിറങ്ങി വൈത്തിരിയിലേക്കെത്തുമ്പോൾ ഡോക്ടർ നാട്ടുകാരിലൊരാളാകും. അമേരിക്കയിലെ വലിയ ആശുപത്രിയിലെ ജോലി
ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സഹായത്തോടെയുള്ള കൃത്രിമ ഹൃദയ പമ്പ് (ഹാർട്ട്മേറ്റ് 3) സ്ഥാപിക്കൽ വിജയകരമായി പൂർത്തിയാക്കി കിങ് ഫൈസൽ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻററിലെ വിദഗ്ധ സംഘം. ഹൃദയസ്തംഭനം മൂലം 120 ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന 35 വയസ്സുകാര നിലാണ് ശസ്ത്രക്രിയ നടത്തിയത്.
കോട്ടയം ∙ ‘ഹൃദയപൂർവം’ ആരോഗ്യ പദ്ധതി മാത്രമല്ലെന്നും മനുഷ്യത്വത്തിലേക്കുള്ള യാത്രയാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നു നടത്തുന്ന ‘ഹൃദയപൂർവം’ ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഗവർണറായി കേരളത്തിൽ ചുമതലയേറ്റതിനു
'ഹൃദയപൂർവം' ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചർച്ചയിൽ കുട്ടികളിൽ ജന്മനാലുള്ള ഹൃദയസംബന്ധ രോഗങ്ങൾ എന്ന വിഷയത്തിൽ മദ്രാസ് മെഡിക്കൽ കോളജ് പീഡിയാട്രിക് കാർഡിയോളജി വിഭാഗം ഡോക്ടർമാരായ ശ്രീജാ പവിത്രൻ, രവി അഗർവാൾ, കെ ശിവകുമാർ എന്നിവർ പങ്കെടുത്തു. കുട്ടികളിലെ ഹൃദ്രോഗ
കോട്ടയം ∙ മലയാള മനോരമ മദ്രാസ് മെഡിക്കൽ മിഷനുമായി ചേർന്നു നടത്തുന്ന ‘ഹൃദയപൂർവം’ പദ്ധതിയുടെ രജതജൂബിലി സംഗമത്തിനു മാമ്മൻ മാപ്പിള ഹാളിലെത്തിയ എല്ലാവർക്കും പറയാനുണ്ടായിരുന്നു ജീവന്റെ കഥകൾ. കാൽനൂറ്റാണ്ടുമുൻപ് ആദ്യത്തെ ഹൃദയപൂർവം ക്യാംപ് വഴി ശസ്ത്രക്രിയ നടത്തിയവർ മുതൽ കഴിഞ്ഞവർഷം ചികിത്സ നേടിയ കുഞ്ഞുങ്ങൾ വരെ. മലപ്പുറത്തുനിന്ന് ആ ഉമ്മ എത്തിയത് 3 മക്കളുടെ കൈപിടിച്ച്. മൂത്ത മകൾക്ക് ഡോക്ടർമാർ ഹൃദയശസ്ത്രക്രിയ നിർദേശിക്കുമ്പോൾ ഒരു വയസ്സും 4 മാസവും പ്രായം. ആ കുഞ്ഞ് ഇതാ ഇവിടെ ‘ഞാനിപ്പോൾ ഡിഗ്രിക്കു പഠിക്കുന്നു...’ എന്നു പറഞ്ഞു പുഞ്ചിരിക്കുന്നു. രണ്ടാമത്തെ മകൾ 9–ാം വയസ്സിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഇപ്പോൾ 8–ാം ക്ലാസിൽ. ഇളയവൾ 7–ാം വയസ്സിൽ ശസ്ത്രക്രിയ കഴിഞ്ഞ് 5–ാം ക്ലാസിൽ പഠിക്കുന്നു. ഒരു കുടുംബത്തിന്റെ മുഴുവൻ ഹൃദയം മിടിക്കുന്നതു കാണാം ആ ഉമ്മയുടെ കണ്ണുകളിൽ.
