Activate your premium subscription today
കൊച്ചി ∙ മലപ്പുറത്ത് വീട്ടിൽവച്ചുള്ള പ്രസവത്തെ തുടർന്ന് പെരുമ്പാവൂർ സ്വദേശിനി അസ്മ (35) മരിച്ചത് അമിത രക്തസ്രാവം മൂലമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രസവശേഷം ആവശ്യമായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ മരിക്കില്ലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. കളമശേരി മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. അസ്മയുടെ കബറടക്കം ഇന്നു വൈകിട്ട് പെരുമ്പാവൂർ അറയ്ക്കപ്പടി എടത്താക്കര ജുമാ മസ്ജിദിൽ നടന്നു.
മൂവാറ്റുപുഴ∙ അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലൻസിനെ കടത്തി വിടാതെ നഗരത്തിൽ കാർ യാത്രികന്റെ അഭ്യാസം. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിന്ന് കളമശേരി മെഡിക്കൽ കോളജിലേക്കു രോഗിയുമായി പോയ ആംബുലൻസിനാണ് കാർ യാത്രക്കാരൻ തടസ്സം സൃഷ്ടിച്ചത്.പിഒ ജംക്ഷൻ മുതൽ വെള്ളൂർകുന്നം വരെ കാർ ആംബുലൻസിന്റെ വഴിയിൽ തടസ്സമായി. മൂവാറ്റുപുഴ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
കൊച്ചി∙ അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹവുമായി ബന്ധപ്പെട്ട തർക്കം ചർച്ചയിലൂടെ പരിഹരിക്കാൻ സാധിച്ചില്ലെന്ന് മധ്യസ്ഥന്‍ കോടതിയെ അറിയിച്ചു. കുടുംബവുമായി ചര്‍ച്ച നടത്തിയെന്നും എന്നാൽ ഒത്തുതീര്‍പ്പിലെത്താൻ സാധിച്ചില്ലെന്നുമുള്ള റിപ്പോർട്ട് മധ്യസ്ഥനായി പ്രവർത്തിച്ച മുതിർന്ന അഭിഭാഷകൻ എന്‍.എൻ.സുഗുണപാലന് ഹൈക്കോടതിയില്‍ നൽകി. കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു മാറ്റി.
കളമശേരി ∙ എറണാകുളം സർക്കാർ മെഡിക്കൽ കോളജിലെ നവജാത ശിശുക്കളുടെ ഐസിയു ഡിസംബർ നാല് മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രവർത്തിക്കില്ലെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹൻ അറിയിച്ചു. ഫയർ ആൻഡ് സേഫ്റ്റി ജോലികൾ പൂർത്തിയാക്കുന്നതിനും കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനു വേണ്ടിയുമാണ് ഐസിയു അടയ്ക്കുന്നത്. എൻഐസിയുവിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് വരെ പൊതുജനങ്ങൾ സഹകരിക്കണം. സമീപ ആശുപത്രികളിൽ നിന്നും മാസം തികയാതെ ജനിക്കുന്ന നവജാത ശിശുക്കളുടെയും മറ്റ് റഫറലുകളും ഈ കാലയളവിൽ ഒഴിവാക്കേണ്ടതാണെന്ന് അധികൃതർ അഭ്യർഥിച്ചു.
കൊച്ചി ∙ അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ മധ്യസ്ഥനെ നിയോഗിക്കാൻ ഹൈക്കോടതി നിര്‍ദേശം. മരിച്ചയാളോട് അൽപ്പമെങ്കിലും ആദരവ് കാണിക്കണമെന്നും ഇത്തരം തര്‍ക്കങ്ങൾ കുടുംബത്തിനുള്ളിൽ പരിഹരിക്കേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. സെപ്റ്റംബർ 21ന് അന്തരിച്ച മുതിർന്ന സിപിഎം നേതാവിന്റെ മൃതദേഹം ഇപ്പോഴും കളമശ്ശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൊച്ചി∙ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധയേറ്റ സ്പെഷൽ സ്കൂൾ വിദ്യാർഥികളെ കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലുള്ള കാരുണ്യതീരം സ്പെഷൽ സ്കൂളിൽ നിന്നും എറണാകുളത്തേക്ക് വിനോദയാത്രയ്ക്കു വന്ന കുട്ടികളും അനുഗമിച്ച കെയർടേക്കർമാരുമാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്.
കൊച്ചി ∙ അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുന്ന വിഷയത്തിൽ കളമശേരി മെഡിക്കൽ കോളജ് പ്രത്യേക സമിതിയെ നിയോഗിച്ചു. പ്രിൻസിപ്പൽ, സൂപ്രണ്ട്, ഫൊറൻസിക്, അനാട്ടമി വിഭാഗങ്ങളുടെ മേധാവികൾ, വിദ്യാർഥി പ്രതിനിധി എന്നിവർ ഉൾപ്പെട്ടതാണ് സമിതി.
കളമശേരി ∙ എറണാകുളം ഗവ.മെഡിക്കൽ കോളജിൽ നിന്നു ശുചിമുറി മാലിന്യം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും റോഡിലേക്കും ഒഴുകുന്നു. മെഡിക്കൽ കോളജിനു മുന്നിൽ ജീവനക്കാരും രോഗികളുമടക്കം യാത്രക്കാർ ഉപയോഗിക്കുന്ന ബസ് കാത്തിരിപ്പു കേന്ദ്രം ഉപയോഗിക്കാൻ കഴിയാതായി. 4 ദിവസമായി ശുചിമുറി മാലിന്യം ഒഴുകുന്നുണ്ടെന്നും
കളമശേരി∙ നഗരസഭയിലെ മെഡിക്കൽ കോളജ് വാർഡിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിൽ മെഡിക്കൽ കോളജ് ക്യാംപസ് മാലിന്യമയമാണെന്നു കണ്ടെത്തി. ഡെങ്കിപ്പനി വ്യാപിക്കുന്നതിനെതിരെ മുൻ കൗൺസിലർ ബാബുരാജ് നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നഗരസഭാ ഉദ്യോഗസ്ഥർ പരിശോധന
കളമശേരി ∙ എറണാകുളം ഗവ. മെഡിക്കൽ കോളജിലെ നവജാതശിശു തീവ്ര പരിചരണ വിഭാഗത്തിന്റെ 5 മാസത്തെ പരിചരണം ലക്ഷദ്വീപ് സ്വദേശികളായ ദമ്പതികളുടെ നവജാത ശിശുക്കൾക്കു പുതു ജീവൻ നൽകി. തുടർച്ചയായുണ്ടായ എല്ലാ ആരോഗ്യ പ്രശ്നങ്ങളെയും കുട്ടികൾ മറികടന്നു. മൂന്നു കിലോഗ്രാം തൂക്കവും രണ്ടു കിലോഗ്രാം തൂക്കവുമായി കുഞ്ഞുങ്ങളെ
Results 1-10 of 66