Activate your premium subscription today
തിരുവനന്തപുരം∙ എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് അത്യാഹിത വിഭാഗത്തിൽ ഓക്സിജൻ സിലിണ്ടറുമായി ബന്ധിപ്പിക്കുന്ന ഫ്ലോ മീറ്ററിലെ ഗ്ലാസ് ട്യൂബ് പൊട്ടിത്തെറിച്ച് നഴ്സിങ് അസിസ്റ്റന്റിന്റെ ഇടതു കണ്ണിന് 90 % കാഴ്ച നഷ്ടമായി. ആലപ്പുഴ സ്വദേശി ഷൈലയ്ക്കാണ് അപകടം സംഭവിച്ചത്. കണ്ണിലെ ഞരമ്പുകൾ പൊട്ടുകയും ലെൻസിനു സാരമായി പരുക്കേൽക്കുകയും ചെയ്തെന്ന് അടിയന്തര ശസ്ത്രക്രിയ നടന്ന ഗവ. കണ്ണാശുപത്രിയിലെ സൂപ്രണ്ട് സി.എസ് ഷീബ പറഞ്ഞു. ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിക്കുന്ന ഭാഗത്തായിരുന്നു അപകടം. രണ്ടു വർഷമായി ഓക്സിജൻ സിലിണ്ടർ പരിശോധിക്കുന്നതും ഘടിപ്പിക്കുന്നതും ഷൈലയാണ്. ട്രോളിയിൽ വച്ചിരുന്ന സിലിണ്ടറിലെ ഫ്ലോമീറ്റർ പരിശോധനയുടെ ഭാഗമായി ഇന്നലെ രാവിലെ ഷൈല തിരിച്ചതോടെ ഗ്ലാസ് ട്യൂബ് അടങ്ങിയ നോബ് പൊട്ടിത്തെറിക്കുകയായിരുന്നു. വാൽവ് തുറന്നിരുന്നതും ഷൈല സിലിണ്ടറിന് അഭിമുഖമായി കുനിഞ്ഞു നിന്നതും അപകടത്തിന്റെ ആക്കം കൂട്ടി. കണ്ണിനുള്ളിലും മുഖത്തും ഇരുമ്പ് നോബും ചില്ലുകളും പതിച്ചു. രണ്ടു വർഷം മുൻപ് മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ സമാന അപകടത്തിൽ നഴ്സിങ് അസിസ്റ്റന്റ് അമ്പിളിക്ക് പരുക്കേറ്റിരുന്നു .
പ്പിനിശ്ശേരി (കണ്ണൂർ) ∙ ചെവിവേദനയ്ക്കു ചികിത്സതേടിയ 5 വയസ്സുള്ള പെൺകുട്ടിക്ക് മുതിർന്നവർക്ക് അലർജിക്കു നൽകുന്ന മരുന്ന് നൽകിയതായി ആരോപണം. പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രി ഫാർമസിയിൽനിന്ന് മരുന്ന് മാറിനൽകിയെന്നാണ് പറയുന്നത്.
പഴയങ്ങാടി (കണ്ണൂർ) ∙ മരുന്ന് മാറി നൽകി എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ കഴിയുന്ന സംഭവത്തിൽ ഫാർമസി ജീവനക്കാർക്കെതിരെ കുട്ടിയുടെ പിതൃസഹോദരൻ ഇ.പി.അഷ്റഫ്. കുഞ്ഞിനെ ഗുരുതരാവസ്ഥയിലാക്കിയത് ഫാർമസി ജീവനക്കാരാണ്. പനി ബാധിച്ചു ചികിത്സയ്ക്ക് എത്തിയ കുട്ടിക്ക് ഡോക്ടർ നിർദേശിച്ച മരുന്നല്ല നൽകിയത്. ചോദിച്ചപ്പോൾ ‘എന്നാ പോയി കേസ് കൊടുക്ക്’ എന്ന് ഭീഷണിപ്പെടുത്തിയതായും അഷ്റഫ് പറഞ്ഞു
പഴയങ്ങാടി (കണ്ണൂർ) ∙ ഡോക്ടർ നിർദേശിച്ച മരുന്നിനു പകരം മെഡിക്കൽ ഷോപ്പിൽനിന്നു മാറിനൽകിയ മരുന്നു കഴിച്ച് പിഞ്ചുകുഞ്ഞു ഗുരുതരാവസ്ഥയിലെന്ന് ബന്ധുക്കളുടെ പരാതി. ചെറുകുന്ന് പൂങ്കാവിലെ എട്ടുമാസം പ്രായമുള്ള മുഹമ്മദാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലുള്ളത്. കുട്ടിയുടെ കരളിനു ഗുരുതര തകരാർ സംഭവിച്ചതിനാൽ കരൾ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർ നിർദേശിച്ചതെന്നു ബന്ധുക്കൾ പറയുന്നു.
