Activate your premium subscription today
വന്യമൃഗശല്യം വന്യമൃഗശല്യം ഒരുപാടുപേരുടെ ജീവനും സ്വത്തിനും ഭീഷണിയായ വർഷം. ആനയും പുലിയും മാത്രമല്ല കാട്ടുപന്നിയും കുറുക്കനും പോലും ജീവനെടുക്കാൻ കാരണമാകുന്നു. കഴിഞ്ഞ ദിവസം എടത്തനാട്ടുകരയിൽ കുറുക്കൻ കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ മറിഞ്ഞാണ് അധ്യാപിക മരിച്ചത്. വനാതിർത്തി മേഖലയിലെ കൃഷി മാനും മയിലും
വടകര ∙ അഴീക്കൽ കടവിൽ പാലം വരുമെന്നു പറഞ്ഞ് കടത്തു തോണി നിർത്തി. ഇപ്പോൾ പാലവുമില്ല, കടത്തു തോണിയുമില്ല. മണിയൂർ – പയ്യോളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കടവിൽ പാലം വന്നാൽ ഇരു പ്രദേശത്തെ ജനങ്ങൾക്കും ഏറെ ഉപകാരമായിരുന്നു. എന്നാൽ പാലത്തിന് ടോക്കൺ വച്ചെന്നല്ലാതെ മറ്റു പ്രവർത്തനമൊന്നും മുന്നോട്ടു പോയില്ല.
കോഴിക്കോട് ∙ ഗംഗാവലിപ്പുഴയിൽ നിന്നു മലയാളിയായ അർജുന്റെ ശരീരഭാഗങ്ങൾ കണ്ടെത്താൻ കർണാടക സർക്കാർ രണ്ടു കോടിയോളം രൂപ ചെലവഴിച്ചപ്പോൾ, നിപ്പ ബാധിച്ച് 11 മാസമായി അബോധാവസ്ഥയിൽ കഴിയുന്ന ദക്ഷിൺ കന്നഡ സ്വദേശി ടിറ്റോ തോമസിനു (24) വേണ്ടി ചെറുവിരലനക്കാതെ സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും.മാരക വൈറസിന്റെ
മലപ്പുറം ∙ പാണ്ടിക്കാട്ട് നിപ്പ ബാധിച്ചു മരിച്ച 14 വയസ്സുകാരന്റെ രക്തസാംപിൾ അനധികൃതമായി തിരുവനന്തപുരത്തേക്ക് കടത്തിയെന്ന ആരോപണവുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്. പുണെ വൈറോളജി ലാബിൽനിന്നു ഫലം പോസിറ്റീവായ രക്തസാംപിൾ പ്രോട്ടോക്കോൾ ലംഘിച്ചാണ് മന്ത്രി വീണാ ജോർജിന്റെ അറിവോടെ തിരുവനന്തപുരം
മലപ്പുറം ∙ ജില്ലയിലെ നിപ്പ നിയന്ത്രണങ്ങൾ പിൻവലിച്ചു. കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങളും ജില്ലയിൽ മാസ്ക് നിർബന്ധമാക്കിയതും പിൻവലിച്ച് കലക്ടർ ഉത്തരവിട്ടു.
നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന ആറു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ 74 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്
തിരുവനന്തപുരം∙ നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വെള്ളിയാഴ്ച പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 1
തിരുവനന്തപുരം∙ ആരോഗ്യ വകുപ്പിന്റെ പരാജയം കാരണം ഗുരുതരമായ നിപ്പ വൈറസും എംപോക്സും കേരളത്തിൽ ഭീതി പരത്തുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മഹാമാരികളെ നേരിടാനുള്ള ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. എംപോക്സ് സ്ഥിരീകരിച്ച ഉടനെ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ സംസ്ഥാനം ഒരു മുൻകരുതലും എടുത്തില്ല. നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താൻ പോലും സർക്കാരിന് സാധിച്ചില്ല.
കോയമ്പത്തൂർ ∙ കേരളത്തിൽ നിപ്പ വൈറസ് സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ അതിർത്തി ജില്ലയായ കോയമ്പത്തൂരിലേക്ക് കടക്കുന്ന എല്ലാ ചെക് പോസ്റ്റുകളിലും വാഹന പരിശോധന വ്യാപകമാക്കി. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദേശം അനുസരിച്ച് കോയമ്പത്തൂർ ജില്ലാ ഭരണകൂടമാണ് പരിശോധനയ്ക്ക് ഉത്തരവിട്ടത്.ആരോഗ്യ ഡപ്യൂട്ടി ഡയറക്ടർ
വണ്ടൂർ (മലപ്പുറം) ∙ നടുവത്ത് സ്വദേശിയായ യുവാവിനു മരണശേഷം നിപ്പ സ്ഥിരീകരിച്ചതോടെ തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്റ് സോണുകളായ 5 വാർഡുകളിലും സമീപ വാർഡുകളിലും സമീപ പഞ്ചായത്തായ വണ്ടൂരിലെ 7 വാർഡുകളിലും ആരോഗ്യവകുപ്പിന്റെ സർവേ പൂർത്തിയായി. ഇന്നലെ തിരുവാലി പഞ്ചായത്തിലെ 110 വീടുകളിലും വണ്ടൂർ
Results 1-10 of 216