Activate your premium subscription today
കൊച്ചി ∙ ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. രാജൻ എന്‍. ഖൊബ്രഗഡെയ്ക്ക് എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഹൈക്കോടതി. ആരോഗ്യവകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മുൻ ഉത്തരവ് പാലിക്കാത്തതിനും നേരിട്ടു ഹാജരാകണമെന്ന നിർദേശം പാലിക്കാത്തതിനാലുമാണ് കടുത്ത നടപടിയിലേക്ക് കടന്നത്. അറസ്റ്റ് ചെയ്ത് ഈ മാസം 20ന് കോടതിയിൽ ഹാജരാക്കാനാണ് ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, സി. ജയചന്ദ്രൻ എന്നിവരുടെ ബെഞ്ചിന്റെ നിർദേശം.
തിരുവനന്തപുരം ∙ എച്ച്എംപി വൈറസ് (ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ്) ബാധ രാജ്യത്തു സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് സംസ്ഥാന ആരോഗ്യവകുപ്പ്. ഇപ്പോഴത്തെ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഗര്‍ഭിണികളും വയോധികരും ഗുരുതര രോഗമുള്ളവരും മാസ്ക് ധരിക്കുന്നത് അഭികാമ്യമാണ്.
തിരുവനന്തപുരം ∙ ഹ്യുമൻ മെറ്റന്യുമോ വൈറസ് (എച്ച്എംപിവി) കഴിഞ്ഞവർഷം കേരളത്തിൽ ഇരുപതോളം പേരിൽ കണ്ടെത്തിയെന്നു സംസ്ഥാനത്തെ പ്രമുഖ ലബോറട്ടറികളിൽ ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ മാത്രം കഴിഞ്ഞവർഷം 11 എച്ച്എംപിവി കേസുകൾ കണ്ടെത്തിയിരുന്നു
എരുമേലി ∙ശബരിമല മകരവിളക്ക് സീസൺ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ ഹെൽത്ത് കാർഡില്ലാതെ ജോലി ചെയ്തിരുന്ന 7 ജീവനക്കാരുടെ സേവനം വിലക്കി.ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും, നിയമാനുസൃത രേഖകളില്ലാതെയും പ്രവർത്തിച്ച 4 കടകൾക്ക് നോട്ടിസ് നൽകി. പേരൂർതോട്, ഇരുമ്പൂന്നിക്കര,
തൃക്കാക്കരയിൽ എൻസിസി ക്യാംപിനിടെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷ ബാധ ഉണ്ടായിട്ടില്ലെന്ന് എൻസിസി. ഭക്ഷ്യവിഷബാധയെന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ആരോഗ്യ വകുപ്പും സൈന്യവും ഉത്തരവിട്ട അന്വേഷണത്തിലൂടെ ഇക്കാര്യം വ്യക്തമായെന്നുമാണ് വിശദീകരണം.
കോഴിക്കോട്∙ ഡിഎംഒ തർക്കത്തിൽ വീണ്ടും ട്വിസ്റ്റ്. കസേരകളിക്ക് പിന്നാലെ അവസാന നറുക്ക് എൻ. രാജേന്ദ്രന്. ഡോ.എൻ. രാജേന്ദ്രന് കോഴിക്കോട് ഡിഎംഒയായി തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അടുത്തമാസം 9 വരെ തൽസ്ഥിതി തുടരാമെന്നാണ് കോടതി ഉത്തരവ്. ജനുവരി 9ന് കേസ് വീണ്ടും പരിഗണിക്കും. രാജേന്ദ്രനെ മാറ്റി ആശാദേവിയെ സർക്കാർ കോഴിക്കോട് ഡിഎംഒയായി നിയമിച്ചിരുന്നു. സ്ഥലം മാറ്റത്തിനെതിരെ ഡോ.രാജേന്ദ്രൻ, ഡോ.ജയശ്രീ, ഡോ.പീയുഷ് എന്നിവർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്
തിരുവനന്തപുരം ∙ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഒരു ജീവന് കൂടി പൊലിഞ്ഞ ഘട്ടത്തിലും ആക്രമണത്തിന് ഇരയാകുന്നവര്‍ക്കു നഷ്ടപരിഹാരം നല്കാന് യാതൊരു സംവിധാനവും സംസ്ഥാനത്ത് നിലവിലില്ല. നഷ്ടപരിഹാരം നല്കാന് 2016ല്‍ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രൂപം നല്കിയ ജസ്റ്റിസ് സിരിജഗന് കമ്മിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിച്ച അവസ്ഥയിലാണ്. തെരുവുനായ ആക്രമണം സംബന്ധിച്ച് സുപ്രീംകോടതി മേയില്‍ പ്രസ്താവിച്ച വിധി പ്രകാരം കമ്മിറ്റി തുടരുന്ന കാര്യത്തില്‍ വ്യക്തത ഇല്ലാത്തതിനാലാണ് പ്രവര്‍ത്തനം ഇല്ലാതായത്.
തിരുവനന്തപുരം∙ മോഹന്‍ലാലിന്റെ ‘അയാള്‍ കഥ എഴുതുകയാണ്’ എന്ന സിനിമയിലെ രംഗങ്ങളുടെ തനിയാവര്‍ത്തനം പോലെ കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസില്‍ നടന്ന കസേരകളിയുടെ ക്ലൈമാക്സില്‍ കസേര കിട്ടിയത് ഡോ. ആശാദേവിക്ക്. കസേര പുതിയ ഡിഎംഒ ഡോ. ആശാദേവിക്ക് ആണെന്ന് ആരോഗ്യവകുപ്പ് മേധാവി അറിയിച്ചു. ആശാദേവിയെ ഡിഎംഒ
തിരുവനന്തപുരം∙ ക്ഷേമ പെന്‍ഷനിൽനിന്ന് ഉദ്യോഗസ്ഥര്‍ പണം തട്ടിയ സംഭവത്തില്‍ കടുത്ത നടപടിക്ക് ആരോഗ്യ വകുപ്പും. വകുപ്പിലെ 373 പേര് തട്ടിപ്പു നടത്തിയെന്നാണ് ധനവകുപ്പിന്റെ പരിശോധനയില്‍ തെളിഞ്ഞത്. ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടു. തുക 18 ശതമാനം പലിശ ഉള്‍പ്പെടെ തിരിച്ചുപിടിക്കാനും കര്‍ശനമായ വകുപ്പുതല നടപടി സ്വീകരിക്കാനും ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടു.
തളിപ്പറമ്പ്∙ നഗരസഭയിലെ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് സമീപ പഞ്ചായത്തുകളിൽ ഉള്ള ഹോട്ടലുകൾ,തട്ടുകടകൾ, ജ്യൂസ് കടകൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഹെൽത്ത് സൂപ്പർവൈസർ ഇ.ജെ.അഗസ്റ്റിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കുറുമാത്തൂർ പഞ്ചായത്ത് പ്രദേശത്ത് നടത്തിയ പരിശോധനയിൽ 5
Results 1-10 of 726