കോഴിക്കോട്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ പിഴവു മൂലം രോഗി മരിച്ചെന്നു പരാതി. പേരാമ്പ്ര സ്വദേശിനി വിലാസിനി (57) ആണ് ഇന്നു പുലർച്ചെ മരിച്ചത്. ഗർഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ കുടലിനു മുറിവു പറ്റിയെന്നും ഇതാണു മരണത്തിലേക്കെത്തിച്ചതെന്നുമാണു ബന്ധുക്കൾ പറയുന്നത്.
ചേറ്റുക്കുണ്ട്∙ നോർത്ത് കോട്ടച്ചേരി പത്മ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ ചേറ്റുകുണ്ടിലെ സാഗറിന്റെ ഭാര്യ ദീപയും നവജാതശിശുവും മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു.പള്ളിക്കര
തിരുവനന്തപുരം ∙ സർജിക്കൽ മോപ് ഗർഭപാത്രത്തിനുള്ളിൽ വച്ചു തുന്നിയ സംഭവത്തിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ സുജ അഗസ്റ്റിന് 3 ലക്ഷം രൂപ പിഴ. ഇതിനു പുറമേ 10,000 രൂപ ചികിത്സാ ചെലവും 5,000 രൂപ കോടതിച്ചെലവും നൽകണമെന്നു സ്ഥിരം ലോക് അദാലത്ത് വിധിച്ചു.2022 ജൂലൈ 2ന് ആണ് അമരവിള പ്ലാവിള
കോട്ടയം ∙ ‘അമ്മേ ഒന്നും കാണാൻ പറ്റുന്നില്ല... മുറുകെപ്പിടിക്ക്... എന്റെ മോൾ അവസാനമായി പറഞ്ഞത് ഇതാണ്...’ – ഏകപർണികയുടെ വേർപാടിൽ നെഞ്ചുലഞ്ഞ അമ്മ ആഷയുടെ ആർത്തനാദം. മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ കട്ടപ്പന കളിയിക്കൽ വിഷ്ണു സോമന്റെയും ആഷയുടെയും മകൾ ഏകപർണിക (3) മരിച്ചത് ചൊവ്വാഴ്ച രാവിലെയാണ്. ചികിത്സപ്പിഴവാണു കുട്ടിയുടെ മരണത്തിനു കാരണമെന്നാണു മാതാപിതാക്കളുടെ ആരോപണം.
കോട്ടയം ∙ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലിരുന്ന 3 വയസ്സുകാരി മരിച്ചു. ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ രംഗത്ത്. കട്ടപ്പന കളിയിക്കൽ ആഷ അനിരുദ്ധൻ–വിഷ്ണു സോമൻ ദമ്പതികളുടെ മകൾ അപർണിക ആണു മരിച്ചത്. ഒരാഴ്ച മുൻപ് കഠിനമായ വയറുവേദനയെ തുടർന്നാണു കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നടത്തിയ ശേഷം അധികൃതർ കുട്ടിയെ ഡിസ്ചാർജ് ചെയ്തതായി മാതാപിതാക്കൾ പറയുന്നു.
കോഴിക്കോട് ∙ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടുമൊരു സമരത്തിനിറങ്ങുകയാണ്.
Results 1-10 of 41