Activate your premium subscription today
ന്യൂഡൽഹി ∙ വൃക്കദാനം പ്രോത്സാഹിപ്പിക്കുന്നതിനു ‘സ്വാപ് ട്രാൻസ്പ്ലാന്റേഷൻ’ വ്യാപകമാക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നാഷനൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (നോട്ടോ) നിർദേശം നൽകി. വൃക്ക നൽകാൻ ആളുണ്ടായിട്ടും രോഗിക്ക് അതു ചേരാത്തതിനാൽ ശസ്ത്രക്രിയ നടത്താൻ സാധിക്കാത്ത ഒട്ടേറെ കേസുകൾ രാജ്യത്തുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണു കേന്ദ്രത്തിന്റെ നീക്കം. വൃക്ക ആവശ്യമുള്ള ആദ്യത്തെ ആളുടെ ദാതാവ്, രണ്ടാമത്തെ ആൾക്ക് നൽകുകയും രണ്ടാമത്തെ ആളുടെ ദാതാവ് ആദ്യ ആൾക്കു നൽകുകയും ചെയ്യുന്ന രീതിയാണ് സ്വാപ് ട്രാൻസ്പ്ലാന്റേഷൻ. നിലവിൽ രാജ്യത്തെ പല സ്വകാര്യ ആശുപത്രികളിലും ഈ രീതിയുണ്ട്.
കൊച്ചി ∙ ഡോ.ജോർജ് പി.ഏബ്രഹാം വിട പറഞ്ഞത് രാജ്യത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിദഗ്ധർക്കായി നടത്താനിരുന്ന രാജ്യാന്തര സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്കിടെ. യൂറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ മേയിൽ കൊച്ചിയിൽ നടത്താനിരുന്ന സമ്മേളനം ‘കെടികോണിന്റെ’ സംഘാടക സമിതി രക്ഷാധികാരിയായിരുന്നു ഡോ. ജോർജ്.
കൊച്ചി∙ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇന്നു നടക്കും. അദ്ദേഹത്തെ കഴിഞ്ഞ ദിവസം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിവിധ രോഗങ്ങൾ മൂലം ആരോഗ്യം ക്ഷയിക്കുകയും ക്രിയാറ്റിൻ അളവു വർധിക്കുകയും ചെയ്തതിനെ തുടർന്നാണു വൃക്കകൾ തകരാറിലായത്. ശരീരം ദുർബലമായതിനാൽ മെഷീൻ ഉപയോഗിച്ചുള്ള പെരിട്രോണിയൽ ഡയാലിസിസ് സാധ്യമാകാതെ വരികയും മാനുവൽ ഡയാലിസിസിലേയ്ക്കു മാറുകയും ചെയ്തിരുന്നു. ഒരു വർഷമായി ദിവസവും ഡയാലിസിസ് ചെയ്യേണ്ട സ്ഥിതിയാണ്. രക്തസമ്മർദത്തിലെ തുടർച്ചയായ വ്യതിയാനത്തെ തുടർന്നു രണ്ടു മാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടി വന്നിരുന്നു. വൃക്ക മാറ്റിവയ്ക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നു ഡോ.മുഹമ്മദ് ഇക്ബാലിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം നിർദേശിച്ച സാഹചര്യത്തിലാണു ശസ്ത്രക്രിയ. മൂത്രതടസ്സം ഒഴിവാക്കാനുള്ള ശസ്ത്രക്രിയയ്ക്കും അദ്ദേഹം വിധേയനാകും.
ന്യൂ ഹാംഷറിൽ 66 വയസ്സുള്ള രോഗിക്ക് പന്നിയുടെ വൃക്ക മാറ്റിവച്ച് മാസച്യുസിറ്റ്സ് ജനറൽ ആശുപത്രി
ഡിസംബറിലെ മഞ്ഞിൽ ആകാശത്തു മിന്നിത്തെളിയുന്ന കോടാനുകോടി നക്ഷത്രങ്ങളെക്കാൾ തെളിച്ചമുള്ള ഒരു ജീവനക്ഷത്രം ഇങ്ങു ഭൂമിയിലുണ്ട്. ലില്ലി എന്നാണ് ആ നക്ഷത്രത്തിന്റെ പേര്. സ്വന്തം പ്രകാശം മങ്ങിയാലും മറ്റൊരു നക്ഷത്രത്തിനും ഈ ക്രിസ്മസ് കാലത്ത് പ്രകാശം കുറയരുതെന്ന് ആഗ്രഹിക്കുന്ന ഒരു Twinkling Star!!.
നിരവധി ചര്‍ച്ചകളും സംവാദങ്ങളുമൊക്കെ നടക്കുന്ന ഒരു വിഷയമാണ് നമ്മുടെ നാട്ടില്‍ അവയവദാനം. മരിച്ച് കഴിഞ്ഞാല്‍ തീയും മണ്ണുമെടുക്കുന്ന നമ്മുടെ ശരീരത്തില്‍ നിന്ന് കണ്ണടക്കം നിരവധി പേര്‍ക്ക് പുതുജീവന്‍ നല്കുന്ന അവയവങ്ങള്‍ ദാനം ചെയ്യാനാകും. എന്നാല്‍ ഈ വിഷയത്തില്‍ ഉള്ള അറിവില്ലായ്മയും മറ്റ് പല
കോട്ടയം ∙ ‘‘ഈ സ്ത്രീക്ക് എന്തെങ്കിലും സംഭവിച്ചാൽ കുട്ടിയെ നിങ്ങൾ നോക്കുമോ?’’ അന്ന് വൃക്കദാനത്തിന് സന്നദ്ധയായി വന്ന സ്ത്രീയുടെ ഭർത്താവിനോട് ഡോ. ഹിതേഷ് ശങ്കർ ചോദിച്ചു. കൈകക്കുഞ്ഞുമായി വന്ന ദാതാവ് മുലയൂട്ടുന്ന അവസ്ഥയിലാണെന്ന് കണ്ടതിനാലാണ് ഫൊറൻസിക് സർജൻ കൂടിയായ ഡോ. ഹിതേഷ് അങ്ങനെ ചോദിച്ചത്. ‘‘ഒരു വൃക്ക
ഖലീൽ ജിബ്രാൻ പറയുന്നു - ‘‘ചിലരുണ്ട്, അവർ ആഹ്ലാദത്തിനു വേണ്ടിയോ നന്മ ചെയ്യണമെന്നു കരുതിയോ അല്ല ദാനം ചെയ്യുന്നത്. ദൂരെയെങ്ങോ ഒരു താഴ്വരയിൽ വളരുന്ന മിർട്ടിൽ ചെടി അന്തരീക്ഷത്തിലേക്കു സുഗന്ധം പ്രസരിപ്പിക്കുന്നതു പോലെ അവർ നൽകുന്നു. ഇങ്ങനെയുള്ളവരുടെ കൈകളിലൂടെയാണ് ദൈവം സംസാരിക്കുന്നത്. ഇവരുടെ
കോഴിക്കോട്∙ ഇന്ന് ലോക വൃക്കദിനം. സംസ്ഥാനത്തെ നെഫ്രോളജിയുടെ (വൃക്കരോഗ വിഭാഗം) പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡോ. എം.തോമസ് മാത്യു വൃക്കരോഗ ചികിത്സയിൽ 50 വർഷം പൂർത്തിയാക്കുകയാണ്. അദ്ദേഹവും ഡോ. റോയ് ചാലിയുമടക്കമുള്ള ഡോക്ടർമാരുടെ സംഘത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആദ്യ വൃക്ക മാറ്റിവയ്ക്കൽ
Results 1-10 of 57