കോട്ടയം ∙ കൊളസ്ട്രോളിനെ ഭയന്ന് ഇഷ്ട ഭക്ഷണം ഉപേക്ഷിക്കേണ്ടതില്ലെന്നും എന്നാൽ കഴിക്കുന്നതിൽ നിയന്ത്രണം വേണമെന്നും യുവാക്കളുടെ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പാനൽ ചർച്ചയിൽ മദ്രാസ് മെഡിക്കൽ മിഷനിലെ വിദഗ്ധർ. കൊളസ്ട്രോൾ ഉണ്ടാകുന്നതിനാൽ മാത്രമാണ് ഹൃദ്രോഗം സംഭവിക്കുന്നതെന്ന തോന്നൽ തെറ്റാണ്. ശരീരത്തിന് ആവശ്യമായ ഘടകമാണ് കൊളസ്ട്രോളെന്നും എന്നാൽ അത് അമിതമാകരുതെന്നും ഡോക്ടർമാർ പറഞ്ഞു. ചെയർമാനും കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ.അജിത് മുല്ലശ്ശേരി, അഡൽറ്റ് കാർഡിയോളജി ഡയറക്ടർ ഡോ.വി.എം.കുര്യൻ, ഹാർട്ട് ട്രാൻസ്പ്ലാന്റ് ഡയറക്ടർ ഡോ. വിജിത് കോശി ചെറിയാൻ എന്നിവർ പങ്കെടുത്തു. മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് ചർച്ച നിയന്ത്രിച്ചു.
ഗായികയെന്ന നിലയിൽ പലരുടെയും ഹൃദയത്തിലൊരിടം സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമാണ് എന്നെക്കൊണ്ട് ഈ കുറിപ്പ് എഴുതിക്കുന്നത്. ഹൃദയത്തോട് ഏറ്റവും ചേർന്നുനിന്ന രണ്ടുപേരെ നഷ്ടപ്പെട്ടതിന്റെ നൊമ്പരം ഇപ്പോഴും ഒരു വിങ്ങലായി എന്റെ ഉള്ളിലുണ്ട്. 1986 ജൂലൈയിൽ നെഞ്ചുവേദനയുമായാണ് അച്ഛനെ (കരമന കൃഷ്ണൻ നായർ) തിരുവനന്തപുരത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയത്.
അപ്പൻ ക്രിട്ടിക്കൽ കെയർ യൂണിറ്റിലാണ്. അകത്തേക്കു പാഞ്ഞുപോകുന്ന ഡോക്ടർ ഒന്നു തിരിഞ്ഞുനോക്കിയതായി തോന്നി. അദ്ദേഹത്തിനുവേണ്ടി തുറന്നുപിടിച്ച വാതിലിലൂടെ തെല്ലു ശാഠ്യംപിടിച്ചു ഞങ്ങളും കയറി. ചലനമില്ലാതെ അപ്പൻ. സിനിമയിലൊക്കെ കണ്ടുപരിചയമുള്ള ഇസിജി മോണിറ്ററിൽ വര നേരെയായി. ഡോക്ടറുടെ നിർദേശാനുസരണം ഒരു മെയിൽ നഴ്സ് നെഞ്ചിൽ ശക്തമായി ഇടിച്ചുതുടങ്ങി. മറ്റൊരു അനുബന്ധ ചടങ്ങ് എന്നു മാത്രമേ കരുതിയുള്ളൂ. അപ്പൻ കണ്ണുതുറന്നു. ഏതോ കൃപയുടെ കടാക്ഷവും മനുഷ്യന്റെ ഇച്ഛാശക്തിയും ചേർന്ന്, അടർന്നുതുടങ്ങിയ ഒരു പ്രാണനെ തിരിച്ചുപിടിച്ചു.
30 ഹൃദ്രോഗികളുടെ ശസ്ത്രക്രിയയ്ക്കായി 25 ലക്ഷം രൂപയുമായി മലയാള മനോരമയുടെ ചികിത്സാ പദ്ധതി പ്രഖ്യാപനം
നാടിന്റെ ഹൃദയംതൊട്ട ഒരു മഹാദൗത്യം 25 വർഷം തികയ്ക്കുന്നതിന്റെ ധന്യതയിലാണിപ്പോൾ മലയാള മനോരമ. മദ്രാസ് മെഡിക്കൽ മിഷനുമായി ചേർന്നുള്ള ‘ഹൃദയപൂർവം’ സൗജന്യ ഹൃദയശസ്ത്രക്രിയാ പദ്ധതിയുടെ രജതജൂബിലി ഇന്നു കോട്ടയത്തു നടക്കുമ്പോൾ പിന്നിട്ട സ്നേഹവർഷങ്ങളുടെ സ്മൃതിസുഗന്ധമാണ് ഒപ്പമുള്ളത്.
Results 1-10 of 54