Activate your premium subscription today
കൊച്ചി∙ മഞ്ചേരി മെഡിക്കല് കോളജിലെ രാത്രികാല പോസ്റ്റ്മോർട്ടം ഹൈക്കോടതി തടഞ്ഞു. മഞ്ചേരി മെഡിക്കല് കോളജിലെ ഫൊറന്സിക് വിഭാഗം ഡോക്ടര്മാര് നല്കിയ ഹര്ജിയില് ഒരു മാസത്തേക്കാണ് നടപടി.
കൊൽക്കത്ത ∙ ആർ.ജി.കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ മകന് അർഹമായ ശിക്ഷ നൽകണമെന്ന് പ്രതി സഞ്ജയ് റോയിയുടെ അമ്മ. മകൻ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ വധശിക്ഷയുൾപ്പെടെ ഏതു ശിക്ഷ ലഭിച്ചാലും അതംഗീകരിച്ച് തനിയെ കരയുമെന്നും സഞ്ജയ് റോയിയുടെ അമ്മ മാലതി റോയ് പറഞ്ഞു. 3 പെൺമക്കളുടെ കൂടി അമ്മയായ തനിക്കു കുറ്റത്തിന്റെ കാഠിന്യം ശരിക്കറിയാമെന്നും അവർ പറഞ്ഞു.
ആലപ്പുഴ ∙ അസാധാരണ രൂപമാറ്റത്തോടെയും ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടെയും ജനിച്ച രണ്ടുമാസം പ്രായമായ കുഞ്ഞിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസ്സം നേരിടുന്ന കുഞ്ഞിന് ആന്തരിക അണുബാധയുണ്ടെന്നു പരിശോധനയിൽ ഡോക്ടർമാർ സ്ഥിരീകരിച്ചു. അണുബാധ മൂലമുള്ള സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥയെ തുടർന്നാണു കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതെന്നാണു മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്.
ആലപ്പുഴ ∙ അസാധാരണ രൂപത്തിൽ പിറന്ന കുഞ്ഞിനെ ശ്വാസതടസ്സത്തെ തുടർന്ന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ശ്വാസതടസ്സവും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്നു മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലാണ്.
ന്യൂഡൽഹി ∙ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷന്റെ (ഇഎസ്ഐസി) കീഴിൽ രാജ്യത്തു പുതിയതായി തുടങ്ങുന്ന 10 മെഡിക്കൽ കോളജുകളിൽ ഈ അക്കാദമിക് വർഷം മുതൽ വിദ്യാർഥികൾക്കു പ്രവേശനം നൽകുമെന്നു കോർപറേഷൻ ഡയറക്ടർ ജനറൽ അശോക് കുമാർ സിങ് ‘മലയാള മനോരമ’യോടു പറഞ്ഞു.
മുളങ്കുന്നത്തുകാവ് ∙ മെഡിക്കൽ കോളജിൽ നിർമാണം പുരോഗമിക്കുന്ന സൂപ്പർ സ്പെഷ്യൽറ്റി, മാതൃ– ശിശു ബ്ലോക്കുകളുടെ നിർമാണം ഈ വർഷം പൂർത്തിയാക്കുമെന്നും ആശുപത്രിയിൽ 33 കെവി സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ആശുപത്രിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം
പരിയാരം (കണ്ണൂർ) ∙ നികുതി കുടിശിക 14 കോടി രൂപ കടന്നതോടെ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 3.75 കോടിരൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. സഹകരണ സംഘത്തിന്റെ കീഴിലായിരുന്ന 2000–2014 കാലയളവിൽ മെഡിക്കൽ കോളജ് ആദായ നികുതി കുടിശിക വരുത്തിയിരുന്നു. അന്ന് 50 ലക്ഷം രൂപ വർഷംതോറും അടച്ചാണ് പ്രശ്നം പരിഹരിച്ചത്. സർക്കാർ ഏറ്റെടുത്ത ശേഷം കുടിശിക അടയ്ക്കാതായതോടെയാണ് കേരള ബാങ്ക് അക്കൗണ്ടിൽനിന്നു പണം പിടിച്ചെടുത്തത്.
ആംബുലൻസിനു തടസ്സം സൃഷ്ടിച്ച് യാത്ര ചെയ്ത സ്കൂട്ടർ ആർടിഒ പിടിച്ചടുത്തു. ചെലവൂർ സ്വദേശി സി.െക. ജസ്നാസാണ് സ്കൂട്ടർ ഓടിച്ചത്. ഇന്നു രാവിലെ ഇയാളുടെ വീട്ടിൽനിന്നാണ് ആർടിഒ സ്കൂട്ടർ കസ്റ്റഡിയിലെടുത്തത്. ഇയാളോടു മൂന്നു മണിക്ക് ഹാജരാകാൻ അറിയിച്ചിട്ടുണ്ടെന്നും റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ പി.എ. നസീർ അറിയിച്ചു.
തിരുവാലി (മലപ്പുറം) ∙ സുഹൃത്തിന്റെ ബന്ധുവീട്ടിലെ വളര്ത്തുനായയ്ക്കു തീറ്റ കൊടുക്കാന് പോയ വിദ്യാര്ഥി കിണറ്റിൽ വീണു മരിച്ചു. പത്തിരിയാല് മേലങ്ങാടി പൈക്കാടിക്കുന്ന് മണ്ണൂര്ക്കര ബാബുമോന്റെ മകന് അശ്വിനാണു (17) മരിച്ചത്. വൈകിട്ട് 5.30നാണു സംഭവം. അശ്വിന്റെ സുഹൃത്തിന്റെ ബന്ധുക്കള് വീട്ടിലില്ലാത്ത സമയത്ത് അവിടെയുണ്ടായിരുന്ന വളര്ത്തുനായയ്ക്കു തീറ്റ കൊടുക്കാനായി കൂട്ടുകാരോടൊപ്പം പോയതായിരുന്നു.
മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡെന്റൽ സർജറി (മാക്സിലോ ഫേഷ്യൽ സർജറി) യൂണിറ്റിന്റെ അത്യാഹിത വിഭാഗം നിലവിൽ വന്നു. വീഴ്ചയെ തുടർന്നും വാഹനാപകടങ്ങളിൽ പെട്ടും മുഖം, വായ, പല്ല് എന്നീ അവയവങ്ങളിൽ ഉണ്ടാകുന്ന ഗുരുതര പരുക്കിനു അടിയന്തര ചികിത്സയാണ് പുതിയ യൂണിറ്റിൽ ലഭിക്കുക. ഇതിനായി 24 മണിക്കൂറും
Results 1-10 of 661